പേരാവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണിജോസഫ് വിജയിച്ചു
കണ്ണൂര്‍: പെരാവൂര്‍ നിയമസഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണിജോസഫ് വിജയിച്ചു. 7989 വോട്ടിനാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ബിനോയ് കുര്യനും ബിജെപി സ്ഥാനാര്‍ത്ഥി പൈലി വാത്യാട്ടും മത്സരരംഗത്ത് ഉണ്ടായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ഇരിട്ടി മുനിസിപ്പാലിറ്റിയും ആറളം, അയ്യന്‍കുന്ന്, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന്, പായം, പേരാവൂര്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് പേരാവൂര്‍ നിയമസഭാമണ്ഡലം. 1977 മുതല്‍ കോണ്‍ഗ്രസ്സിലെ, മുന്‍മന്ത്രി കൂടിയായ, കെപി നൂറുദീന്‍ അഞ്ചു തവണ ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചിട്ടുണ്ട്. അതിനു ശേഷം കെടി കുഞ്ഞുമുഹമ്മദും പ്രൊഫസര്‍ എഡി മുസ്തഫയും കോണ്‍ഗ്രസ്സിന് വേണ്ടി മണ്ഡലം നിലനിര്‍ത്തി.

2006ല്‍ സിപിഎമ്മിലെ കെകെ. ശൈലജ ടീച്ചര്‍ മണ്ഡലം തിരിച്ചു പിടച്ചുവെങ്കിലും 2011ല്‍ സണ്ണി ജോസഫ് കോണ്‍ഗ്രസ്സിന് വേണ്ടി മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു. 3440 വോട്ടിനായിരുന്നു സണ്ണിജോസഫ് വിജയിച്ചിരുന്നത്. കണ്ണൂര്‍ ലോകസഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് പോരാവൂര്‍.












Click it and Unblock the Notifications