താനൂരില്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാന്‍ വിജയിച്ചു
മലപ്പുറം: താനൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാന്‍ വിജയിച്ചു.3412 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അബ്ദുറഹ്മാന്‍ മുസ്ലീംലീഗിലെ അബ്ദുറ്ഹ്മാന്‍ രണ്ടത്താണിയെ തോല്‍പ്പിച്ചത്.വോട്ടെണ്ണി തുടങ്ങിയപ്പോള്‍ തന്നെ മണ്ഡലത്തില്‍ ലീഗിനെ ജനങ്ങള്‍ കൈവിടുമോ എന്ന ആകാംഷയായിരുന്നു.അബ്ദുറഹ്മാന്‍ രണ്ടത്താണിയ്ക്ക് വിജയം നിലലനിര്‍ത്താനായില്ല.മൂന്നു തവണ അബ്ദുറഹ്മാന്‍ ജയിച്ച മണ്ഡലമാണിത്.2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അബ്ദുറഹ്മാന്‍ 9433 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇതേ മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. സി പി എമ്മിലെ ഇ ജയനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി .













Click it and Unblock the Notifications