മുദ്രാവാക്യമൊക്കെ തിരുത്തി, ഇപ്പോള്‍ പറയുന്നത്.. വിഎസ് വരട്ടെ എല്ലാം ശരിയാകും!
എല്‍ ഡി എഫ് വരട്ടെ എല്ലാം ശരിയാകും എന്നായിരുന്നു സി പി എം നയിച്ച മുന്നണി ഈ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ മുദ്രാവാക്യം. മുദ്രാവാക്യം കേട്ട് വശായിട്ടോ എന്തോ ജനം രണ്ട് കൈയ്യും നീട്ടി എല്‍ ഡി എഫിനെ ജയിപ്പിച്ചു. ആകെയുള്ള 140 സീറ്റുകളില്‍ 91 സീറ്റുകളാണ് എല്‍ ഡി എഫ് സ്വന്തമാക്കിയത്. തുടരണം ഈ ഭരണം എന്ന യു ഡി എഫ് മുദ്രാവാക്യത്തെ ജനങ്ങള്‍ എടുത്ത് വഴിയില്‍ക്കളഞ്ഞു. വഴിമുട്ടിയ കേരളത്തെ വഴികാട്ടാന്‍ ബിജെപിക്ക് സാധിച്ചില്ല.
കൂറ്റന്‍ ജയവുമായി എല്‍ ഡി എഫ് ഭരണം ഉറപ്പിച്ചുകഴിഞ്ഞ സ്ഥിതിക്ക് സോഷ്യല്‍ മീഡിയയ്ക്ക് ഇനി അറിയാനുള്ളത് ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്നാണ്. പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദനാകുമോ അതോ സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാകുമോ. ഉത്തരം ആര്‍ക്കും അറിയില്ല. മുഖ്യമന്ത്രിയെ വെള്ളിയാഴ്ച അറിയിക്കാം എന്നാണ് സി പി എം നേതൃത്വം പറയുന്നത്.

വി എസ് അച്യുതാനന്ദനായിരിക്കണം മുഖ്യമന്ത്രി എന്ന വികാരമാണ് ജനങ്ങള്‍ക്ക് ഉള്ളത്. സോഷ്യല്‍ മീഡിയയിലും കാര്യങ്ങള്‍ ഇങ്ങനെ തന്നെ. വി എസ് വരട്ടെ എല്ലാം ശരിയാകും എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പുതിയ മുദ്രാവാക്യം. മലമ്പുഴയില്‍ നിന്നും 27142 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വി എസ് ജയിച്ചുവന്നത്. മലമ്പുഴ കീഴടക്കിയ 92 കാരനായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി വരുമോ എല്ലാം ശരിയാക്കുമോ. അറിയാന്‍ ഏതാനും മണിക്കൂറുകള്‍ കൂടി കാത്തിരുന്നേ പറ്റൂ..












Click it and Unblock the Notifications