• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോൺഗ്രസിൽ ചേരുന്നതിന് തൊട്ട് മുൻപ് രമേഷ് പിഷാരടി വിളിച്ചു, മുകേഷ് നൽകിയ മറുപടി ഇങ്ങനെ

കൊല്ലം: സിനിമാ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ നടന്‍ മുകേഷിന് ഇക്കുറിയും കൊല്ലം മണ്ഡലത്തില്‍ സിപിഎം സീറ്റ് നല്‍കിയേക്കും. മുകേഷിനെതിരെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രചാരണം നടത്തുന്നുണ്ട്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

എന്നാല്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുണയ്ക്കും എന്നാണ് മുകേഷ് പ്രതീക്ഷിക്കുന്നത്. ഇടത് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നും മുകേഷ് പറയുന്നു. അടുത്തിടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ധര്‍മ്മജന്‍, രമേഷ് പിഷാരടി എന്നിവരെ കുറിച്ചും മുകേഷ് പ്രതികരിക്കുന്നു. വിവരങ്ങള്‍ ഇങ്ങനെ...

കൊല്ലത്ത് വീണ്ടും

കൊല്ലത്ത് വീണ്ടും

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി മുകേഷ് കൊല്ലത്ത് മത്സരിക്കാനിറങ്ങുന്നത്. സിപിഎം കോട്ടയായ കൊല്ലത്ത് മുകേഷ് അനായാസം ജയിച്ച് കയറി. ഇത്തവണയും ജയത്തില്‍ കുറഞ്ഞതൊന്നും മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടിയോ എംഎല്‍എയോ പ്രതീക്ഷിക്കുന്നില്ല. മുകേഷ് പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴും ഇക്കുറിയും അദ്ദേഹത്തിന് തന്നെ സിപിഎം ടിക്കറ്റ് നല്‍കിയേക്കും. കൊല്ലത്തെ മുഴുവന്‍ സീറ്റുകളിലും സിപിഎമ്മിന്റെ അപ്രമാദിത്വമാണ്.

പിഷാരടിയും ധർമ്മജനും

പിഷാരടിയും ധർമ്മജനും

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ധര്‍മ്മജനും രമേഷ് പിഷാരടിയും അടക്കമുളളവര്‍ കോണ്‍ഗ്രസിലേക്ക് എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയില്‍ വെച്ചാണ് പിഷാരടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പിഷാരടിയെ മത്സരിപ്പിച്ചേക്കും എന്നും അഭ്യൂഹങ്ങളുണ്ട്. ധര്‍മ്മജന്‍ ബാലുശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനും സാധ്യത ഉണ്ട്.

ധർമ്മജൻ നേരത്തേ കോൺഗ്രസ്

ധർമ്മജൻ നേരത്തേ കോൺഗ്രസ്

മുകേഷിന്റെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ധര്‍മ്മജനും രമേഷ് പിഷാരടിയും. ഏഷ്യാനെറ്റ് ചാനലിലെ ഹിറ്റ് പരിപാടിയാ ബഡായി ബംഗ്ലാവില്‍ മൂന്ന് പേരും ഒരുമിച്ചുണ്ടായിരുന്നു. ധര്‍മ്മജന്‍ നേരത്തെ മുതല്‍ക്കെ തന്നെ കോണ്‍ഗ്രസുകാരന്‍ ആയിരുന്നുവെന്ന് മുകേഷ് പറയുന്നു. ഇന്ന് വന്ന് കോണ്‍ഗ്രസ് ആയതല്ല. പിഷാരടി ഒരു നിഷ്പക്ഷന്‍ ആയിരുന്നുവെന്നും മുകേഷ് പറയുന്നു.

പിഷാരടി വിളിച്ചു

പിഷാരടി വിളിച്ചു

പിഷാരടി ചിലപ്പോഴൊക്കെ ബിജെപിക്ക് അനുകൂലമായും ചിലപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമായും ചിലപ്പോള്‍ തനിക്ക് അനുകൂലമായും സംസാരിക്കുമായിരുന്നുവെന്നും മുകേഷ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ ചേരാനുളള തീരുമാനം എടുക്കുന്നതിന് മുന്‍പായി തന്നെ പിഷാരടി വിളിച്ചിരുന്നു. അത് ഇത്രയും സജീവമായ ഒരു തീരുമാനം ആണെന്ന് താനറിഞ്ഞിരുന്നില്ലെന്ന് മുകേഷ് പറഞ്ഞു.

അനുഭാവി ആയാല്‍ മതി കെട്ടോ

അനുഭാവി ആയാല്‍ മതി കെട്ടോ

ചേട്ടാ പല പല കാരണങ്ങള്‍ കൊണ്ട് തനിക്ക് കുറേക്കൂടി സജീവമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങണം എന്നാഗ്രഹമുണ്ടെന്ന് പറഞ്ഞു. അപ്പോ താന്‍ പറഞ്ഞു, അനുഭാവി ആയാല്‍ മതി കെട്ടോ എന്നു പറഞ്ഞു. ഏത് പാര്‍ട്ടിയാണ് എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു. ചെന്ന് ചേര്‍ന്ന പാര്‍ട്ടിക്കാര് സംരക്ഷിക്കണം. അല്ലെങ്കില്‍ എതിര്‍ പാര്‍ട്ടിക്കാന്‍ എടുത്ത് പന്ത് തട്ടുമെന്ന് താന്‍ പറഞ്ഞു.

cmsvideo
  കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam
  കറ തീര്‍ന്ന കോണ്‍ഗ്രസുകാരൻ

  കറ തീര്‍ന്ന കോണ്‍ഗ്രസുകാരൻ

  പിറ്റേ ദിവസം ഉച്ചയോടെ ടിവിയിലെല്ലാം വലിയ വാര്‍ത്തയായി വന്നു. വൈകിട്ട് താന്‍ പിഷാരടിയെ വിളിച്ചു, ഈ രീതിയില്‍ വലുതായി വരുമെന്ന് താന്‍ കരുതിയില്ലെന്ന് പറഞ്ഞു. ജനാധിപത്യരാജ്യമാണിത്. എല്ലാവര്‍ക്കും അവരവരുടൈ വിശ്വാസങ്ങളാവാം. കലാരംഗത്ത് രാഷ്ട്രീയത്തിന്റെ പേരില്‍ വലിയ ശത്രുതയില്ല. സലിം കുമാര്‍ പണ്ട് മുതല്‍ക്കേ കറ തീര്‍ന്ന കോണ്‍ഗ്രസുകാരനാണ് എന്നും മുകേഷ് പറഞ്ഞു.

  ഷാലിന്‍ സോയയുടെ പുതിയ ലേറ്റസ്റ്റ് ഫോട്ടോകള്‍

  English summary
  Actor-MLA Mukesh about Ramesh Pisharadi joined Congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X