അരിത ബാബുവിന് കെട്ടിവെക്കാനുള്ള പണം നല്‍കുമെന്ന് സലീം കുമാര്‍; കായംകുളത്ത് പ്രചാരണത്തിനെത്തും
കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു അരിത ബാബുവിന്റെ സ്ഥാനാര്‍ഥിത്വം. കായകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന അരിത ബാബു പിന്നിട്ടത് കനല്‍പഥങ്ങളാണ്. പശുവിന്‍ പാല് വിറ്റ് കിട്ടുന്നതാണ് അരിതയുടെ വരുമാന മാര്‍ഗം. അതുകൊണ്ടാണ് പഠിച്ചതും ജീവിതം നയിക്കുന്നതുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമ്പോള്‍ പറഞ്ഞു. അരിതയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ അവര്‍ക്ക് മല്‍സരിക്കുന്നതിന് കെട്ടിവെക്കാനുള്ള പണം നല്‍കുമെന്ന് നടന്‍ സലീം കുമാര്‍ എറണാകുളം എംപി ഹൈബി ഈഡനെ അറിയിച്ചു. ഹൈബിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
നടന്‍ സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കായം കുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബു വിനെ പറ്റി ചോദിച്ചു.
പശുവിനെ വളര്‍ത്തി പാല്‍ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിത കഥ ഹൃദയ ഭേദകമാണ്. അത് കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കൂടുതല്‍ മികവുറ്റതാകുന്നത്.
തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാര്‍ത്ത കണ്ടപ്പോള്‍ അമ്മയെ ഓര്‍ത്തു പോയെന്നും സലീംകുമാര്‍ പറഞ്ഞു.തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി. അരിത ബാബുവിന് ഹൃദയം നിറഞ്ഞ വിജയാശംസകള്‍.
നടി ത്രിധ ചൗധരിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications