വടകരയില്‍ വീണ്ടും സി കെ നാണു
വടകര: വടകരയില്‍ വീണ്ടും സിറ്റിങ് എം എല്‍ യും മുന്‍മന്ത്രിയുമായ സി കെ നാണു വിജയിച്ചു. ജെഡിയു സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ 9511 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. നിലവില്‍ ജനതാദള്‍ എസ് ദേശീയ കമ്മിറ്റി അംഗവും ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ് നാണു. സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ഈ നേതാക്കള്‍ ഇരുമുന്നണികളില്‍ നിന്നു പോരാടിയ മത്സരമായിരുന്നു ഇവിടെ. ആര്‍ എം പി സ്ഥാനാര്‍ത്ഥിയായ കെ കെ രമ പരാജയപ്പെട്ടു. പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനമുള്ള വടകരയില്‍ നിന്നാല്‍ വിജയിക്കുമെന്നായിരുന്നു ആര്‍ എം പി പ്രവര്‍ത്തകരുടെ കണക്ക് കൂട്ടല്‍.

ആര്‍എംപി രൂപീകരണത്തോടെ വടകര മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിയിരുന്നെങ്കിലും സി പി എമ്മിനു ഇത്തവണയും മണ്ഡലം നിലനിര്‍ത്താനായി. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ 847 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നാണു വിജയിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി എസ്‌ജെഡിയിലെ എംകെ പ്രേംനാഥ് ആയിരുന്നു. ലോകസഭ തിരഞ്ഞെടുപ്പില്‍ പക്ഷേ ഈ മണ്ഡലത്തില്‍ യു ഡി ഫിനായിരുന്നു ഭൂരിപക്ഷം.












Click it and Unblock the Notifications