Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗിന് പഠിക്കുന്ന സിപിഎം.. കെകെ രമയെ കോലംകെട്ടി അപമാനിച്ച് വിജയാഹ്ലാദ പ്രകടനം!

കണ്ണൂരില്‍ തങ്ങള്‍ക്കെതിരെ മത്സരിച്ച് തോറ്റ വനിതാ സ്ഥാനാര്‍ഥിയെ പ്രതീകാത്മകമായി ഉമ്മവെച്ചും ലൈംഗികമായി പീഡിപ്പിച്ചും മുസ്ലിം ലീഗ് നടത്തിയ വിജയാഘോഷം വന്‍ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ മുസ്ലിം ലീഗിനോട് കിടപിടിക്കുന്ന മറ്റൊരു പാര്‍ട്ടിയാണ് സി പി എം. നിയമസഭ തിരഞ്ഞെടുപ്പില്‍ 91 സീറ്റോടെ എല്‍ ഡി എഫ് അധികാരത്തിലെത്തിയപ്പോഴാണ് കോഴിക്കോട്ടെ സഖാക്കള്‍ക്ക് നിലതെറ്റിയത്.

സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന ചിത്രങ്ങള്‍ ശരിയാണെങ്കില്‍, കോഴിക്കോട് വടകര മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിച്ച കെ കെ രമയെ കോലം കെട്ടി അപമാനിച്ചായിരുന്നു സി പി എം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം. വടകരയില്‍ കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ വിധവയാണ് കെ കെ രമ. ചുവന്ന നീളന്‍ നൈറ്റിയിട്ട ഒരാള്‍ മുഖത്ത് കെ കെ രമയുടെ മുഖംമൂടി വെച്ച ശേഷം നൃത്തം ചെയ്യുകയായിരുന്നു. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

kk-rama

എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ സി കെ നാണുവാണ് വടകരയില്‍ വിജയിച്ചത്. 49211 വോട്ടുകളാണ് നാണുവിന് കിട്ടിയത്. സ്വതന്ത്രയായി മത്സരിച്ച കെ കെ രമ മൂന്നാം സ്ഥാനത്താണ് എത്തിയത്. 20504 വോട്ടുകളാണ് രമയ്ക്ക് കിട്ടിയത്. കെ കെ രമ, ടി പി രമ എന്നിങ്ങനെ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളും രമയ്‌ക്കെതിരെ മത്സര രംഗത്തുണ്ടായിരുന്നു.

kk-rama-01

നേരത്തെ, മൊകേരിയില്‍ സി പി എമ്മിനെതിരെ മത്സരിച്ച് തോറ്റ ജഗദീപനെയും സഖാക്കള്‍ ഇതുപോലെ അപമാനിച്ചിരുന്നു. പ്രതീകാമത്മകമായി ശരീരം മുഴുവന്‍ ബാന്‍ഡേജിട്ട നിലയില്‍ ജഗദീപന്‍ ക്രച്ചസില്‍ നടക്കുന്ന ചിത്രങ്ങള്‍ ഇ പി ജയരാജന്റെ മകന്‍ ജയിന്‍രാജ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതും വലിയ വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+