• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായി വിജയൻ ബിജെപിക്ക് പ്രിയപ്പെട്ടവൻ;കോണ്‍ഗ്രസ് മുക്ത കേരളത്തിന് ‘സുമാബി’സഖ്യമെന്ന്' ഫാത്തിമ തെഹ്ലിയ

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിൽ ആരുമറിയാതെ എസ്.ഡി.പി.ഐയോട് സഖ്യം ഉണ്ടാക്കിയ സി.പി.എം സമാന രീതിയിൽ ബി.ജെ.പിയോട് രഹസ്യ സഖ്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ഹരിത സംസ്ഥാന അധ്യക്ഷയും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റുമായ അഡ്വ. ഫാത്തിമ തഹ്ലിയ.

കോണ്ഗ്രസ് മുക്ത കേരളം കിനാവ് കാണുന്ന രണ്ട് സംഘടനകൾ തമ്മിലുള്ള സുമാബി സഖ്യമാകും 2021 സാക്ഷ്യം വഹിക്കാൻ പോകുന്നത്. കോണ്ഗ്രസ് അപ്രസക്തമായാൽ കേരളത്തിലെ പ്രബലകക്ഷിയായി മാറാം എന്നതാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. അത് കൊണ്ട് തന്നെ ബി.ജെ.പിക്ക് ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ കോണ്ഗ്രസിനെ തോല്പിക്കാൻ വേണ്ടി സി.പി.എമ്മിന് വോട്ട് ചെയ്യുക എന്ന അടവ് നയമാകും 2021ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്വീകരിക്കുകയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഫാത്തിമ തെഹ്ലിയ ആരോപിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

cmsvideo
  Pinarayi vijayan government will continue for next five years says survey
  കോൺഗ്രസിനെ തോൽപിക്കാൻ

  കോൺഗ്രസിനെ തോൽപിക്കാൻ

  കോണ്ഗ്രസ് മുക്ത കേരളം കിനാവ് കാണുന്ന രണ്ട് സംഘടനകൾ തമ്മിലുള്ള സുമാബി സഖ്യമാകും 2021 സാക്ഷ്യം വഹിക്കാൻ പോകുന്നത്. കോണ്ഗ്രസ് അപ്രസക്തമായാൽ കേരളത്തിലെ പ്രബലകക്ഷിയായി മാറാം എന്നതാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. അത് കൊണ്ട് തന്നെ ബി.ജെ.പിക്ക് ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ കോണ്ഗ്രസിനെ തോല്പിക്കാൻ വേണ്ടി സി.പി.എമ്മിന് വോട്ട് ചെയ്യുക എന്ന അടവ് നയമാകും 2021ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്വീകരിക്കുക.

  സിപിഎം ചെയ്യാത്തത്

  സിപിഎം ചെയ്യാത്തത്

  ബി.ജെ.പിയുടെ ഈ അടവ് നയം സി.പി.എം കൃത്യമായി മനസിലാക്കിയിട്ടുണ്ട്. അത് കൊണ്ടാണല്ലോ ബി.ജെ.പിയെ അലോസരപ്പെടുത്തുന്ന ഒന്നും സി.പി.എം ഇപ്പോൾ ചെയ്യാത്തത്. അത് കൊണ്ടാണല്ലോ ബി ജെ.പിക്ക് സ്വീകാര്യനായ എ. വിജയരാഘവനെ സെക്രട്ടറിയാക്കിയത്. അത് കൊണ്ടാണല്ലോ ബി.ജെ.പിയെ സുഖിപ്പിക്കുന്ന രീതിയിൽ പോലീസ് രാജും സവർണ സംവരണവും നടപ്പിലാക്കുന്നത്.

  കുറ്റപത്രം സമർപ്പിക്കാത്തത്

  കുറ്റപത്രം സമർപ്പിക്കാത്തത്

  അത് കൊണ്ടാണല്ലോ പാലത്തായി പീഡന കേസിൽ ബി.ജെ.പി നേതാവിനെതിരെ ഇപ്പോഴും പോക്‌സോ നിയമപ്രകാരം കുറ്റപത്രം സമർപ്പിക്കാത്തത്. അത് കൊണ്ടാണല്ലോ സംഘപരിവാരിനെ നാണിപ്പിക്കും വിധം ഇസ്ലാമോഫോബിക്ക് പരാമർശങ്ങൾ സി.പി.എം നേതാക്കളിൽ നിന്ന് വരുന്നത്. പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ത്വാഹയുടെ ജാമ്യം റദ്ദാക്കിയ ദിവസം സംഘപരിവാർ പ്രൊഫൈലുകളിൽ പിണറായി വിജയനെ അഭിനന്ദിച്ചു വന്ന പോസ്റ്റുകൾ മാത്രം മതി പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസും ബി.ജെ.പിക്ക് ഇപ്പോൾ എത്ര പ്രിയപ്പെട്ടതാണെന്ന് മനസിലാകാൻ.

  സിപിഎം കണക്ക് കൂട്ടുന്നത്

  സിപിഎം കണക്ക് കൂട്ടുന്നത്

  കോണ്ഗ്രസ് ദുർബലമായാൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായി സി.പി.എമ്മിന് വോട്ട് ചെയ്യുമെന്നും അത് വഴി തുടർച്ചയായി കേരള ഭരണം കയ്യാളാമെന്നുമാണ് സി.പി.എം കണക്ക് കൂട്ടുന്നത്.

  സുമാബി സഖ്യം

  സുമാബി സഖ്യം

  തദ്ദേശ തിരഞ്ഞെടുപ്പിൽ ആരുമറിയാതെ എസ്.ഡി.പി.ഐയോട് സഖ്യം ഉണ്ടാക്കിയ സി.പി.എം സമാന രീതിയിൽ ബി.ജെ.പിയോട് രഹസ്യ സഖ്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഈ സുമാബി സഖ്യത്തെ മതേതര കേരളം തിരിച്ചറിഞ്ഞു തോല്പിക്കുക തന്നെ ചെയ്യും.

  അഡ്വ. ഫാത്തിമ തഹിലിയ.

  യഥാർത്ഥമോ വ്യാജനോ? ആപ്പുകൾ എങ്ങനെ തിരിച്ചറിയാം?മുന്നറിയിപ്പുമായി പോലീസ്

  എംഎസ്എഫിന്‍റെ മാര്‍ച്ച് പിണറായി വിജയന്‍ സര്‍ക്കാറിനുള്ള താക്കീതായി മാറി; പികെ കുഞ്ഞാലിക്കുട്ടി

  ഹരിപ്പാട് രമേശ് ചെന്നിത്തലയെ തളയ്ക്കും, ഇറക്കുക പ്രമുഖ നേതാവിനെ തന്നെ, ആലപ്പുഴ തൂത്തുവാരാൻ ഇടത് മുന്നണി

  English summary
  Kerala assembly election 2021; advocate fathima thahliya against CPM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X