കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഏറ്റവും സമ്പന്നനായ എംഎൽഎ ഇതാണ്.. ഏറ്റവും കുറവ് ആസ്തിയുള്ളത്..എഡിആർ റിപ്പോർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം; വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ് കേരളത്തിൽ ഏപ്രിൽ 6 ന് ജനം വിധിയെഴുതും. മെയ് 2 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. ഇക്കുറി ആരെല്ലാമാകും സ്ഥാനാർത്ഥികൾ? മുന്നണികൾ കൊണ്ടുപിടിച്ച ചർച്ചകളിലേക്ക് കടന്നു കഴിഞ്ഞു.അതിനിടെ നിലവിലെ എംഎൽഎമാരെ കുറിച്ചുള്ള ചില രസകരമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നമ്മുടെ എംഎൽഎമാരിൽ എത്ര കോടിപതികൾ ഉണ്ട്, ക്രിമിനൽ കേസ് പ്രതികളുണ്ട് , എംഎൽഎമാരുടെ വിദ്യാഭ്യാസ യോഗ്യത എന്താണ് തുടങ്ങിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദില്ലി ആസ്ഥാനമായുള്ള അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മാച്ച് പരമ്പര, ചിത്രങ്ങള്‍ കാണാം

ആരാണ് സമ്പന്നൻ

ആരാണ് സമ്പന്നൻ

കേരളത്തിലെ ഏറ്റവും സമ്പന്നനായ എംഎൽഎ ആരാണ്?വിശകലനം ചെയ്ത 132 എംഎൽഎമാരിൽ 57 പേർ അതായത് 43 ശതമാനം പേർ കോടിപതികളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സിപിഎമ്മിലെ 56 ൽ 15 പേരാണ് കോടിപതികൾ. മുസ്ലീം ലീഗിലെ 18 എംഎൽഎമാരിൽ 14 പേരും കോടിപതികളാണത്രേ. കോൺഗ്രസിലെ 20 ൽ 12 പേരും കേരള കോൺഗ്രസ് എമ്മിലെ നാല് എംഎൽഎമാരും 6 സ്വതന്ത്ര എംഎൽഎമാരും കോടിപതികളാണ്.

ആസ്തി ഇങ്ങനെ

ആസ്തി ഇങ്ങനെ

ഇതിൽ ഏറ്റവും സമ്പന്നൻ ആരെന്നല്ലേ? ബേപ്പൂർ എംഎൽഎയും സിപിഎം നേതാവുമായ വികെസി മമ്മദ് കോയ. 30 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. വികെസി ചെരുമ്പ് കമ്പനി സ്ഥാപകനായ മമ്മദ് കോയ കഴിഞ്ഞ തവണ കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനം രാജിവെച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

കെബി ഗണേഷ് കുമാറിന്

കെബി ഗണേഷ് കുമാറിന്

തൊട്ട് പിന്നിൽ കേരള കോൺഗ്രസ് ബി നേതാവും പത്തനാപുരം എംഎൽഎയും നടനുമായ കെബി ഗണേഷ് കുമാറാണ്. 22 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. മൂന്നാം സ്ഥാനത്ത് മുസ്ലീം ലീഗ് നേതാവും പെരിന്തൽമണ്ണ എംഎൽഎ മഞ്ഞളാംകുഴി അലിയാണ്. 20 കോടിയാണ് അലിയുടെ ആസ്തി.

കുറവ് ആസ്തി

കുറവ് ആസ്തി

ഏറ്റവും കുറവ് ആസ്തിയുളളത് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‍സിനും,46691 രൂപ.പട്ടാമ്പിയിൽ നിന്നുള്ള എംഎൽഎയായ മുഹമ്മദ് മുഹ്സിൻ പ്രമുഖ വിദ്യാർത്ഥിനേതാവും ജെഎൻയു വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഭാഗവുമായിരുന്നു. തുടർന്നാണ് അദ്ദേഹത്തെ 2016 ലെ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ നിന്ന് സിപിഐ പരിഗണിച്ചത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ് മുഹമ്മദ്‌ മുഹ്സിൻ.

ബാധ്യത ഉള്ള എംഎൽഎ

ബാധ്യത ഉള്ള എംഎൽഎ

എൽദോ എബ്രഹാം, ആന്‍റണി ജോൺ, കോവൂർ കുഞ്ഞുമോൻ,ഒ ആർ കേളു എന്നിവരാണ് പട്ടികയിലെ മുഹ്സിന് പുറകിൽ ഉള്ള എംഎൽമാർ. ഏറ്റവും കൂടുതൽ ബാധ്യത ഉള്ള എംഎൽഎ പിവി അൻവറാണ്. 5 കോടി രൂരയാണ് അദ്ദേഹത്തിന്റെ ബാധ്യത. പിവി അബ്ദുറഹ്മാൻ എംഎൽഎയ്ക്ക് മൂന്ന് കോടി ബാധ്യതയുണ്ട്.

വിദ്യാഭ്യാസ യോഗ്യത

വിദ്യാഭ്യാസ യോഗ്യത

പൂഞ്ഞാർ എംഎൽഎ പിസി ജോർജിന് 1 കോടിയാണ് ബാധ്യത. മഞ്ഞളാംകുഴി അലിക്കും 1 കോടി ബാധ്യത ഉണ്ട്. സിപിഐ നേതാവായ ജിഎസ് ജയലാലിന് 63 ലക്ഷമാണ് ബാധ്യത. അതേസമയം വിദ്യാഭ്യാസ യോഗ്യത പരിശോധിക്കുമ്പോൾ ഡോക്ടറേറ്റ് നേടിയ രണ്ട് എംഎൽഎമാരാണ് നമ്മുടെ സഭയിൽ ഉള്ളത്.

65 ശതമാനം പേരും

65 ശതമാനം പേരും

അഞ്ചാം ക്ലാസിനും 12ാം ക്ലാസിനും ഇടയിൽ വിദ്യാഭ്യാസ യോഗ്യതയുള്ള 54 എംഎൽഎമാരാണ് ഉള്ളത്. 77 എംഎൽഎമാർക്ക് ബിരുദമോ അതിൽ ഉയർന്ന വിദ്യാഭ്യാസമോ ഉണ്ട്. നമ്മുടെ സഭയിൽ 65 ശതമാനം എംഎൽഎമാരും ക്രിമിനൽ കേസ് ഉള്ളവരാണെന്ന് എഡിആർ റിപ്പോർട്ടിൽ പറയുന്നു,അതായത് 86 പേർ.

കേസുകൾ ഉള്ളത്

കേസുകൾ ഉള്ളത്

എംഎൽഎമാരിൽ 28 പേർക്കെതിരെ ഗുരുതര സ്വഭാവമുള്ള ക്രിമിനൽ കേസുകൾ ഉണ്ട്. രണ്ട് സിറ്റിംഗ് എം‌എൽ‌എമാർക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളും 6 എം‌എൽ‌എമാർക്കെതിരെ കൊലപാതകശ്രമവുമായി ബന്ധപ്പെട്ട കേസുകളും ഉണ്ട്. ഒരു എംഎൽഎയ്ക്കെതിരെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കേസ് ഉണ്ട്.

140 ൽ 132 പേർ

140 ൽ 132 പേർ

എം‌എൽ‌എമാരിൽ 8 (6 ശതമാനം) എം‌എൽ‌എമാർ മാത്രമാണ് സ്ത്രീകൾ.64 ശതമാനം എംഎൽഎമാർക്കും അൻപതിന് മുകളിലാണ് പ്രായം.ആകെ 140 എംഎൽഎമാരിൽ 132 പേരെയാണ് എഡിആർ വിശകലനം ചെയ്തത്.

 'ഈസ് ഓഫ് ലിവിങ് ഇന്‍ഡക്‌സ്' 2020;ജീവിക്കാൻ ഏറ്റവും മികച്ച നഗരം ബെംഗളൂരു 'ഈസ് ഓഫ് ലിവിങ് ഇന്‍ഡക്‌സ്' 2020;ജീവിക്കാൻ ഏറ്റവും മികച്ച നഗരം ബെംഗളൂരു

 ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷിന്റെ മൊഴി ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷിന്റെ മൊഴി

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ട; വൈക്കത്ത് ഇക്കുറി രാഷ്ട്രീയക്കാറ്റ് എങ്ങോട്ട്?ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ട; വൈക്കത്ത് ഇക്കുറി രാഷ്ട്രീയക്കാറ്റ് എങ്ങോട്ട്?

രാഗിണി എംഎംഎസ് റിട്ടേൺസിലെ രാഗിണി! കരീഷ്മ ശർമയുടെ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
CM and Speaker have direct role in dollar smuggling case; customs files affidavit in high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X