കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഏറ്റവും ആസ്തിയുള്ള സ്ഥാനാർത്ഥി ഇതാണ്.. ഏറ്റവും കുറവ് ആസ്തി.. എഡിആർ റിപ്പോർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് ഇനി വെറും അഞ്ച് ദിവസമാണ് ശേഷിക്കുന്നത്. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്.ഇവരുടെ ആസ്തികൾ എത്രയാണ്? എത്ര പേർ കോടിപതികളാണ്. എത്ര പേർക്ക് സ്വന്തമായി ആസ്തിയൊന്നുമില്ല? 928 പേരുടെ സത്യവാങ്മൂലം വിശകലനം ചെയ്ത് സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. പരിശോധിക്കാം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

 27 ശതമാനം കോടിപതികൾ

27 ശതമാനം കോടിപതികൾ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 29 സ്ഥാനാർത്ഥികളുടെ വിവരങ്ങളിൽ വ്യക്തത കുറവുള്ളതിനാൽ അത് ഒഴിവാക്കിയിട്ടുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുപ്രകാരം മൊത്തം സ്ഥാനാർത്ഥികളിൽ 27 ശതമാനം പേർ കോടിപതികളാണ്.

 ആസ്തി വിവരങ്ങൾ

ആസ്തി വിവരങ്ങൾ

5 കോടിക്ക് മുകളിൽ ആസ്തിയുള്ള 48 സ്ഥാനാർത്ഥികളാണ് ഉള്ളത്.96 സ്ഥാനാർത്ഥികൾക്ക് 2 മുതൽ 5 കോടി വരെ ആസ്തിയും 286 സ്ഥാനാർത്ഥികൾക്ക് 50 ലക്ഷം മുതൽ 2 കോടി വരെ ആസ്തിയും 257 സ്ഥാനാർത്ഥികൾക്ക് 10 ലക്ഷത്തിൽ താഴെ ആസ്തിയും ഉണ്ട്.

 ഏറ്റവും കൂടുതൽ ആസ്തി

ഏറ്റവും കൂടുതൽ ആസ്തി

കോൺഗ്രസ്- 49, ബിജെപി- 34, സിപിഎം- 32, മുസ്‌ലിം ലീഗ്- 21, കേരള കോൺഗ്രസ് (എം)- 10, സിപിഐ- 7 എന്നിങ്ങനെയാണ് ഓരോ പാർട്ടികളുടേയും കോടിപതി സ്ഥാനാർഥികളുടെ എണ്ണം. കൽപ്പറ്റ മണ്ഡലം സ്ഥാനാർത്ഥിയായ ലോക്താത്രിക് ജനതാദൾ നേതാവ് എംവി ശ്രേയാംസ് കുമാറിനാണ് ഏറ്റവും കൂടുതൽ ആസ്തിയുള്ള സ്ഥാനാർത്ഖി.

 പട്ടികയിൽ രണ്ടാം സ്ഥാനത്ത്

പട്ടികയിൽ രണ്ടാം സ്ഥാനത്ത്

87.99 കോടി രൂപയുടെ ആസ്തിയാണ് ശ്രേയാംസ് കുമാറിന് ഉള്ളത്. ഇതിൽ സ്ഥാവര സ്വത്ത്- 75.51 കോടിയും ജംഗമസ്വത്ത്- 12.47 കോടിയുമാണ്. രണ്ടാം സ്ഥാനത്ത് നെയ്യാറ്റിൻകരയിലെ ബിജെപി സ്ഥാനാർത്ഥി രാജശേഖരൻ നായർക്കാണ്. 64. 22 കോടിയാണ് ഇയാളുടെ ആസ്തി.

 മൂന്നാം സ്ഥാനത്ത്

മൂന്നാം സ്ഥാനത്ത്

രാജശേഖരൻ നായരുടെ സ്ഥാവര സ്വത്ത് 20.17 കോടിയും ജംഗമ സ്വത്ത് 44.04 കോടിയുമാണ്. നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി പിവി അൻവറാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 64.14 കോടിയാണ് അനവറിൻറെ ആസ്തി. നാലാം സ്ഥാനത്ത് കോതമംഗലം സ്ഥാനാർത്ഥിയായ ഷിബു തെക്കുംപുറത്തിനാണ്. 51.69 കോടിയാണ് ഷിബുവിന്റെ ആസ്തി.

 പട്ടികയിലെ മറ്റുള്ളവർ

പട്ടികയിലെ മറ്റുള്ളവർ

ഇരിങ്ങാലക്കുടയിലെ ബിജെപി സ്ഥാനാർത്ഥി ജേക്കബ് തോമസ്-42.10 കോടി, പെരിന്തൽമണ്ണയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെ.പി.എം. മുസ്തഫ,കൊടുങ്ങല്ലൂർ കോൺഗ്രസ് സ്ഥാനാർത്ഥി എംപി ജാക്സൺ 36.93 കോടി, മൂവാറ്റുപുഴ കോൺഗ്രസ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ 34.77 കോടി, മണലൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി വിജയ ഹരി 32.28 കോടി എന്നിങ്ങനെയാണ് പട്ടികയിലെ മറ്റ് സ്ഥാനാർത്ഥികൾ.

 ആസ്തി ഇല്ലാത്തത്

ആസ്തി ഇല്ലാത്തത്

അതേസമയം സ്വന്തമായി ആസ്തിയില്ലാത്ത സ്ഥാനാർത്ഥികളുമുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥികളാണ് ഇവർ. കണ്ണൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ എൻകെ സുരേന്ദ്രൻ, ചിറ്റൂരിലെ എൻഎസ്കെ പുരം ശശി കുമാർ, കൂടാതെ കാസർഗോഡെ ബിഎസ്പി സ്ഥാനാർത്ഥി കെപി വിജയ എന്നിവർക്കാണ് ഒരു രൂപ പോലും ആസ്തി ഇല്ലാത്തത്.

 ബാധ്യത ഉള്ളത്

ബാധ്യത ഉള്ളത്

സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ബാധ്യത ഉള്ളത് കേരള കോൺഗ്രസ് സ്ഥാനാർത്ഥി ഷിബു തെരക്കുംപുറത്തിനാണ്. കോതമംഗലത്ത് നിന്നുള്ള സ്ഥാനാർത്ഥിയാണ് ഷിബു. 26 കോടിയാണ് ബാധ്യത. പെരിന്തൽമണ്ണയിലെ ഇടത് സ്വതന്ത്രൻ കെപിഎം മുസ്തഫയ്ക്ക് 20 കോടിയുടെ ബാധ്യത ഉണ്ട്. പിവി അൻവറിന് 17 കോടിയുടെ ബാധ്യത ഉണ്ട്.

സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021; 249 candidates are crorepatis,ADR report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X