കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനില്‍ കെ ആന്റണിയെ ഭിത്തിയില്‍ ഒട്ടിച്ച് കോണ്‍ഗ്രസ് സൈബര്‍ ടീം; മരക്കഴുതയെന്ന് രൂക്ഷവിമര്‍ശനം

Google Oneindia Malayalam News

കൊച്ചി: ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എകെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി മത്സരിച്ചേക്കുമെന്ന് തുടക്കത്തില്‍ ചില സൂചനകളുണ്ടായിരുന്നു. എന്തായാലും ആന്റണിയും അനിലും ആദ്യമേ അത്തരം വാര്‍ത്തകള്‍ തള്ളിയിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചുമതല അനിലെ പാര്‍ട്ടി ഏല്‍പിച്ചിരുന്നു.

വള്ളിക്കുന്ന്, തിരൂരങ്ങാടി, കളമശ്ശേരി, പെരിന്തൽമണ്ണ- മുസ്ലീം ലീഗ് കടുത്ത ആശങ്കയിൽ, താനൂരിൽ ഫിറോസും പരുങ്ങലിൽവള്ളിക്കുന്ന്, തിരൂരങ്ങാടി, കളമശ്ശേരി, പെരിന്തൽമണ്ണ- മുസ്ലീം ലീഗ് കടുത്ത ആശങ്കയിൽ, താനൂരിൽ ഫിറോസും പരുങ്ങലിൽ

തീപാറും പോരാട്ടം! പക്ഷേ, പോളിങ് കുത്തനെ ഇടിഞ്ഞു... കേരള കോണ്‍ഗ്രസ് പോരാട്ടത്തിന്റെ ഇടുക്കി മണ്ണ്തീപാറും പോരാട്ടം! പക്ഷേ, പോളിങ് കുത്തനെ ഇടിഞ്ഞു... കേരള കോണ്‍ഗ്രസ് പോരാട്ടത്തിന്റെ ഇടുക്കി മണ്ണ്

കെപിസിസി മീഡിയ സെല്‍ കണ്‍വീനറുടേയും എഐസിസി സോഷ്യല്‍ മീഡിയ സെല്‍ കോ ഓര്‍ഡിനേറ്ററുടേയും ചുമതലയായിരുന്നു അനിലിന് നല്‍കിയത്. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ അനില്‍ കെ ആന്റണിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് സൈബര്‍ ടീം. വിശദാംശങ്ങള്‍ നോക്കാം...

അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസ് സൈബര്‍ ടീം

കോണ്‍ഗ്രസ് സൈബര്‍ ടീം

ഫേസ്ബുക്കില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് വേണ്ടി നിലകൊള്ളുന്ന പേജ് ആണ് 'കോണ്‍ഗ്രസ് സൈബര്‍ ടീം'. മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് ഈ പേജിനുള്ളത്. രണ്ടര ലക്ഷത്തിലധികം ലൈക്കുകളും ഉണ്ട്. ഇവരാണ് അനില്‍ കെ ആന്റണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

മരക്കഴുത

മരക്കഴുത

കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന എത്ര പേജുകള്‍ ഉണ്ടെന്നോ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ഉണ്ടെന്നോ അറിയാത്ത മരക്കഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ ആയ അനില്‍ കെ ആന്റണി എന്നാണ് ഇവരുടെ വിമര്‍ശനം. 'ഈ ചങ്ങായിനെ കൊണ്ട് കോൺഗ്രസ്‌ IT സെല്ലിന് തിരഞ്ഞെടുപ്പിൽ വല്ല ഗുണവും ഉണ്ടായോ' എന്നും ഇവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നുണ്ട്.

എന്ത് കോപ്പ് ചെയ്തു

എന്ത് കോപ്പ് ചെയ്തു

ഈ നിർണായക തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്തിട്ടുള്ളത്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ കോൺഗ്രസിന്റെ സൈബർ പോരാളികൾ ശക്തർ ആയത് കൊണ്ട് മാത്രം പ്രതിരോധം തീർത്തു- എന്നാണ് കോൺഗ്രസ് സൈബർ ടീം പറയുന്നത്.

എസി മുറിയിൽ ഇരുന്ന് ചെയ്യുന്നതല്ല

എസി മുറിയിൽ ഇരുന്ന് ചെയ്യുന്നതല്ല

എസി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ്‌ കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം. ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെൽ പിരിച്ചു വിടുന്നത് ആണ് നല്ലത്. പാർട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും.... ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ഇവരുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വൈറൽ പോസ്റ്റ്

വൈറൽ പോസ്റ്റ്

കോൺഗ്രസ് സൈബർ ടീമിന്റെ ഫേസ്ബുക്ക് പേജിൽ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ട ഉടൻ തന്നെ വൈറൽ ആവുകയും ചെയ്തു. രണ്ട് മണിക്കൂറുകൊണ്ട് ആയിരത്തി അഞ്ഞൂറോളം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. മുന്നൂറിലധികം കമന്റുകളും ഉണ്ട്.

കമന്റുകളിലും വിമർശനം

കമന്റുകളിലും വിമർശനം

ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റുകളിലും അനിൽ കെ ആന്റണിയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് മറ്റ് രാഷ്ട്രീയ നിലപാടുകൾ പിന്തുടരുന്നവരും രംഗത്ത് വരുന്നുണ്ട്. തോൽവി മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ വിമർശനങ്ങൾ എന്നാണ് ഇവർ പറയുന്നത്.

മക്കൾ രാഷ്ട്രീയം

മക്കൾ രാഷ്ട്രീയം

ഒരു ഇടവേളയ്ക്ക് ശേഷം കോൺഗ്രസിൽ മക്കൾ രാഷ്ട്രീയം വീണ്ടും സജീവമാകുന്നു എന്ന ആരോപണവും അടുത്തിടെ ഉയർന്നിരുന്നു. യുവനേതാക്കളായ ഹൈബി ഈഡനും ശബരിനാഥനും ഇത്തരത്തിൽ രാഷ്ട്രീയത്തിലെത്തിയവരാണ്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും ഇപ്പോൾ സജീവ രാഷ്ട്രീയത്തിലുണ്ട്. ഇക്കൂട്ടത്തിലേക്കാണ് അനിൽ കെ ആന്റണിയും എത്തിയത്.

Recommended Video

cmsvideo
എന്തും ചെയ്യാൻ മടിക്കില്ല പിണറായി | Oneindia Malayalam

സുകുമാരൻ നായർ തുടങ്ങി, പിണറായി തിരിച്ചടിച്ചു, ചെന്നിത്തലയും സുരേന്ദ്രനും ഏറ്റുപിടിച്ചു... സ്‌കോർ ചെയ്തത് ആര്സുകുമാരൻ നായർ തുടങ്ങി, പിണറായി തിരിച്ചടിച്ചു, ചെന്നിത്തലയും സുരേന്ദ്രനും ഏറ്റുപിടിച്ചു... സ്‌കോർ ചെയ്തത് ആര്

വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന്റെ നെഞ്ചത്ത് വെടിപൊട്ടിച്ച് ഒളിക്യാമറ; ഉണ്ണിത്താന്റെ വെളിപ്പെടുത്തൽവോട്ടെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന്റെ നെഞ്ചത്ത് വെടിപൊട്ടിച്ച് ഒളിക്യാമറ; ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ

English summary
Kerala Assembly Election 2021: After polling Congress Cyber Team's facebook post against Anil K Antony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X