Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിങ് സമയം അവസാനിച്ചു, 74.00% പോളിങ്‌

6.00

പോളിങ് സമയം അവസാനിച്ചു, 74.00% പോളിങ്‌

ചിറ്റൂരില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ചിറ്റൂര്‍ നല്ലേപ്പിള്ളി ചെറിയ കണക്കമ്പാറയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ജനതാദള്ഡ യു പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം ജനതാദള്‍ പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം

5.00

ഒന്‍പതു മണിക്കൂറില്‍ 65.73%, അവസാനമണിക്കൂറില്‍ കനത്ത പോളിങ്‌

4.25

മലമ്പുഴയില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് വിഎസ്‌

3.07

പോളിങ് ശതമാനം അമ്പത് കടന്നു

2.00

ഏഴ് മണിക്കൂറിൽ കേരളത്തില്‍ 45.48% പോളിങ്‌

അരൂരിൽ വോട്ടു ചെയ്തിറങ്ങിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കുത്തിയതോട് സ്വദേശിനി കോമളയാണ് മരിച്ചത്

1.00

ഉച്ചയ്ക്ക് ഒരുമണിയോടെ കേരളത്തില്‍ 41.51 ശതമാനം പോളിങ്‌

12.56

ആലപ്പുഴ മണ്ഡലത്തിലെ നാൽപതാം നമ്പരിലെ ബൂത്ത് ലെവർ ഓഫീസർക്ക് സസ്പെൻഷൻ.... സ്ലിപ്പ് വിതരണം ചെയ്യാത്തതിന്റെ പേരിലാണ് നടപടി

12.54

അമ്പലപ്പുഴയിലെ കാക്കാഴത്തുള്ള യു.ഡി എഫ് ബൂത്ത് സി പി എമ്മുകാർ ആക്രമിച്ചു

12.50

മെയ് 19ന് കുടത്തിൽ താമര വിരിയുമെന്ന് വെള്ളാപ്പള്ളി. നേരത്തെ ബി ജെ പി ഒറ്റയ്ക്കായിരുന്നു. ഇപ്പോൾ ബി ഡി ജെ എസ് കൂടി ചേർന്നതോടെ ശക്തമായി. കേരത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി. വി എസിന്റ ഭൂരിപക്ഷം കുറയും

12.43

എറണാകുളം മണ്ഡലത്തിലെ 77ആം നമ്പര്‍ ബൂത്തിലെ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം തകരാറിലായി

12.32

താന്‍ സ്ഥാനാര്‍ത്ഥിയല്ലെന്നും തന്നോട് അതേ കുറിച്ച് ചോദിയ്‌ക്കേണ്ടെന്നും ഗൗരിയമ്മ. ആലപ്പുഴ എസ്ഡിവി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴായിരുന്നു ഗൗരിയമ്മയുടെ പ്രതികരണം.

gowri-amma-recaction

12.04

കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തു

abdullakkutty

12.00

ആദ്യ അഞ്ച് മണിക്കൂറില്‍ കേരളത്തില്‍ 30.65 ശതമാനം പോളിങ്‌

11.00

ആദ്യ നാല് മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തില്‍ 22.32 ശതമാനം പോളിങ്‌

ഇടുക്കിയില്‍ പത്ത്‌ മണി വരെ 15.7 ശതമാനം പോളിംഗ്‌. ദേവികുളത്ത്‌ 14.1 ശതമാനം പേരും, ഉടുമ്പന്‍ചോലയില്‍ 16.3 ശതമാനം പേരും, തൊടുപുഴയില്‍ 14.2 ശതമാനം പേരും, ഇടുക്കിയില്‍ 15.3 ശതമാനം പേരും, പീരുമേട്‌ 18.1 ശതമാനം പേരും വോട്ട്‌ ചെയ്‌തു.

10.37

ചെന്നിത്തല :സംസ്ഥാനത്ത് യുഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആലപ്പുഴ ചെന്നിത്തല തൃപ്പെരുന്തറ എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരിക്കാനുള്ള നല്ല ഭൂരിപക്ഷം ലഭിക്കും. ബിജെപിയുടെ വര്‍ഗ്ഗീ രാഷ്ട്രീയത്തിനും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും എതിരെ ജന വിധി ഉണ്ടാകും.ജിഷ വധ കേസിലെ പ്രതികള്‍ എത്രയും പെട്ടെന്ന് പിടിയിലാകും.ഈ കേസിനെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ramesh-chennithala

10.03

ആദ്യ മൂന്ന് മണിക്കൂറില്‍ പോളിങ് ശതമാനം 18.12

9.02

ആദ്യ രണ്ട് മണിക്കൂറില്‍ കേരളത്തില്‍ 9.25 ശതമാനം പോളിങ്

8.37

കേരളത്തില്‍ ഇടതുതരംഗമെന്ന് വിഎസ് അച്യുതാനന്ദന്‍

8.34

തെക്കന്‍ കേരളത്തില്‍ മഴ കുറയുന്നു... ശക്തമായ പോളിങ്ങിലേയ്ക്ക്

8.30

ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എകെ ആന്റണി

8.25

തളിപ്പറമ്പ്, ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ ഒന്നര മണിക്കൂറിനുള്ളില്‍ 10 ശതമാനം പോളിങ്‌

8.17

പേരാമ്പ്രയില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു. കൈതാംപൊയിലില്‍ കുഞ്ഞബ്ദുള്ള ഹാജിയാണ് മരിച്ചത്.

8.12

വേങ്ങര മണ്ഡലത്തിലെ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ ബൂത്ത് നമ്പര്‍ 114 ലെ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍

8.10

വഴിക്കടവ് വള്ളിപ്പറ്റയിലും വോട്ടിങ് യന്ത്രത്തില്‍ തകരാറ്‌

8.08

മധ്യകേരളത്തില്‍ ശക്തമായ മഴ പോളിങ്ങിനെ ബാധിയ്ക്കുന്നു

8.00

കേരളത്തില്‍ ആദ്യ മണിക്കൂറില്‍ അഞ്ച് ശതമാനം പോളിങ്‌

7.50

മധ്യകേരളത്തില്‍ പോളിങ് മന്ദഗതിയില്‍

7:20

വടക്കന്‍ കേരളത്തില്‍ രാവിലെ തന്നെ കനത്ത പോളിങ്‌

7:07

തിരുവനന്തപുരത്തും മധ്യകേരളത്തിലും കനത്ത മഴ

Voting

7:00

വോട്ടെടുപ്പ് തുടങ്ങി

6:50

കോഴിക്കോട് ജില്ലയിലെ തിക്കോടിയിലെ പാലൂരില്‍ 34 പോളിംഗ് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍

6:40

പോളിങ് ഉദ്യോഗസ്ഥര്‍ മോക്ക് പോളിങ് നടത്തി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+