പെരിന്തൽമണ്ണയിൽ ഇത്തവണയും അലി തന്നെ, ഭൂരിപക്ഷം 579 മാത്രം
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ അട്ടിമറികൾക്കിട നൽകാതെ മുസ്ലീം ലീഗ് സ്ഥാനാർത്ഥി മഞ്ഞളാംകുഴി അലിയ്ക്ക് ജയം. സിപിഎമ്മിൻറെ വി ശശികുമാറിനെ 579 വോട്ടുകൾക്കാണ് അലി തോൽപിച്ചത്. സിറ്റിംഗ് എംഎൽഎയും മുൻ എംഎൽഎയും തമ്മിലായിരുന്നു പെരിന്തൽമണ്ണയിലെ മത്സരം.

കഴിഞ്ഞ തവണ 9589 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണയില്‍ നിന്നും വിജയിച്ചത്. എന്നാൽ ഇത്തവണ ഭൂരിപക്ഷത്തിൽ വൻ ഇടിവാണ് സംഭവിച്ചത്. മുസ്ലീം ലീഗ് തോൽവി ഭയന്നിരുന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു പെരിന്തൽമണ്ണ.
2006 ൽ വി ശശികുമാർ മുസ്ലീം ലീഗിൽ നിന്ന് പിടിച്ചെടുത്ത മണ്ഡലമായിരുന്നു പെരിന്തൽമണ്ണ. എന്നാൽ 2011 ൽ ഇടതുബന്ധം ഉപേക്ഷിച്ച മഞ്ഞളാംകുഴി അലി മണ്ഡലം ശശികുമാറിൽ നിന്ന് മുസ്ലീം ലീഗിന് വേണ്ടി തിരിച്ചുപിടിയ്ക്കുകയായിരുന്നു












Click it and Unblock the Notifications