ഡിങ്കോയിസ്റ്റുകള്‍ ആര്‍ക്ക് വോട്ട് ചെയ്യും... ?
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൊടിപ്പൊടിക്കുമ്പോള്‍ ഡിങ്കോയിസ്റ്റുകളുടെ വോട്ട് ആര്‍ക്ക്? ഇടതിനോ വലതിനോ അതോ താമരയ്‌ക്കോ...?
വോട്ടു ചെയ്യുന്നത് വ്യക്തി സ്വാതന്ത്ര്യമാണെങ്കിലും ഡിങ്കമതപ്രകാരം ഡിങ്കോയിസ്റ്റുകള്‍ക്ക് മൂഷികപാലന ലേഖനത്തില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഡിങ്കമതത്തെയും ഡിങ്കോയിസ്റ്റുകളെയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിക്കുന്നതിനാല്‍ ശക്തമായ തിരിച്ചടിയായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പിലൂടെ നല്‍കുന്നത്.
ഇലക്ഷന്‍ സ്‌പെഷ്യല്‍ മൂഷികപാലന ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് മാത്രമാണ് ഡിങ്കോയിസ്റ്റുകള്‍ വോട്ട് രേഖപ്പെടുത്തുക.

2. എലിയെ ദേശീയ മൃഗമാക്കുക.
3. മൂഷിക വധം നിരോധിക്കുക. മൂഷിക സംരക്ഷണത്തിനായുള്ള പ്രത്യേക പാക്കേജ് നടപ്പിലാക്കുക.
4. ഡിങ്കോയിസ്റ്റുകള്‍ക്ക് പ്രത്യേക ന്യൂനപക്ഷ പദവി നല്‍ക്കുക.
5. അക്ഷയ ജട്ടീയയ്ക്ക് പൊതു അവധി പ്രഖ്യാപിക്കുക.
6. ഡിങ്ക വിഹാര കേന്ദ്രമായ പശ്ചിമ ഘട്ട മലനിരകള്‍ സംരക്ഷിക്കാനായി ഗാട്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുക. മലനിരകള്‍ ഇടിച്ച് നിരത്തി ഭഗവാന്റെ മാളങ്ങള്‍ നശിപ്പിച്ച് ക്വാറി പണിയാന്‍ പിന്തുണയ്ക്കുന്ന മത മേലധ്യക്ഷരെ തുറുങ്കിലടയ്ക്കുക.
7. ശാസ്ത്രീയാഭിരുചി വര്‍ധിപ്പിക്കുക, അശാസ്ത്രീമായ ചികിത്സാ രീതികള്‍ നിരോധിക്കുക.
8. ചരിത്രത്തെ വളച്ചൊടിക്കുകയും മിത്തിനെ ചരിത്രവുമായി വളച്ചൊടിക്കുകയും ചെയ്യുന്നവരെ തിയ്യറ്ററില്‍ കെട്ടിയിട്ട് മൂന്നു പ്രാവശ്യം കാണ്ഡഹാര്‍ കാണിക്കുക.
എന്നിങ്ങനെയുള്ള ഡിങ്കമത വിശ്വാസികളുടെ ഏറെ കാലത്തെ ആവശ്യത്തെ പരിഗണക്കുന്നവര്‍ക്കാണ് വോട്ട് ചെയ്യുക. നല്ല സര്‍ക്കാര്‍ വരുന്നതിന് വേണ്ടി സമ്മതിദായക അവകാശം ഫലപ്രദമായി ഉപയോഗിക്കാനും ലേഖനത്തില്‍ പറയുന്നു.












Click it and Unblock the Notifications