കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂരില്‍ വന്നിറങ്ങിയ എംപി സുരേഷ്‌ഗോപിക്ക് കിട്ടിയത് ബിജെപിക്കാരുടെ വക എട്ടിന്റെ പണി!

  • By Desk
Google Oneindia Malayalam News

തൃശ്ശൂര്‍: എം.പി.യായതിന്റെ ഗമയുമായി തൃശ്ശൂരില്‍ വന്നിറങ്ങിയ സുരേഷ്‌ ഗോപിക്ക് ബി ജെ പിക്കാര്‍ എട്ടിന്റെ പണി കൊടുത്തു. നടുവൊടിയുന്ന പണി കിട്ടിയാണ് സിനിമാതാരം തൃശ്ശൂരില്‍ നിന്ന് മടങ്ങിയത്. തൃശ്ശൂരിലെ ഏഴ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 12 സ്ഥലങ്ങളിലാണ് സുരേഷ്‌ഗോപിക്ക് പ്രസംഗിക്കാനുണ്ടായിരുന്നത്. തൃശ്ശൂരിലേക്ക് ഉച്ചയോടെ കടന്ന് വന്ന സുരേഷ്‌ഗോപിയെ ഓരോ വേദിയിലും ആള്‍ക്കൂട്ടം കാത്തിരിക്കുകയായിരുന്നു.

suresh-gopi

വലിയ തരക്കേടില്ലാതെ മുന്നോട്ട് പോയിരുന്ന പരിപാടി മണലൂരില്‍ എത്തിയതോടെ താളം തെറ്റി. ഇവിടെയുള്ള സ്ഥാനാര്‍ഥിക്ക് സുരേഷ്‌ഗോപിയെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ ഒരാഗ്രഹം. തുറന്ന ജീപ്പില്‍ മഹാനടനുമൊത്ത് മണ്ഡലം ചുറ്റിയാലോയെന്ന്. പിന്നെ ഒന്നര മണിക്കൂര്‍ സിനിമയെ വെല്ലുന്ന രീതിയിലാണ് നടനുമായി സ്ഥാനാര്‍ഥിയും കൂട്ടരും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പാഞ്ഞത്.

suresh-gopi

മറ്റ് സ്ഥലങ്ങളില്‍ കാത്തിരുന്ന പ്രവര്‍ത്തകര്‍ മഹാനടനെയും കാത്ത് ഇരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളേറെ പിന്നിട്ടു. നടനുമായി പറന്ന് നടക്കുന്ന സ്ഥാനാര്‍ഥിയെയും അണിയറ പ്രവര്‍ത്തകരെയും ഫോണില്‍ പോലും കിട്ടാതെ മറ്റിടങ്ങളിലെ സംഘാടകരും വലഞ്ഞു. അവശേഷിച്ചിരുന്ന സ്വീകരണ സ്ഥലത്തേക്ക് എത്തിയപ്പോഴേക്കും പറഞ്ഞ സമയത്തേക്കാള്‍ നാല് മണിക്കൂര്‍ വൈകി. നാല് മിനിറ്റ് നേരം മാത്രം സംസാരിച്ച് പണി തീര്‍ക്കാനുള്ള ധൃതിയിലായിരുന്നു നടന്‍.

suresh-gopi

ഇത് സാധാരണക്കാരന്റെ യുദ്ധമാണെന്നും ഭാരതീയതയുടെ മുന്നേറ്റമുണ്ടാകണമെന്ന് പറഞ്ഞപ്പോള്‍ സാധാരണക്കാരന് ഒന്നും പിടികിട്ടിയില്ല. കപട മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് കബളിപ്പിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കണമെന്ന് പറഞ്ഞ് അവസാനിപ്പിച്ച് അദ്ദേഹം അടുത്ത വേദിയിലേക്ക് കടന്ന് പോയി. ദിവസത്തില്‍ 12 പരിപാടിയില്‍ പങ്കെടുക്കുമ്പോഴേക്കും തളര്‍ന്ന് പോയ സുരേഷ് ഗോപി 40 ലേറെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയും ഒരു മാസം തുടര്‍ച്ചയായി മണ്ണിലിറങ്ങി നടക്കേണ്ടി വരികയും ചെയ്താലുള്ള സ്ഥിതി എന്താകും.

English summary
Kerala Assembly Election 2016: Suresh Gopi campaign for BJP candidates in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X