സ്വാമിയേ അയ്യപ്പാ, തെറ്റുപറ്റിപ്പോയി, മാപ്പ് തരണേ എന്ന് പിണറായി വിജയൻ പറയണം':എകെ ആന്റണി
തിരുവനന്തപുരം: പോളിംഗ് ദിനത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിമർശനമുന്നയിച്ച് എകെ ആന്റണി. 'അയ്യപ്പാ, എന്നോടും സർക്കാരിനോടും പൊറുക്കണേ' എന്ന് അപേക്ഷിക്കുകയാണ് പിണറായി വിജയൻ ചെയ്യേണ്ടതെന്നാണ് എകെ ആന്റണിയുടെ പ്രതികരണം. ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ ഇക്കാര്യം ചെയ്തിരുന്നെങ്കിൽ ശബരിമലയിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നോ എന്നും എകെ ആന്റണി ചോദിക്കുന്നു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം
ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കാൻ എടുത്തുചാടി കുഴപ്പങ്ങൾ ഉണ്ടാക്കിയതിൽ തന്നോടും തന്റെ ഗവൺമെന്റിനോടും ക്ഷമിക്കണം എന്ന് പറയാനും മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ സാഹചര്യത്തിലെങ്കിലും പിണറായി അയ്യപ്പനെ ഓർക്കുന്നതിൽ ആത്മാർത്ഥതയുണ്ട്. അല്ലാത്ത പക്ഷം ഇതെല്ലാം വെറും കാപട്യമാണെന്നും ആന്റണി പറയുന്നു.
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് നിയമനിർമാണം നടത്താതെ ജനങ്ങളെ വഞ്ചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാപ്പില്ല. യു ഡി എഫ് അധികാരത്തിൽ വരുമെന്നുള്ള കാര്യം ഉറപ്പാണെന്നും എകെ ആൻറണി പറഞ്ഞു. ദേശീയ തലത്തിൽ നരേന്ദ്രമോദിയുടെ വിനാശകരമായ നയങ്ങൾ തടയണമെങ്കിൽ കോൺഗ്രസ് കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ശക്തിയാർജ്ജിക്കുന്നതോടെ മാത്രമേ ഇതിനെ നേരിടാൻ കഴിയുകയുള്ളൂ. കേരളത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ മാത്രമേ കേന്ദ്രത്തിൽ ഏകാധിപത്യശൈലിയിൽ ഭരണം തുടരുന്ന മോദിക്കെതിരെ അതിശക്തമായ പ്രചാരണം നടത്താനുള്ള കരുത്ത് കോൺഗ്രസിനുണ്ടാകു. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കൂടുതൽ പ്രഹരണശേഷിയുണ്ടാകുമെന്നും ആന്റണി കൂട്ടിച്ചേർത്തു.
ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം