കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ആര് ഭരിക്കണം? ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം

  • By Akhila
Google Oneindia Malayalam News

തിരുവനന്തപുരം: കേരളം ആര് ഭരിക്കണം? ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുക്കൊണ്ട് കേരളം ആര് ഭരിക്കുമെന്ന് നാളെയറിയാം. 80 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണല്‍ രാവിലെ എട്ടു മുതല്‍ ആരംഭിക്കും. രാവിലെ ഒമ്പത് മണിയോടെ ആദ്യ ഫലങ്ങള്‍ പുറത്ത് വരും.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങുക. തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണും. എട്ടരയോടെയാണ് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണി തുടങ്ങുന്നത്.

 ഫലം നാളെ

ഫലം നാളെ

കേരളം ഉറ്റുനോക്കുന്ന ജനിഹിതം 2016 അറിയാന്‍ ഇനി ഒരുനാള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കനത്ത പോളിങാണ് ഇത്തവണ. എന്നാല്‍ വോട്ടുകള്‍ ആര്‍ക്ക് ആര് നേടുമെന്നും കേരളം ആര് ഭരിക്കുമെന്നും നാളെയറിയാം.

കനത്ത പോളിങ്

കനത്ത പോളിങ്

77.35 ശതമാനമാണ് ഇത്തവണത്തെ പോളിങ്.

ജില്ലകളിലെ പോളിങ്

ജില്ലകളിലെ പോളിങ്

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. 81.89 ശതമാനമായിരുന്നു പോളിങ്. കുറവ് പോളിങ് പത്തനംതിട്ടയിലായിരുന്നു. 71.66 ശതമാനം.

2011ലെ പോളിങ്

2011ലെ പോളിങ്

2011ലെ പോളിങ് 75.12 ശതമാനമായിരുന്നു പോളിങ്.

70 ശതമാനത്തിന് മുകളില്‍

70 ശതമാനത്തിന് മുകളില്‍

കാസര്‍കോട്,കണ്ണൂര്‍,വയനാട്,കോഴിക്കോട്, മലപ്പുറം,മലപ്പുറം,പാലക്കാട്,തൃശ്ശൂര്‍,എറണാകുളം,ഇടുക്കി,കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം,തിരുവനന്തപുരം എന്നീ ജില്ലകളിള്‍ 70 ശതമാനത്തിന് മുകളില്‍.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് കേരളത്തില്‍ ഇടതുതരംഗം ഉണ്ടാകുമെന്നാണ് പ്രവചനങ്ങള്‍. 88 മുതല്‍ 101 സീറ്റുവരെ ലഭിക്കുമെന്നാണ് ഹെഡ്‌ലൈന്‍സ് ടുഡേയുടെ എക്‌സിറ്റ് പോള്‍ ഫലം. യുഡിഎഫിന്റെ 38 മുതല്‍ 48 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം.

English summary
kerala assembly election 2016 results may 19 thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X