ഇടതിന്‍റെ സ്വന്തം വാമനപുരം, ഡികെ മുരളിയ്ക്ക് വിജയം
വാമനപുരം: ഇടത് മുന്നണിയ്‌ക്കൊപ്പം നിന്ന ചരിത്രമുളള വാമനപുരം മണ്ഡലത്തില്‍ ഇത്തവണയും വിജയം ആവര്‍ത്തിച്ചു. മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡികെ മുരളി വിജയിച്ചു. 9596 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അഡ്വ. ടി ശരത്ചന്ദ്രപ്രസാദിനെ ഡികെ മുരളി പരാജയപ്പെടുത്തിയത്.
ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന മണഡ്‌ലമാണ് വാമനപുരമെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശരത്ചന്ദ്രപ്രസാദ് എത്തിയതും ബിജെഡിഎസ് സ്ഥാനാര്‍ത്ഥിയായി നിഖില്‍ രവി എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ചതും പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നേക്കാം എന്ന ആശങ്ക പടര്‍ത്തി.

1965 ലും 1970 ലും കോണ്‍ഗ്രസ് വിജയിച്ചതല്ലാതെ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതുവരെ വിജയിച്ചത് സിപിഎം സ്ഥാനാര്‍ത്ഥികളാണ്. 2011 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ കോലയക്കോട് കൃഷ്ണന്‍ നായര്‍ 57381 വോട്ടുകളാണ് മണ്ഡലത്തില്‍ നിന്ന് നേടിയത്.












Click it and Unblock the Notifications