കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ വരുമെന്ന് പറഞ്ഞിട്ടും മാറാതെ കോണ്‍ഗ്രസ്, മാറ്റങ്ങള്‍ ചുരുങ്ങും, ഹൈക്കമാന്‍ഡ് കലിപ്പില്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന വാദങ്ങള്‍ പൊളിയുന്നു. രാഹുല്‍ ഗാന്ധി വരുമെന്ന് പറഞ്ഞിട്ടും മാറ്റങ്ങള്‍ക്ക് നേതാക്കള്‍ തയ്യാറായിട്ടില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ മാത്രമാണ് മാറ്റത്തെ പൂര്‍ണമായി അംഗീകരിക്കുന്നത്. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ ഇതിനോട് യോജിക്കുന്നില്ല. പല ഡിസിസി പ്രസിഡന്റുമാരും തുടരുമെന്നാണ് സൂചന. ഹൈക്കമാന്‍ഡ് കേരള ഘടകത്തെ അതൃപ്തി അറിയിച്ചിരിക്കുകയാണ് ഈ വിഷയത്തില്‍. എന്നാല്‍ ഇതിനെ വകവെച്ചിട്ടില്ല കേരള നേതാക്കള്‍.

രാഹുല്‍ വന്നിട്ടും

രാഹുല്‍ വന്നിട്ടും

രാഹുല്‍ ഗാന്ധി പ്രചാരണത്തെ നയിക്കുമെന്ന് പറഞ്ഞിട്ടും പുനസംഘടനയോട് പുറം തിരിഞ്ഞ് നില്‍ക്കുകയാണ് കെപിസിസി നേതൃത്വം. കോട്ടയത്തും ആലപ്പുഴയിലും അടക്കം മാറ്റമുണ്ടായാല്‍ തിരഞ്ഞെടുപ്പ് ജയം സാധ്യമല്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. ഹൈക്കമാന്‍ഡ് ഇതില്‍ അതൃപ്തിയും അറിയിച്ചു. ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടിക പോലും കെപിസിസി ഇനിയും തയ്യാറാക്കിയിട്ടില്ല. എ, ഐ ഗ്രൂപ്പുകള്‍ ഈ ഭാഗത്തേക്ക് നോക്കേണ്ടെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.

ഒന്നും മാറില്ല

ഒന്നും മാറില്ല

തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പ്രധാന കാരണം സംഘടനാ ദൗര്‍ബല്യമായിരുന്നു. പല ഡിസിസി അധ്യക്ഷന്‍മാരും വളരെ മോശം പ്രകടനമാണ് നടത്തിയത്. ഇത് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും പറഞ്ഞിരുന്നു. അദ്ദേഹം സോണിയാ ഗാന്ധിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യമാണ് പറയുന്നത്. എന്നാല്‍ ഒന്നും മാറാന്‍ പോകുന്നില്ലെന്ന് വ്യക്തമായിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, ഇടുക്കി കാസര്‍കോട്, കോട്ടയം അടക്കമുള്ള ഡിസിസികളിലാണ് അഴിച്ചുപണി ഉറപ്പിച്ചിരുന്നത്.

മാറ്റിയാല്‍ പ്രശ്‌നം

മാറ്റിയാല്‍ പ്രശ്‌നം

കൊല്ലത്ത് ബിന്ദു കൃഷ്ണയുടെ ആധിപത്യമാണ് ഡിസിസിയില്‍ ഉള്ളത്. ബാക്കിയുള്ള സ്ഥലങ്ങളിലും അത് തന്നെയാണ്. ഇവരെ മാറ്റിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലം തൊട്ടാതെ പരാജയപ്പെടുമെന്നാണ് ഗ്രൂപ്പുകളുടെ ഭീഷണി. മാറ്റം വേണ്ട ജില്ലകളില്‍ പകരം വെക്കേണ്ടവരുടെ പട്ടികയാണ് സോണിയാ ഗാന്ധി ആവശ്യപ്പെട്ടത്. എന്നാല്‍ ഗ്രൂപ്പുകള്‍ ഇതിന് ഉടക്കിട്ടു. ഗ്രൂപ്പുകള്‍ വീതം വെച്ച് എടുത്ത സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഇവര്‍ തയ്യാറല്ല.

സോണിയ കടുപ്പിക്കും

സോണിയ കടുപ്പിക്കും

കെപിസിസിക്ക് പക്ഷേ ഹൈക്കമാന്‍ഡിനെ തള്ളി മുന്നോട്ട് പോകാനാവില്ല. സോണിയാ ഗാന്ധി മാറ്റം വേണമെന്ന കാര്യത്തില്‍ കടുപ്പിക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പിന് അധിക സമയമില്ലാത്തതിനാല്‍ എന്തിനാണ് മാറ്റം എന്നാണ് പുറത്താവാന്‍ പോകുന്നവര്‍ ചോദിക്കുന്നത്. മുല്ലപ്പള്ളി അഴിച്ചുപണി വേണമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മാറ്റം വേണ്ടെന്ന നിലപാടിലാണ്. എന്നാല്‍ നിലവിലുള്ളവരെ വിശ്വസിച്ചാല്‍ യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് താരിഖ് അന്‍വര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ മിഷന്‍ 70 ഇതോടെ പൊളിയും.

മുന്നണിയിലും ആശയക്കുഴപ്പം

മുന്നണിയിലും ആശയക്കുഴപ്പം

മുസ്ലീം ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഇത് കോണ്‍ഗ്രസിന്റെ ശക്തി കുറയ്ക്കും. ജോസ് കെ മാണിയും എല്‍ജെഡിയും ഇല്ലാത്ത സാഹചര്യത്തില്‍ ഒഴിവ് വരുന്ന സീറ്റുകള്‍ പൂര്‍ണമായും കോണ്‍ഗ്രസിന് ലഭിക്കില്ല. ആര്‍എസ്പിയും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും സിഎംപിയും ഈ സീറ്റുകളില്‍ നോട്ടമിട്ടിരിക്കുന്നവരാണ്. 22 സീറ്റുകളാണ് ഇത്തരത്തിലാുള്ളത്. മാണി വിഭാഗം മത്സരിച്ച ഭൂരിഭാഗം സീറ്റും കോണ്‍ഗ്രസ് ഏറ്റെടുക്കും. എന്നാലും ആശയക്കുഴപ്പം കോണ്‍ഗ്രസിലും മുന്നണിയിലും ഇപ്പോഴുമുണ്ട്.

രാഹുല്‍ ഇടപെടും

രാഹുല്‍ ഇടപെടും

കേരളത്തിലെ മാറ്റങ്ങള്‍ ഉടനുണ്ടായില്ലെങ്കില്‍ രാഹുല്‍ തന്നെ ഇടപെടാനാണ് സാധ്യത. താന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാല്‍ വിജയിക്കാതെ മടങ്ങിയാല്‍ അത് ദക്ഷിണേന്ത്യയില്‍ തന്നെ വന്‍ തിരിച്ചടിയായി മാറും. രാഹുലിന്റെ ബ്രാന്‍ഡിനും മങ്ങലേല്‍ക്കും. സീനിയര്‍ നേതാക്കള്‍ക്ക് പകരം യുവ നേതാക്കളെ കൂടെ നിര്‍ത്തിയുള്ള ടീമിനെ രാഹുല്‍ കേരളത്തില്‍ ഒരുക്കാനാണ് സാധ്യത. അനില്‍ ആന്റണിയും ശശി തരൂരും പിസി വിഷ്ണുനാഥും ഷാഫി പറമ്പിലുമൊക്കെ അതില്‍ ഇടംപിടിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും ഇത്തരമൊരു ഡാറ്റാ അനലിറ്റിക്‌സ് ടീം രാഹുലിനൊപ്പമുണ്ടായിരുന്നു.

ഒരുക്കങ്ങള്‍ ഇങ്ങനെ

ഒരുക്കങ്ങള്‍ ഇങ്ങനെ

സീറ്റ് വിഭജനത്തില്‍ ഫോര്‍വേഡ് ബ്ലോക്ക്, ഭാരതീയ നാഷണല്‍ ജനതാദള്‍ എന്നീ ചെറുകക്ഷികള്‍ അധികം സീറ്റുണ്ടാവില്ല. എന്‍സിപി വന്നാല്‍ നാല് സീറ്റെങ്കിലും നല്‍കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കേരള യാത്രയ്ക്ക് മുമ്പ് നേതൃത്വത്തെ ശക്തിപ്പെടുത്താനാണ് നീക്കം. അതേസമയം ലീഗിന് പരമാവധി 25 സീറ്റ് വരെ കൊടുക്കാനേ കോണ്‍ഗ്രസിന് താല്‍പര്യമുള്ളൂ. 24 സീറ്റാണ് കഴിഞ്ഞ തവണ ലീഗിന് മത്സരിക്കാന്‍ ലഭിച്ചത്. കോണ്‍ഗ്രസ് 87 സീറ്റില്‍ മത്സരിച്ചു. മാണി ഗ്രൂപ്പിന് 15 സീറ്റുകളും നല്‍കിയിരുന്നു.

English summary
kerala assembly election 2020: congress leaders not showing interest in changes in dcc's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X