കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം വിഎസ് ശിവകുമാര്‍ നിലനിര്‍ത്തി

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ശിവകുമാര്‍ വിജയിച്ചു. 10902 വോട്ടാനാണ് വിഎസ് ശിവകുമാര്‍ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജുവിനെയാണ്പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി ശ്രീശാന്ത്.. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായ ബിജുരമേശ് എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് പിളര്‍ത്തി പുറത്തുവന്ന ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിലെ നേതാവാണ് ആന്റണി രാജു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 26 മുതല്‍ 30 വരേയും, 40 മുതല്‍ 47 വരേയും 59, 60, 69 മുതല്‍ 75 വരേയും 77, 78, 80 എന്നീ വാര്‍ഡുകളും ഉള്‍പ്പെടുന്ന മണ്ഡലമാണിത്. രണ്ടായിരത്തി എട്ടിലെ മണ്ഡല പുനര്‍ നിര്‍ണയത്തില്‍ തിരുവനന്തപുരം വെസ്റ്റ് എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം പുനഃസംഘടിപ്പിക്കപ്പെടുകയും തിരുവനന്തപുരം നിയമസഭാമണ്ഡലം എന്ന പേര് നല്‍കുകയും ചെയ്തു.

vs-sivakumar-01

അനേകം മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കൊണ്ട മണ്ഡലം കൂടിയാണിത്. കേരള കോണ്‍ഗ്രസിനും മുസ്ലീംലീഗിനും വ്യക്തമായ സ്വാധീനമുണ്ടായിരുന്ന മണ്ഡലത്തില്‍ സാധാരണയായി യുഡിഎഫ് ആഭിമുഖ്യമുള്ള സ്ഥാനാര്‍ത്ഥികള്‍ ആണ് ജയിച്ചിരുന്നത്, രണ്ടു തവണ കോണ്‍ഗ്രസ്സിനു വേണ്ടി എംഎം ഹസ്സനും ഒരു തവണ സിഎംപിക്ക് വേണ്ടി എംവി രാഘവനും ഇവിടെ നിന്നും ജയിച്ചിരുന്നു.

രണ്ടായിരത്തി ആറില്‍ ഡിഐസിയിലെ ശോഭന ജോര്‍ജിനെ ഇടതുപക്ഷത്തുണ്ടായിരുന്ന കേരള കോണ്‍ഗ്രസ്സിലെ വി സുരേന്ദ്രന്‍പിള്ള തോല്‍പ്പിച്ചു. മണ്ഡല പുനര്‍ക്രമീകരണത്തിന് ശേഷം നടന്ന രണ്ടായിരത്തിപതിനൊന്നിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ വിഎസ് ശിവകുമാര്‍ ഇടതുമുന്നണിയിലെ വി സുരേന്ദ്രന്‍പിള്ളയെ തോല്‍പ്പിച്ചു മണ്ഡലം നേടുകയായിരുന്നു.

എന്നാല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കേണ്‍ഗ്രസിനെ കൈവിട്ട നിയമസഭാ മണ്ഡലമായിരുന്നു തിരുവനന്തപുരം. കോര്‍പ്പറേഷന്‍ തിരഞ്ഞടുപ്പില്‍ പത്ത് വാര്‍ഡുകളില്‍ ബിജെപി ഒന്നാമതെത്തിയിരുന്നു. കോര്‍പ്പറേഷന്‍ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് ബിജെപി വോട്ട് നല്‍കി എന്ന ആരോപണം വന്നിരുന്നു. ഇത് നിയമസഭാ തിരഞ്ഞടിപ്പില്‍ ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കാനുള്ള അടവായിരുന്നെന്ന വിലയിരുത്തല്‍ വന്നിരുന്നു.

എന്നാല്‍ 148 ബൂത്തുകളുള്ള മണ്ഡലമാണ് തിരുവനന്തപുരം നിയോജക മണ്ഡലം. ഇതില്‍ 51 ബൂത്തുകളും തീരപ്രദേശത്താണ്. തീരപ്രദേശം തന്നെയാണ് തിരുവനന്തപുരംത്ത് വിജയിയെ നിശ്്ചയിച്ചിരുന്നത്. ഇത് മനസിലാക്കി തന്നെയാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസുകാരനായ ആന്റണി രാജുവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ എല്‍ഡിഎഫിന്റെ തന്ത്രം പരാജയപ്പെടുകയായിരുന്നു

English summary
Kerala Assembly Election 2016: VS Sivakumar wins in Thiruvananthapuram Constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X