കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനകീയ വികസന മുന്നണി എല്‍ഡിഎഫിനൊപ്പം, പച്ച പുതയ്ക്കുമോ തിരൂരങ്ങാടി?

  • By നിതിന്‍ പി
Google Oneindia Malayalam News

തിരൂരങ്ങാടി: വിദ്യാര്‍ത്ഥികള്‍ പരീക്ഷയെ നേരിടുന്ന സമയത്ത് വിദ്യഭ്യാസമന്ത്രി ഇലക്ഷനെ നേരിടുന്ന മണ്ഡലമാണ് തിരൂരങ്ങാടി. മൂന്നു തവണ എം.എല്‍.എയും ഒരു തവണ വിദ്യഭ്യാസ മന്ത്രിയുമായ പരിചയസമ്പത്താണ് പി.കെ.അബ്ദുറബ്ബിന് ഇവിടെ മത്സരിക്കാനിറങ്ങുമ്പോള്‍ കൂട്ട്. മുസ്ലീം ലീഗിന്റെ കോട്ടയില്‍ എങ്ങനെയും വിളളലുണ്ടാക്കി വിജയം കൈവരിക്കാനുളള ശ്രമത്തിലാണ് ഇടതുപക്ഷ മുന്നണി.

സി.പി.ഐയുടെ സീറ്റില്‍ പൊതു സമ്മതനായ സ്വതന്ത്രനെ നിര്‍ത്താനുളള ശ്രമത്തിലാണ് ഇത്തവണ എല്‍.ഡി.എഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് കോട്ടകളില്‍ പോലും വമ്പന്‍ മത്സരം നടത്തിയ ജനകീയ വികസന മുന്നണിയുടെ ചെയര്‍മാന്‍ നിയാസ് പുളിക്കലകമാകും ഇത്തവണ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകാന്‍ കൂടുതല്‍ സാധ്യത. തദ്ദേശ തിരഞ്ഞെടുപ്പില്‍ അബ്ദുറബ്ബിന്റെ ജന്മ നാടായ പരപ്പനങ്ങാടിയില്‍ നാല്‍പത്തിയഞ്ച് സീറ്റില്‍ പതിനെട്ട് സീറ്റേ മുസ്ലീം ലീഗിന് നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ.

ldf

തദ്ദേശ തിരഞ്ഞടുപ്പിലെ മാറ്റങ്ങളൊന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ യാതൊരു വിധ ചലനങ്ങളും സൃഷ്ടിക്കില്ലെന്ന വിശ്വാസത്തിലാണ് മുസ്ലീം ലീഗ്. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഇവ ശരി വെക്കുന്നതാണ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ അഡ്വ. കെ.കെ.അബ്ദുസമദിനെതിരെ 30,208 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി.കെ.അബ്ദുറബ്ബ് വിജയിച്ചത്.

2006ല്‍ മണ്ഡലം പുനക്രമീകരണത്തിന് മുമ്പ് മുസ്ലീം ലീഗിലെ കെ.കുട്ടി അഹമ്മദ് കുട്ടി നേടിയ വോട്ടിന്റെ ഇരട്ടിയോളമാക്കാന്‍ അബ്ദുറബ്ബിനായി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇ.ടി. മുഹമ്മദ് ബഷീറിന് ഭൂരിപക്ഷം വന്‍തോതില്‍ കുറഞ്ഞ സമയത്തും തിരൂരങ്ങാടി നിയോജക മണ്ഡലം നല്‍കിയ ഭൂരിപക്ഷമാണ് ഇ.ടിയെ കര കയറ്റിയത്. 23,367 വോട്ട് ഇ.ടി. തിരൂരങ്ങാടിയില്‍ മാത്രം നേടി.

മന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തും മണ്ഡലത്തിലും അബ്ദുറബ്ബ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുസ്ലീം ലീഗ് ഉയര്‍ത്തിപിടിക്കുമ്പോള്‍ മന്ത്രിയെന്ന നിലയിലും എം.എല്‍.എ. എന്ന നിലയിലും പൂര്‍ണ പരാജയമായി എന്ന് എല്‍ഡി.എഫും വാദിക്കുന്നു. വാദപ്രതിവാദങ്ങള്‍ക്കപ്പുറം കോണ്‍ഗ്രസ്-ലീഗ് അസ്വാരസ്യങ്ങളും
കാന്തപുരം വിഭാഗം സുന്നികളുടെ വോട്ട് ഉറപ്പിക്കാമെന്നതും എല്‍.ഡി.എഫ് പ്രതീക്ഷകളായി തുടരുമ്പോള്‍ എന്നും തങ്ങളുടെ കൂടെ നിന്ന തിരൂരങ്ങാടി ഇത്തവണയും കൈപ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

English summary
Kerala Assembly Election 2016: Tirurangadi waits for a strong fight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X