ബിജെപി സ്ഥാനാർത്ഥിയായി നടൻ വിനു മോഹനും, പരിഗണിക്കുന്നത് സിപിഎം കോട്ടയിൽ
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി വലിയ പ്രതീക്ഷകളാണ് ബിജെപിക്കുളളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ വിജയിച്ചതും 7 സീറ്റുകളില്‍ രണ്ടാമത് എത്താനായതുമാണ് ബിജെപിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്.
ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. കരുത്തരായ നേതാക്കളെ കൂടാതെ പൊതുസമ്മതരേയും ഇക്കുറി ബിജെപി രംഗത്ത് ഇറക്കുന്നുണ്ട്. സിനിമാ താരം വിനു മോഹന്‍ അടക്കമുളളവര്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയം സ്വപ്നം കാണുന്നു
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 15 സീറ്റുകളില്‍ ആണ് മത്സരിക്കുന്നത്. പാര്‍ട്ടി എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കുന്ന സീറ്റുകളില്‍ ഏറ്റവും ശക്തരായ നേതാക്കളെ തന്നെ കളത്തില്‍ ഇറക്കാനാണ് നീക്കം. തിരുവനന്തപുരത്ത് നേമം കൂടാതെ കഴക്കൂട്ടത്തും പാലക്കാട്, കാസര്‍കോട് ജില്ലകളിലടക്കം ചില സീറ്റുകളില്‍ ബിജെപി വിജയം സ്വപ്നം കാണുന്നുണ്ട്.

പട്ടികയില്‍ വിനു മോഹന്റെ പേരും
ഇടത് കോട്ടയായ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ഇക്കുറി ബിജെപി പരിഗണിക്കുന്നത് സിനിമാ താരം വിനു മോഹനെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിനു മോഹന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ബിജെപി വക്താവും യുവമോര്‍ച്ചാ നേതാവും ആയ സന്ദീപ് വാര്യരുടെ പേരാണ് കൊട്ടാരക്കരയില്‍ ആദ്യം ഉയര്‍ന്ന് കേട്ടിരുന്നത്.

ഏറ്റവും വാശിയേറിയ പോരാട്ടം
എന്നാല്‍ സന്ദീപ് വാര്യരെ പാലക്കാട് ജില്ലയിലെ തൃത്താലയിലേക്ക് മാറ്റിയതായാണ് സൂചന. ഇക്കുറി സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃത്താല. കോണ്‍ഗ്രസില്‍ നിന്ന് വിടി ബല്‍റാമും ഇടത് പക്ഷത്ത് നിന്ന് എംബി രാജേഷുമാണ് നേര്‍ക്ക് നേര് ഏറ്റുമുട്ടുന്നത്. ഈ സാഹചര്യത്തിലാണ് യുവനേതാവായ സന്ദീപ് വാര്യരെ ബിജെപി തൃത്താലയിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നത്.

42632 വോട്ടിന്റെ ഭൂരിപക്ഷം
കൊട്ടാരക്കരയില്‍ രാജേശ്വരി രാജേന്ദ്രന് ആയിരുന്നു 2016ല്‍ ബിജെപി സ്ഥാനാര്‍ത്ഥി. 24062 വോട്ടാണ് ബിജെപിക്ക് അന്ന് നേടാനായത്. സിപിഎമ്മിന്റെ പി ഐഷ പോറ്റി 83443 വോട്ടുകള്‍ നേടി മണ്ഡലം പിടിച്ചു. 40811 വോട്ടുകള്‍ ആണ് സവിന്‍ സത്യനിലൂടെ കോണ്‍ഗ്രസ് നേടിയത്. 42632 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഐഷ പോറ്റിയുടെ വിജയം

വിജയം ഉറപ്പിച്ച മണ്ഡലം
2006ലും ഐഷ പോറ്റി തന്നെ ആയിരുന്നു മണ്ഡലത്തിലെ ജനപ്രതിനിധി. രണ്ട് തവണ മത്സരിച്ചവരെ ഇക്കുറി സിപിഎം മാറ്റി നിര്‍ത്തിയതോടെ ഇത്തവണ ഐഷ പോറ്റിക്ക് കൊട്ടാരക്കരയില്‍ അവസരമില്ല. പകരം സിപിഎമ്മിന്റെ മുന്‍ എംപിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെഎന്‍ ബാലഗോപാല്‍ ആണ് ഇത്തവണ ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി. ഇടത് പക്ഷം വിജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നാണ് കൊട്ടാരക്കര

സുരേന്ദ്രൻ മഞ്ചേശ്വരത്ത്
കൊട്ടാരക്കരയില്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ വിജയപ്രതീക്ഷയില്ല. സിപിഎമ്മിന്റെ ഭൂരിപക്ഷം കുറയ്ക്കാനാവും ഇരുകൂട്ടരും പണിയെടുക്കുക. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ നടന്നേക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മഞ്ചേശ്വരത്ത് മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടുകള്‍ക്കാണ് മഞ്ചേശ്വരം സുരേന്ദ്രന് നഷ്ടപ്പെട്ടത്.

നേമം നിലനിര്‍ത്താൻ
സിറ്റിംഗ് സീറ്റായ നേമം നിലനിര്‍ത്താനും ബിജെപി തന്ത്രങ്ങള്‍ മെനയുന്നു. കോണ്‍ഗ്രസ് നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിയോഗിക്കുമെന്ന സാഹചര്യത്തില്‍ ബിജെപി നേമത്തേക്ക് കുമ്മനത്തെ കൂടാതെ സുരേഷ് ഗോപിയേയും പരിഗണിക്കുന്നുണ്ട്. ഇത് കൂടാതെ തൃശൂര്‍, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ സീറ്റുകളിലേക്ക് കൂടി ബിജെപി സുരേഷ് ഗോപിയുടെ പേര് പരിഗണിക്കുന്നുണ്ട്.

ചാത്തന്നൂരിലേക്ക് ശോഭ
സുരേഷ് ഗോപിയേയും ശോഭാ സുരേന്ദ്രനേയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം പ്രത്യേക നിര്‍ദേശം നല്‍കുകയായിരുന്നു. ചാത്തന്നൂരിലാണ് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നത്. അതേസമയം ബിജെപിക്ക് വിജയ പ്രതീക്ഷയുളള മറ്റൊരു സീറ്റായ കഴക്കൂട്ടത്ത് മത്സരിക്കാനാണ് ശോഭാ സുരേന്ദ്രന് താല്പര്യം.

ഇരിങ്ങാലക്കുടയില്‍ ജേക്കബ് തോമസ്
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് സികെ പത്മനാഭന് മത്സരിച്ചേക്കും. ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെ പരിഗണിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര് ബിന്ദു മത്സരിക്കുന്ന മണ്ഡലമാണ് ഇരിങ്ങാലക്കുട. കാട്ടാക്കടയില്‍ പികെ കൃഷ്ണദാസും കോഴിക്കോട് നോര്‍ത്തില്‍ എംടി രമേശും മത്സരിക്കും.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications