കോണ്‍ഗ്രസ് പട്ടികയിലെ 27കാരി; ആരാണ് അരിത ബാബു? സ്ഥാനാര്‍ത്ഥികളില്‍ വനിതകള്‍ ആരൊക്കെ
തിരുവനന്തപുരം: 2021ലെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അല്‍പസമയം മുമ്പാണ് പ്രഖ്യാപിച്ചത്. അനുഭവ സമ്പത്തും യുവത്വവുമാണ് പട്ടികയിലൂടെ കാഴ്ചവച്ചിരിക്കുന്നതെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പ് പറഞ്ഞത്.
എന്നാല്‍ സ്ഥാനാത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും മറ്റുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരയുന്ന ഒരു പേരാണ് അരിത ബാബു. പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ (27) സ്ഥാനാര്‍ത്ഥിയായ അരിതയെ കുറിച്ച് മുല്ലപ്പള്ളിയും ചില കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ആരാണ് അരിത ബാബു
ആലപ്പുഴയയിലെ കായംകുളത്ത് നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് അരിത ബാബു. എല്ലാ അര്‍ത്ഥത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന കുടുംബത്തിലെ അംഗമാണ് അരിതയെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞത്.

മാതൃക പെണ്‍കുട്ടി
അbര്‍ പോറ്റുന്ന പശുവിന്റെ പാല് വിറ്റാണ് അരിതയുടെ കുടുംബം ജീവിക്കുന്നത്. അവശേഷിക്കുന്ന സമയം സാമൂഹിക രാഷ്ട്രീയത്തിന് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്ന മാതൃക പെണ്‍കുട്ടിയാണ് അരിത ബാബുവെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് നിന്ന് പിന്മാറിയിട്ടും ആയിരത്തോളം വോട്ടുകള്‍ അരിത ബാബു നേടിയിരുന്നു. പുന്നപ്ര ഡിവിഷനിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക നല്‍കിയെങ്കിലും പിന്‍വലവിക്കാനുള്ള സമയം കഴിഞ്ഞിരുന്നു. അന്ന് സാങ്കേതികമായി മാത്രം സ്ഥാനാര്‍ത്ഥിയായി അരിത നേടിയത് ആയിരത്തോളം വോട്ടുകളാണ്.

15 വര്‍ഷം
കഴിഞ്ഞ 15 വര്‍ഷത്തോളമായി വിദ്യാര്‍ത്ഥി യൂത്ത് കോണ്‍ഗ്രസ് രംഗത്തെ സജീവമാണ് അരിത. ജില്ലാ പഞ്ചായത്ത് അംഗമായി കായംകുളത്ത് നിന്ന് വിജയിച്ചിരുന്നു അരിത. മണ്ഡലം സ്വന്തം നാടാണെന്നാണ് ഏറ്റവും വലിയ പ്രത്യേകത. മണ്ഡലത്തിലെ ഒരോ സ്ഥലങ്ങളും അരിതയ്ക്ക് സുപരിചിതമാണ്.

തുടക്കം
അച്ഛനോടൊപ്പം പരിപാടികള്‍ക്ക് പോയാണ് രാഷ്ട്രീയത്തിലേക്കുള്ള തുടക്കം. സ്‌കൂളിലും കോളേജിലും സജീവ കെഎസ്യു പ്രവര്‍ത്തകയായിരുന്നു. ഡിഗ്രിക്ക് പ്രൈവറ്റായി കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലാണ് പഠിച്ചത്. അന്നും സജീവ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അച്ഛനെ സഹായിച്ചാണ് ക്ഷീര കര്‍ഷകയായത്.

കോണ്‍ഗ്രസിലെ വനിത സ്ഥാനാര്‍ത്തികള്‍
മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇപ്പോള്‍ പ്രഖ്യാപിച്ച പട്ടികയില്‍ ഇടം പിടിച്ചത് 9 വനിത സ്ഥാനാര്‍ത്ഥികളാണ്. പാറശാലയില്‍ അന്‍സജിത റസല്‍, കൊട്ടാരക്കരയില്‍ ആര്‍ രശ്മി, കൊല്ലത്ത് ബിന്ദു കൃഷ്ണ, അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍, കായംകുളം അരിത ബാബു, വൈക്കം പിആര്‍ സോന, തൃശൂരില്‍ പത്മജ വേണുഗോപാല്‍, തരൂര്‍ കെഎം ഷീബ, മാനന്തവാടിയില്‍ മുന്‍ മന്ത്രി പികെ ജയലക്ഷമി എന്നിവരാണ് വനിത സ്ഥാനാര്‍ത്ഥികള്‍.
നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications