കസ്റ്റഡിയിൽ അല്ല,ബോംബെറിഞ്ഞ് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു, മന്ത്രി ദുഷ്പ്രചരണം നടത്തുന്നുവെന്ന് ഷിജു വർഗീസ്
കൊല്ലം;മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ തള്ളി ഇഎംസിസിജയറക്ടറും കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ഷിജു എം വർഗീസ്. താൻ കസ്റ്റഡിയിൽ അല്ലെന്നും തന്നെ അപായപ്പെടുത്തുവാനുള്ള ശ്രമമാണ് നടന്നതെന്നും ഷിജു വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണന്നല്ലൂർ-കുരീപ്പള്ളി റോഡിൽ വെച്ചാണ് തനിക്കെതിരെ ആക്രമണം ഉണ്ടായത്. ആരാണ് പിന്നിലെന്ന് അറിയില്ല. ഇത് സംബന്ധിച്ച് പരാതി നൽകാനാണ് പോലീസ് സ്റ്റേഷനിൽ പോയത്. തന്റെ കാറിൽ നിന്ന് ഒന്നും തന്നെ പോലീസ് കണ്ടെത്തിയിട്ടില്ല. മന്ത്രി മേഴ്സിക്കുട്ടിയമ്മ ദുഷ്പ്രചരണം നടത്തുകയാണെന്നും ഷിജു വർഗീസ് പറഞ്ഞു.
കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

നേരത്തേ ഷിജു വർഗീസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്‍ിരുന്നു. ഷിജു വർഗീസ് പെട്രോൾ കൊണ്ടുവന്ന് സ്വയം ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. അതുവഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കൃത്യസമയത്ത് പോലീസ് ഇടപെട്ടു. ഇദ്ദേഹത്തിന്റെ കാറിൽ നടത്തിയ പരിശോധനയിൽ പെട്രോൾ നിറച്ച കുപ്പി കണ്ടെടുത്തുവെന്നും തുടർന്നാണ് പോലീസ് കസറ്റഡിയിൽ എടുത്തതെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം മന്ത്രിയുടെ വാദം തള്ളി പോലീസ് രംഗത്തെത്തിയിരുന്നു. ഷിജു വർഗീസിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും ബോംബാക്രമണം ഉണ്ടായി എന്ന പരാതിയുമായി ഷിജു പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നുമായിരുന്നു പോലീസ് പറഞ്ഞത്. വിവാദമായ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കു സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കൻ കമ്പനി ഇഎംസിസി ഗ്ലോബൽ കൺസോർഷ്യത്തിന്റെ പ്രസിഡന്റാണ് ചെറായി സ്വദേശിയായ ഷിജു എം.വർഗീസ്.കുണ്ടറയിൽ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായാണ് ഇയാൾ മത്സരിക്കുന്നത്.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications