സരിത നായര്‍ക്ക് എവിടെയാണ് വോട്ട്? വോട്ട് ചെയ്യാതിരിക്കാന്‍ സരിത കേരളം വിട്ടോ?
പത്തനംതിട്ടക്കാരി സരിത എസ് നായര്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമോ. അതോ വോട്ട് ചെയ്യാതിരിക്കുമോ. എന്തുകൊണ്ടാണ് സരിത എസ് നായരുടെ വോട്ട് പ്രാധാന്യം നേടുന്നത് എന്നാരെങ്കിലും ചോദിച്ചാല്‍ ഉത്തരം സിംപിള്‍. ഇത്തവണത്തെ തിരഞ്ഞെടുപ്പില് ഏറ്റവും ചൂടേറിയ പേരാണ് സരിതയുടേത് എന്നത് തന്നെ ആ ഉത്തരം.
സരിത എസ് നായര്‍ക്ക് മുമ്പും സരിതയ്ക്ക് ശേഷവും എന്ന് കേരള രാഷ്ട്രീയം, പ്രത്യേകിച്ച് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം വിഭജിക്കപ്പെട്ടാല്‍ അതില്‍ വലിയ അതിശയമില്ല. അത്രയ്ക്ക് അധികം പ്രാധാന്യമാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സരിതയ്ക്ക് കിട്ടിയത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുലച്ചു സരിത നായരും സോളാര്‍ കേസും സരിതയുടെ വീഡിയോ ക്ലിപ്പുകളും. സരിത എവിടെയാണ്? കേരളത്തിലുണ്ടോ, ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനെത്തുമോ..

പിടിച്ചുകുലുക്കിയ സരിത പ്രഭാവം
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുലച്ചു സരിത നായരും സോളാര്‍ കേസും സരിതയുടെ വീഡിയോ ക്ലിപ്പുകളും.

എവിടെയാണ് ക്ലിപ്പുകള്‍
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സരിതയുടെ വീഡിയോകള്‍ പുറത്തെത്തും എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. വോട്ടെടുപ്പിനെ കാര്യമായി ബാധിക്കുന്നതായിരിക്കും ഈ വീഡിയോകള്‍ എന്നും കേട്ടു.

സരിത പത്തനംതിട്ടയില്‍
എന്നാല്‍ ഇതുവരെ ഒന്നും ഉണ്ടായില്ല. എന്ന് മാത്രമല്ല, സരിത ഇപ്പോള്‍ എവിടെയാണ് എന്നും ആര്‍ക്കും അറിയില്ല. സ്വദേശമായ പത്തനംതിട്ടയിലുണ്ട് എന്നാണ് സരിത ബന്ധപ്പെടുന്നവരോട് പറയുന്നത്.

കേരളം വിട്ടോ
എന്നാല്‍ അങ്ങനെയല്ല, സരിത കേരളത്തിലില്ല പുറത്താണ് എന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു. സരിത എവിടെയാണ്? കേരളത്തിലുണ്ടോ, ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനെത്തുമോ.. ആകാംക്ഷ അവസാനിക്കുന്നില്ല..












Click it and Unblock the Notifications