കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പള്ളിക്ക് പകരം സുധാകരന്‍ വരണമെന്ന് ആന്റണി, എതിര്‍ത്ത് വേണുഗോപാല്‍, പോര് അധ്യക്ഷ സ്ഥാനത്തേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഏകദേശം ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നുള്ള കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍ അദ്ദേഹം ഇടംപിടിച്ചിരുന്നു. എന്നാല്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയാണ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ നടക്കുന്നത്. മുല്ലപ്പള്ളി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന സൂചനകളാണ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നത്. നേരത്തെ തന്നെ അദ്ദേഹത്തിനെതിരെ ഘടകകക്ഷികളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹം ഒഴിയണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെടുകയാണ്. കെ സുധാകരന്‍ വരണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ പരസ്യമായി ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.

1

മുല്ലപ്പള്ളി മത്സരിക്കുന്ന കാര്യത്തിലും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഇടയില്‍ ഭിന്നതയുണ്ട്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്ന് മുല്ലപ്പള്ളി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന നിലപാടിലാണ് കെസി വേണുഗോപാല്‍. ഇത് രാഹുല്‍ ഗാന്ധിയുടെ താല്‍പര്യം കൂടിയായി കാണുന്നുണ്ട്. മുല്ലപ്പള്ളി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് വേണുഗോപാലിന് നിര്‍ബന്ധമുണ്ട്. അത് പാര്‍ട്ടിയില്‍ ഭിന്നതയില്ല എന്ന് കാണിക്കാന്‍ കൂടിയാണ്. അതേസമയം എകെ ആന്റണി അതിനെ എതിര്‍ത്തു. മുല്ലപ്പള്ളി മത്സരിക്കുകയാണെങ്കില്‍ കെ സുധാകരന്‍ അധ്യക്ഷ സ്ഥാനം വഹിക്കട്ടെയെന്നാണ് ആന്റണിയുടെ നിലപാട്.

അതേസമയം ഇതില്‍ പക്ഷേ കേരളത്തിലെ നേതാക്കള്‍ അപകടം മണത്തു. സുധാകരന്‍ വരുന്നത് ഗുണം ചെയ്യില്ലെന്നാണ് അവരുടെ നിലപാട്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും, സുധാകരന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനോട് എതിര്‍പ്പ് അറിയിച്ചു. സുധാകരന്‍ വരുന്നത് ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഗുണം ചെയ്യില്ല. നേരത്തെ താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ശ്രമിക്കുന്നത് ചിലര്‍ തടയുന്നുവെന്ന് സുധാകരന്‍ പരസ്യമായി പറഞ്ഞിരുന്നു. അടുത്തിടെ മുഖ്യമന്ത്രിയുടെ വിവാദം വന്നപ്പോഴും രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരസ്യമായി തന്നെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. ഇതെല്ലാം അദ്ദേഹത്തെ പരിഗണിക്കാതിരിക്കുന്നതിന് കാരണമായിട്ടുണ്ട്.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

മുല്ലപ്പള്ളി മത്സരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ താല്‍പര്യം കൂടിയാണ്. നിലവില്‍ കേരളത്തിലുള്ള ധാരണകളാണ് മുല്ലപ്പള്ളി മത്സരിക്കേണ്ടെന്ന് തീരുമാനിക്കാന്‍ കാരണം. അതേസമം കെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ നേതൃതലത്തില്‍ ഭിന്നതയുണ്ടാകുമെന്നാണ് കെസി വേണുഗോപാല്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇതിനോട് യോജിച്ചു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്ത നേതാവെന്ന വിശേഷണം സുധാകരനുണ്ട്. മുല്ലപ്പള്ളിക്ക് ആ പ്രശ്‌നമില്ല. എന്നാല്‍ ഘടകകക്ഷികളുമായി യോജിച്ച് പോകുന്നതില്‍ അടക്കം മുല്ലപ്പള്ളി പരാജയമാണ്. തിരഞ്ഞെടുപ്പ് തോല്‍വിയുണ്ടായാല്‍ സുധാകരന്‍ വരാനുള്ള സാധ്യത ശക്തവുമാണ്.

നടി റോഷ്‌ന ആന്‍ റോയിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
kerala assembly election 2021: ak antony says k sudhakaran is best suited for kpcc president post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X