Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതകള്‍ വാഴും ബൂത്തുകള്‍... ഇതാ കാണൂ

കോഴിക്കോട്: ഭാരിച്ച ജോലികള്‍ പുരുഷന്‍മാര്‍ മാത്രം കൈകാര്യം ചെയ്തിരുന്നത് പഴങ്കഥ. കോഴിക്കോട് ജില്ലയിലെ 15 ബൂത്തുകളുടെ തിരഞ്ഞെടുപ്പ് ചുമതലയില്‍ പുരുഷന്‍മാരേയില്ല. ഇതെന്ത് കഥ എന്നോര്‍ത്ത് ഞെട്ടണ്ട.

വനിതകള്‍ മാത്രം വാഴുന്ന ഒരു ബൂത്താണ് കോഴിക്കോട് നഗരത്തിലെ സാമൂതിരി ഹൈസ്‌കൂള്‍. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ 15ാം നമ്പര്‍ ബൂത്ത് പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. 565 വോട്ടര്‍മാരുള്ള ഇവിടെ തെരഞ്ഞെടുപ്പ് ചുമതലകള്‍ നിര്‍വഹിക്കാന്‍ പുരുഷന്‍മാരില്ല. എന്‍ഐടിയില്‍ ഉദ്യോഗസ്ഥയായ അശ്വതി നായരാണ് പ്രിസൈഡിങ് ഓഫിസര്‍. ഭാര്‍ഗവി, പ്രഭാവതി, ഇന്ദിര എന്നിങ്ങനെ മൂന്ന് പോളിങ് ഓഫിസര്‍മാരുമുണ്ട് ബൂത്തില്‍. ബൂത്തിന്റെ സുരക്ഷാ കാര്യങ്ങള്‍ക്കു നിയമിച്ചിരിക്കുന്നത് ഒരു വനിതയെ. വെല്‍ഫെയര്‍ ഓഫിസറും വനിത തന്നെ. അംഗന്‍വാടി വര്‍ക്കറായ സ്മിത.

Woman Polling Booth

ഉച്ചയോടെ പകുതിയോളം വോട്ടുകള്‍ ഈ ബൂത്തില്‍ ചെയ്തു കഴിഞ്ഞു. സ്ത്രീകള്‍ മാത്രമായതുകൊണ്ട് ആദ്യമൊരു അങ്കലാപ്പൊക്കെ തോന്നിയിരുന്നെങ്കിലും കാര്യങ്ങളൊക്കെ ഭംഗിയായി നടന്നതായി വനിതാ ഓഫിസര്‍മാര്‍ പറഞ്ഞു. സാമൂതിരി ഹൈസ്‌കൂള്‍ കൂടാതെ കോഴിക്കോട് ജില്ലയില്‍ മറ്റ് 14 ബൂത്തുകള്‍കൂടി കൈകാര്യം ചെയ്യുന്നത് വനിതകള്‍ മാത്രമാണ്. അഭിമാനത്തോടെ അവര്‍ തങ്ങള്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു, ഇതൊന്നും വലിയ പ്രശ്‌നമേയല്ല എന്ന ഭാവത്തില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+