തൃപ്പുണിത്തുറയില്‍ കെ ബാബുവിനെ അട്ടിമറിച്ച് എം സ്വരാജിന് വിജയം
തൃപ്പുണിത്തുറ: തൃപ്പുണിത്തുറയില്‍ മന്ത്രി കെ ബാബുവിനെ അട്ടിമറിച്ച് ഡിവൈഎഫ്ഐ നേതാവ് എം സ്വരാജിന് വിജയം. ബാർ കോഴ വിവാദത്തിൽ ആരോപണ വിധേയനായ കെ ബാബുവിനെതിരെ ഇടതുമുന്നണി അതി ശക്തമായ പ്രചാരണം ആയിരുന്നു അഴിച്ചുവിട്ടിരുന്നത്. പ്രൊഫ തുറവൂർ വിശ്വംഭരനായിരുന്നു ബിജെപി സ്ഥാനാർത്ഥി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ ബാബു 15778 വോട്ടുകള്‍ക്കാണ് സിപിഐ സ്ഥാനാര്‍ത്ഥിയായ രാജാജി മാത്യു തോമസിനെ തോല്‍പ്പിച്ചത്. ബിജെപി അന്ന് 6761 വോട്ടുകള്‍ നേടിയിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 51 605 വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ് 45034 വോട്ടുകള്‍ നേടി. ബിജെപിയ്ക്ക് 16676 വോട്ടുകളാണ് അന്ന് നേടാന്‍ കഴിഞ്ഞത്.












Click it and Unblock the Notifications