Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം ശരിയാക്കീലേ... ഇനി വിട്ടോണം, അറബിക്കടല്‍ വരെ വിറ്റു, പിണറായി സര്‍ക്കാരിനെ പൊളിച്ചടുക്കി സലീം കുമാര്‍

കൊച്ചി: പിണറായി വിജയന്‍ സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ചും വിമര്‍ശിച്ചുമുള്ള നടന്‍ സലീം കുമാറിന്റെ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചുമുള്ള പ്രസംഗം വൈറലായി കഴിഞ്ഞു. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു സലീം കുമാറിന്റെ പ്രസംഗം.

മൂന്നര മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സര്‍ക്കാരിന്റെ അഴിമതികള്‍ സൂചിപ്പിച്ചും പിന്‍വാതില്‍ നിയമനത്തെ കളിയാക്കിയുമാണ് പ്രസംഗം. വിശദാംശങ്ങള്‍ ഇങ്ങനെ....

തമിഴ്നാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു സുന്ദറിന്‍റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

തുറന്നുപറയുന്ന സലീം കുമാര്‍

തുറന്നുപറയുന്ന സലീം കുമാര്‍

കോണ്‍ഗ്രസുകാരനാണ് എന്ന് പരസ്യമായി പറയാറുള്ള നടനാണ് സലീം കുമാര്‍. തന്റെ നിലപാടുകള്‍ അദ്ദേഹം എപ്പോഴും പരസ്യമാക്കാറുമുണ്ട്. പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അദ്ദേഹത്തിന്റെ ഐക്യദാര്‍ഢ്യം പലപ്പോഴും കേരളക്കര കണ്ടതാണ്. വാളയാര്‍ സംഭവത്തിലും മദനി വിഷയത്തിലുമെല്ലാം സലീം കുമാര്‍ നിലപാട് തുറന്നുപറഞ്ഞിരുന്നു.

ഏറ്റവും ഒടുവില്‍

ഏറ്റവും ഒടുവില്‍

ഏറ്റവും ഒടുവില്‍ സലീം കുമാര്‍ വാര്‍ത്തകളില്‍ നിറഞ്ഞത് കായംകുളത്തെ കോണ്‍ഗ്രസ് യുവ സ്ഥാനാര്‍ഥി അരിത ബാബുവിന് കെട്ടിവെക്കാനുള്ള പണം നല്‍കുമെന്ന് പ്രഖ്യാപിച്ചാണ്. സാധാരണ കുടുംബത്തില്‍ നിന്നുള്ള അരിതയുടെ പശ്ചാത്തലം അറിഞ്ഞപ്പോള്‍ തനിക്ക് തന്റെ അമ്മയെ ഓര്‍മ വന്നു എന്നാണ് സലീംകുമാര്‍ പ്രതികരിച്ചത്.

അറബിക്കടല്‍ വരെ വിറ്റു

അറബിക്കടല്‍ വരെ വിറ്റു

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന സലീം കുമാറിന്റെ പ്രസംഗം പെരുമ്പാവൂരില്‍ നടത്തിയത്. അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിച്ചു എന്നാണ് സര്‍ക്കാര്‍ വാദം. ശരിയാണ് അറബി കടല്‍ വില്‍ക്കാന്‍ സാധിക്കുമെന്ന് ആരെങ്കിലും കരുതിയോ എന്നും സലീം കുമാര്‍ പരിഹസിക്കുന്നു. കൂടെ അദ്ദേഹത്തിന്റെ പതിവുള്ള ചിരിയും.

സ്ത്രീകള്‍ക്ക് ആത്മ സംതൃപ്തി

സ്ത്രീകള്‍ക്ക് ആത്മ സംതൃപ്തി

സ്ത്രീകള്‍ക്ക് ആത്മ സംതൃപ്തി ലഭിച്ച അഞ്ചുവര്‍ഷമാണത്രെ കഴിഞ്ഞത്. വാളയാറിലെ രണ്ടുപെണ്‍കുട്ടിള്‍ രക്തംവാര്‍ന്ന് കെട്ടിത്തൂങ്ങി നിന്നത് നമ്മള്‍ ഓര്‍ക്കുന്നില്ലേ. ആ കുട്ടികള്‍ എന്ത് ആത്മ സംതൃപ്തിയിലാണ് അവിടെ കെട്ടിത്തൂങ്ങിയതെന്നും സലീം കുമാര്‍ ചോദിക്കുന്നു.

ആംബുലന്‍സില്‍ സംഭവിച്ചത്

ആംബുലന്‍സില്‍ സംഭവിച്ചത്

ഒരു പാവപ്പെട്ട കോവിഡ് ബാധിച്ച സ്ത്രീയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ചു. ആ സ്ത്രീക്ക് എന്ത് ആത്മസംതൃപ്തിയാണ് കിട്ടിയത്. ഒരമ്മ തല മുണ്ഡനം ചെയ്ത് നില്‍ക്കുന്നു. ധര്‍മടത്ത് അവര്‍ മല്‍സരിക്കാന്‍ എത്തിയിരിക്കുന്നു. മക്കളുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വന്നിരിക്കുന്നത്.

ആത്മസംതൃപ്തി കിട്ടിയവരുണ്ട്

ആത്മസംതൃപ്തി കിട്ടിയവരുണ്ട്

മക്കളെ കൊന്നവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് അമ്മയുടെ ആവശ്യം. അവരെയെല്ലാം രക്ഷപ്പെടുത്തികഴിഞ്ഞു. ആ അമ്മയ്ക്ക് എന്ത് ആത്മസംതൃപ്തിയാണ് ലഭിക്കുന്നത്. ആത്മസംതൃപ്തി ലഭിച്ചിട്ടുണ്ട് സ്വ്പ്‌നക്ക്. പത്താം ക്ലാസ് പാസായ സ്വപ്നക്ക് മുഖ്യമന്ത്രിയേക്കാള്‍ ശമ്പളം കൊടുത്ത് ആത്മസംതൃപ്തി നല്‍കി.

നേതാക്കന്‍മാരുടെ ഭാര്യമാര്‍

നേതാക്കന്‍മാരുടെ ഭാര്യമാര്‍

പിന്നെ കുറേ നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്ക് പിന്‍വാതിലിലൂടെ ജോലി നല്‍കി നല്ല ആത്മസംതൃപ്തി അടയിപ്പിച്ചു. അല്ലാതെ ആര്‍ക്കും സംതൃപ്തി കിട്ടിയിട്ടില്ല. സാധാരണക്കാര് ഇപ്പോഴും ജോലിക്ക് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴയുകയാണ്. ഇക്കാര്യങ്ങള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടിയാ വോട്ട് കിട്ടും.

ഒടുക്കത്തെ ദാരിദ്ര്യമാണ്

ഒടുക്കത്തെ ദാരിദ്ര്യമാണ്

സന്തോഷത്തോടെ ഒരു ഓണമോ പെരുന്നാളോ ക്രിസ്മസോ ബക്രീദോ ആഘോഷിച്ചിട്ട് അഞ്ച് കൊല്ലായില്ലേ. ഒടുക്കത്തെ ദാരിദ്ര്യമാണ്. സത്യപ്രതിജ്ഞ ചടങ്ങ് ഓര്‍മയില്ലേ. പ്രാവുകളെ പറത്തിയത്. അവ ബോധം കെട്ട് നിലത്തുവീണു. അന്ന് തുടങ്ങിയ കഷ്ടകാലമാണ്. പ്രാവിന് മനസിലായി കുഴപ്പമാണെന്ന്.

ദൈവം സഹായിച്ചിട്ട് തള്ളിന് കുറവില്ല

ദൈവം സഹായിച്ചിട്ട് തള്ളിന് കുറവില്ല

തള്ളിന് ദൈവം സഹായിച്ചിട്ട് ഒരു കുറവുമുണ്ടായിട്ടില്ല. മന്ത്രിമാരും നേതാക്കളും കൊച്ചു നേതാക്കളും വരെ ഒടുക്കത്തെ തള്ളാണ്. എല്ലാം ശരിയാക്കി തരാമെന്ന് പറഞ്ഞാണ് വന്നത്. ശരിയാക്കിയെങ്കില്‍ പൊയ്‌ക്കോളണം. പിന്നെ നില്‍ക്കരുത്. പോയില്ലെങ്കില്‍ പറഞ്ഞുവിട്ടോളണം. അതിനുള്ള ഡേറ്റാണ് ഏപ്രില്‍ 6. അന്ന് വിശ്വാസ വഞ്ചകരുടെ പതിനാറാം അടിയന്തരമായി ആഘോഷിക്കണമെന്നും സലീം കുമാര്‍ പറയുന്നു.

തമിഴ് നടി ഷമ്മുവിന്റെ വൈറല്‍ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+