നാണമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവാകിലെന്ന് വിഎസ്, പ്രതിപക്ഷ നേതാവാകാനില്ലെന്ന് ചാണ്ടി
കേരളത്തില്‍ യുഡിഎഫിന് കനത്ത തോല്‍വി നേരിടേണ്ടി വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് മറുപടിയുമായി വിഎസ്. നാണമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേത്യസ്ഥാനത്ത് ഇരിക്കില്ലെന്നാണ് വിഎസ് പറഞ്ഞത്. എന്നാല്‍ പ്രതിപക്ഷ നേതാവാകാനില്ലെന്ന് ഉമ്മന്‍ ചാണ്ടി.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ജനവിധി അംഗീകരിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. തോല്‍വിയെ അംഗീകരിക്കുന്നു എന്നും തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഫലം പുറത്ത് വന്നപ്പോള്‍ മന്ത്രിമാരുടെ പ്രതികരണങ്ങള്‍ ഇതായിരുന്നു..

അപ്രതീക്ഷിത പരാജയമായിരുന്നു എന്ന് മുഖ്യന്‍ പ്രതികരിച്ചു
മുന്നണിയുടെ നേതാവ് എന്ന നിലയില്‍ തോല്‍വിയുടെ ഉത്തരവാദിത്വം തനിക്കും ഉണ്ടെന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. അപ്രതീക്ഷിത പരാജയമായിരുന്നു എന്നായിരുന്നു മുഖ്യന്റെ പ്രതികരണം.പ്രതിപക്ഷ നേതാവാകാനില്ലെന്നും ചാണ്ടി പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രതികരണം
കേരളത്തിലെ യുഡിഎഫിന്റെ തോല്‍വി അംഗീകരിക്കുന്നു. താന്‍ ഉള്‍പ്പടെയുള്ളവര്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.

വിഎസിന്റെ ആക്ഷേപം
നാണമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേത്യസ്ഥാനത്ത് ഇരിക്കില്ലെന്നാണ് വിഎസ് പറഞ്ഞത്.

വെള്ളാപ്പള്ളിയുടെ മറുപടി
കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിച്ചിരുന്നു എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. അത്‌ക്കൊണ്ട് തന്നെയാണ് ആറ് മണ്ഡലത്തില്‍ ബിജെപിയ്ക്ക് രണ്ടാം സ്ഥാനത്ത് എത്താന്‍ സാധിച്ചത്.
വിജയം കൈവരിച്ച പിണറായി പറഞ്ഞത്
യുഡിഎഫിന്റെ ജീര്‍ണതയ്‌ക്കെതിരെയുള്ള വിധിയെഴുത്താണ് തോല്‍വിയിലേക്ക് എത്തിച്ചതെന്ന് പിണറായി പറഞ്ഞത്.

ജനവിധി അംഗീകരിച്ചുക്കൊണ്ട് പ്രവര്‍ത്തിക്കുമെന്ന് കോടിയേരി
അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പ്രതികരണമാണ് യുഡിഎഫിന്റെ തോല്‍വിയെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. ജനവിധി അംഗീകരിച്ചുക്കൊണ്ട് പ്രവര്‍ത്തിക്കുമെന്ന് കോടിയേരി പറഞ്ഞു.

കടുത്ത പ്രഹരമാണെന്ന് വിഎം സുധീരന്‍
യുഡിഎഫിന്റെ പരാജയം കടുത്ത പ്രഹരമാണെന്ന് വിഎം സുധീരന്‍.












Click it and Unblock the Notifications