കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടിലൻ നീക്കത്തിന് കോൺഗ്രസ്; ബിജുമേനോനും സുരാജ് വെഞ്ഞാറുമൂടും പാർട്ടിയിലേക്ക്?

Google Oneindia Malayalam News

തിരുവന്തപുരം; ഇക്കഴിഞ്ഞ ദിവസമാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി കോൺഗ്രസിൽ ചേർന്നത്. ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിലാണ് നടൻ പാർട്ടിയിൽ അംഗത്വമെടുത്തത്. ഒപ്പം നടനും താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവും പരിപാടിയിൽ പങ്കെടുത്തിരുന്നു. താൻ പുതുതായി പാർട്ടിയിൽ ചേർന്നതല്ലെന്നും മുൻപേ തന്നെ കോൺഗ്രസുകാരൻ ആണെന്നുമായിരുന്നു ഇടവേള ബാബു പരിപാടിയിൽ പ്രതികരിച്ചത്.

അതേസമയം പിഷാരടിക്കും ഇടവേള ബാബുവിനും പിന്നാലെ സൂപ്പർ താരങ്ങളായ ബിജുമോനോനും സുരാജ് വെഞ്ഞാറമൂടും കോൺഗ്രസ് പാളയത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

സിനിമാ താരങ്ങൾ

സിനിമാ താരങ്ങൾ

മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സിനിമാ മേഖലയും രാഷ്ട്രീയവും ചേർന്ന് പോകുന്ന സ്ഥിതിയല്ല കേരളത്തിലെങ്കിലും നിരവധി സിനിമാ താരങ്ങൾ തങ്ങളുടെ രാഷ്ട്രീയം ഉറക്കെ പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകുകയും ചെയ്തിട്ടുണ്ട്. അന്തരിച്ച നടൻ മുരളി ,ഇന്നസെന്റ്, മുകേഷ്,ജഗദീഷ്, ഗണേഷ് കുമാർ തുടങ്ങി നിരവധി പേർ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചിലർ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

മൂന്ന് പേർ

മൂന്ന് പേർ

മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിലവിൽ സിനിമാ താരങ്ങൾ തങ്ങളുടെ രാഷ്ട്രീയം തുറന്ന് പറയാനും മടികാണിക്കുന്നില്ലെന്നതാണ് ശ്രദ്ധേയമാകാര്യം. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ താരങ്ങൾ തങ്ങളുടെ രാഷ്ട്രീയ നിലപാട് കൂടുതൽ വ്യക്തമാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങൾക്കിടയിൽ മൂന്ന് താരങ്ങളാണ് കോൺഗ്രസിലെത്തിയത്.

സുരാജും ബിജുമേനോനും

സുരാജും ബിജുമേനോനും

ധർമജൻ ബോൾഗാട്ടിയും രമേശ് പിഷാരടിയും ഇടവേള ബാബുവുമാണ് പാർട്ടിയിൽ ചേർന്നത്. ഒരുപടി കൂടി കടന്ന് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ധർമ്മജൻ വ്യക്തമാക്കുകയും ചെയ്ടിട്ടുണ്ട്. എന്നാൽ ഇവർക്ക് പുറമെ ബിജുമേനോനും സുരാജ് വെഞ്ഞാറമൂടും കോണ്‍ഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഏറ്റെടുത്ത് കഴിഞ്ഞു

ഏറ്റെടുത്ത് കഴിഞ്ഞു

ഇരുവരും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലേങ്കിലും
രണ്ടും പേരും പാർട്ടിയിലേക്ക് എന്ന തരലത്തിലുള്ള പ്രചരണങ്ങൾ കോൺഗ്രസിന്റെ സൈബർ വിങ് ഏറ്റെടുത്തു കഴിഞ്ഞു.
നടൻമാരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കോൺഗ്രസ് സൈബർടീം രംഗത്തെത്തിയിട്ടുണ്ട്.

അത്ഭുതപ്പെടാനില്ലെന്ന്

അത്ഭുതപ്പെടാനില്ലെന്ന്

നേരത്തേ ചെന്നിത്തലയുടെ യാത്രയിൽ സുരാജ് വെഞ്ഞാറമൂട് പങ്കെടുത്താലും അത്ഭുതപ്പെടാനില്ലെന്ന് നടൻ ധർമജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുരാജ് പങ്കെടുക്കുമോയെന്ന് വ്യക്തമല്ല, എന്നാൽ പങ്കെടുത്താൽ തന്നെ അത്ഭുതപ്പെടേണ്ടതില്ലെന്നായിരുന്നു ധർമജന്റെ വാക്കുകൾ.

നല്ലതാണെന്ന്

നല്ലതാണെന്ന്

സുരാജ് വെഞ്ഞാറമൂട് കോൺഗ്രസിൽ വന്നാൽ നല്ലതാണെന്നും സിനിമയില്‍ ഇടതുപക്ഷ കൂട്ടായ്മയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. വലതുപക്ഷ കൂട്ടായ്മയാണ് കൂടുതലുള്ളതെന്നും ധർജൻ വ്യക്തമാക്കിയിരുന്നു. അതേസമയം വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ പാർട്ടിയിലേക്ക് എത്തിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളും നൽകുന്ന സൂചന.

ഹൈക്കമാന്റ് നിലപാട്

ഹൈക്കമാന്റ് നിലപാട്

ഇത്തവണ കോൺഗ്രസിനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ജീവൻമരണ പോരാട്ടമാണ്. അതുകൊണ്ട് തന്നെ കൂടുതൽ പ്രമുഖരെ രംഗത്തിറക്കി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കത്തിലാണ് പാർട്ടി. പൊതുസമ്മതരായ പ്രമുഖരെ മത്സരിപ്പിക്കുന്നതിനോട് ഹൈക്കമാന്റിനും അനുകൂല നിലപാടാണ്.

മത്സരിപ്പിക്കണമെന്ന്

മത്സരിപ്പിക്കണമെന്ന്

അതിനിടെ ധർമജനേയും പിഷാരടിയേയും ഇക്കുറി എറണാകുളത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കണമെന്ന നിർദ്ദേശം പാർട്ടിയിലെ ഒരു വിഭാഗം മുന്നോട്ട് വെച്ചിട്ടുണ്ട്. ധർമജനെ കുന്നത്തുനാട്ടിലും പിഷാരടിയെ തൃപ്പൂണിത്തുറയിലേക്കും പരിഗണിക്കുമെന്നാണ് ആവശ്യം.

മണ്ഡലം നിലനിർത്താൻ

മണ്ഡലം നിലനിർത്താൻ

കുന്നത്തുനാട് മണ്ഡലം നിലനിർത്തണമെങ്കിൽ ധർമജനെപോലൊരാൾ മത്സരിക്കണമെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി മികച്ച പ്രകടനം കാഴ്ച വെച്ച നാല് പഞ്ചായത്തുകളും കുന്നത്തുനാട്ടിലാണ് ഉൾപ്പെടുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലും അവർ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മത്സരം

ശക്തമായ മത്സരം


കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിലായിരുന്നു എംഎൽഎയായ സജീന്ദ്രൻ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ മികച്ച സ്ഥാനാർത്ഥി വേണമെന്നാണ് പാർട്ടി നേതാക്കളുടെ ആവശ്യം. അതേസമയം തൊട്ടടുത്ത മണ്ഡലമായ തൃപ്പൂണിത്തുറയിൽ പിഷാരടി എത്തുന്നതോടെ ശക്തമായ മത്സരം കാഴ്ച വെയ്ക്കാൻ സാധിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

മുതിർന്ന നേതാവ് തന്നെ

മുതിർന്ന നേതാവ് തന്നെ

തൃപ്പൂണിത്തുറ സ്വദേശിയാണ് പിഷാരടി. നടന്റെ ജനകീയത വോട്ടായി മാറുമെന്നും നേതാക്കൾ പറയുന്നു. അതേസമയം എം സ്വരാജിനെ പോലൊരാളെ നേരിടാൻ മുതിർന്ന നേതാവ് തന്നെ രംഗത്തിറങ്ങണമെന്ന നിർദ്ദേശമാണ് ഒരു വിഭാഗം മുന്നോട്ട് വെയ്ക്കുന്നത്.

ഇത്തവണയും മത്സരിപ്പിച്ചേക്കും

ഇത്തവണയും മത്സരിപ്പിച്ചേക്കും

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് സിനിമാ താരത്തെ മത്സരിപ്പിച്ചിരുന്നു. ജഗദീഷിനെയായിരുന്നു മത്സരിപ്പിച്ചത്. പത്തനാപുരം മണ്ഡലത്തിൽ നടൻ ഗണേഷിനെതിരെയായിരുന്നു ജഗദീഷ് മത്സരിച്ചത്. എന്നാൽ ഗണേഷ് കുമാറിനോട് ജഗദീഷ് പരാജയപ്പെടുകയായിരുന്നു. ഇത്തവണയും ജഗദീഷിനെ പത്തനാപുരത്ത് തന്നെ മത്സരിപ്പിക്കാനുള്ള സാധ്യതയും ശക്തമാണ്.

ബിജെപിയില്‍ ചേര്‍ന്നത് ഗവണര്‍ ആകാനാണോ? ഇ ശ്രീധരന്റെ മറുപടി ഇങ്ങനെ, ഇടതും വലതും വേണ്ട!!ബിജെപിയില്‍ ചേര്‍ന്നത് ഗവണര്‍ ആകാനാണോ? ഇ ശ്രീധരന്റെ മറുപടി ഇങ്ങനെ, ഇടതും വലതും വേണ്ട!!

 തിരൂരങ്ങാടിയില്‍ അബ്ദുറബ്ബിന് പകരം സഹോദരന്‍, അല്ലെങ്കില്‍ പിഎംഎ സലാം; പ്രതികരിച്ച് എംഎല്‍എ തിരൂരങ്ങാടിയില്‍ അബ്ദുറബ്ബിന് പകരം സഹോദരന്‍, അല്ലെങ്കില്‍ പിഎംഎ സലാം; പ്രതികരിച്ച് എംഎല്‍എ

മെട്രോ മാന്‍ ഇ ശ്രീധരന് പിറകെ പിടി ഉഷയും ബിജെപിയിലേക്ക്? ബിജെപിയുടെ കേരള പ്ലാന്‍ ഇങ്ങനെമെട്രോ മാന്‍ ഇ ശ്രീധരന് പിറകെ പിടി ഉഷയും ബിജെപിയിലേക്ക്? ബിജെപിയുടെ കേരള പ്ലാന്‍ ഇങ്ങനെ

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam

English summary
Kerala assembly election 2021; actor biju menon and suraj venjaramoodu may join congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X