കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാർത്ഥി നിർണയം നടത്തുന്നത് എഐസിസി;മറിച്ചുള്ള അഭിപ്രായങ്ങൾ പാർട്ടി തിരുമാനമല്ലെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയുമായി ബന്ധപ്പെട്ട് എഐസിസി പ്രാരംഭഘട്ട ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഓരോ നിയോജക മണ്ഡലത്തേയും വ്യക്തമായി പഠിച്ച് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തും. കെപിസിസിയാണ് കോണ്‍ഗ്രസിന്റെ അന്തിമമായ അഭിപ്രായം രേഖപ്പെടുത്തേണ്ടത്. എഐസിസിയാണ് കോണ്‍ഗ്രസിന്റെ നയവും നിലപാടും വ്യക്തമാക്കേണ്ടത്. അതിനപ്പുറത്ത് നിന്ന് ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അത് പാര്‍ട്ടി തീരുമാനമാകില്ല.കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശത്രുക്കള്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും അത് ആശാസ്യമല്ലെന്നും മുല്ലപ്പള്ളി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

mullappally

കോണ്‍ഗ്രസ് പാര്‍ട്ടി ആള്‍ക്കൂട്ടമല്ല. അച്ചടക്കവും ഐക്യവുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. രാഷ്ട്രീയ രംഗത്തെ മലീമസമാക്കുന്ന ഊഹാപോഹങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും പിറകെ ഒരു പ്രവര്‍ത്തകനും പോകരുത്. വലിയ മാറ്റം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കൂട്ടായ നേതൃത്വത്തിന്റെ കീഴില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോയാല്‍ നമുക്ക് ലക്ഷ്യ സ്ഥാനത്ത് എത്താന്‍ സാധിക്കും. മാറ്റം പ്രതീക്ഷിക്കുന്ന ജനത ആഗ്രഹിക്കുന്നതും അതാണ്.

നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയുമായി ബന്ധപ്പെട്ട് എഐസിസി പ്രാരംഭഘട്ട ചര്‍ച്ച പോലും നടത്തിയിട്ടില്ല. ഓരോ നിയോജക മണ്ഡലത്തേയും വ്യക്തമായി പഠിച്ച് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തും. കഴിവും ജനസ്വീകാര്യതയും മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പൊതുമാനദണ്ഡം. അവശദുര്‍ബല വിഭാഗങ്ങള്‍ക്കും യുവജനങ്ങള്‍ക്കും മഹിളകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കും.
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശത്രുക്കള്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുന്നു. അത് ആശാസ്യമല്ല. കെപിസിസിയാണ് കോണ്‍ഗ്രസിന്റെ അന്തിമമായ അഭിപ്രായം രേഖപ്പെടുത്തേണ്ടത്. എഐസിസിയാണ് കോണ്‍ഗ്രസിന്റെ നയവും നിലപാടും വ്യക്തമാക്കേണ്ടത്. അതിനപ്പുറത്ത് നിന്ന് ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അത് പാര്‍ട്ടി തീരുമാനമാകില്ല.

പിണറായി വിജയൻ ബിജെപിക്ക് പ്രിയപ്പെട്ടവൻ;കോണ്‍ഗ്രസ് മുക്ത കേരളത്തിന് 'സുമാബി'സഖ്യമെന്ന്' ഫാത്തിമ തെഹ്ലിയപിണറായി വിജയൻ ബിജെപിക്ക് പ്രിയപ്പെട്ടവൻ;കോണ്‍ഗ്രസ് മുക്ത കേരളത്തിന് 'സുമാബി'സഖ്യമെന്ന്' ഫാത്തിമ തെഹ്ലിയ

ഹരിപ്പാട് രമേശ് ചെന്നിത്തലയെ തളയ്ക്കും, ഇറക്കുക പ്രമുഖ നേതാവിനെ തന്നെ, ആലപ്പുഴ തൂത്തുവാരാൻ ഇടത് മുന്നണിഹരിപ്പാട് രമേശ് ചെന്നിത്തലയെ തളയ്ക്കും, ഇറക്കുക പ്രമുഖ നേതാവിനെ തന്നെ, ആലപ്പുഴ തൂത്തുവാരാൻ ഇടത് മുന്നണി

യഥാർത്ഥമോ വ്യാജനോ? ആപ്പുകൾ എങ്ങനെ തിരിച്ചറിയാം?മുന്നറിയിപ്പുമായി പോലീസ്യഥാർത്ഥമോ വ്യാജനോ? ആപ്പുകൾ എങ്ങനെ തിരിച്ചറിയാം?മുന്നറിയിപ്പുമായി പോലീസ്

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

English summary
Kerala assembly election 2021: AICC decides candidates Says Mullappally Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X