കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെ ബാലനോടും രവീന്ദ്രനാഥിനോടും നോ പറയാന്‍ സിപിഎം, ഇത്തവണ മത്സരിപ്പിക്കില്ല, ഇവര്‍ക്ക് ഇളവ്!!

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം ഇത്തവണ ആരെയൊക്കെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. രണ്ട് തവണ മത്സരിച്ചെന്ന് കരുതി ആരെയും മാറ്റി നിര്‍ത്തില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വിജരാഘവന്‍ തന്നെ പറഞ്ഞിരിക്കുന്നത്. ജനപ്രീതിയുള്ള നേതാക്കളെ ഇത്തവണയും മത്സരിപ്പിക്കുമെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്. എന്നാല്‍ ചില മന്ത്രിമാരെ ഇത്തവണ മത്സരിപ്പിക്കില്ലെന്നാണ് സൂചന. പ്രമുഖര്‍ തന്നെയാണ് ഇവരെന്നാണ് സൂചന.

ഭൂരിഭാഗം പേരും മത്സരിക്കും

ഭൂരിഭാഗം പേരും മത്സരിക്കും

എല്‍ഡിഎഫ് മന്ത്രിസഭയിലെ ഭൂരിഭാഗം പേരും ഇത്തവണ മത്സരിക്കും. ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ അധികം പരീക്ഷണം വേണ്ടെന്നാണ് നിലപാട്. ഒപ്പം യുവാക്കള്‍ക്കും കൂടുതല്‍ അവസരം നല്‍കും. ഫെബ്രുവരി ആദ്യം ചേരുന്ന സംസ്ഥാന സമിതിയില്‍ ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ ധാരണയുണ്ടാവും. അതേസമയം തിരുവനന്തപുരം ആര്യാ രാജേന്ദ്രനെ മേയറാക്കിയതിലൂടെ വന്‍ നേട്ടമാണ് ലഭിച്ചതെന്ന് സിപിഎം കരുതുന്നു. അതുകൊണ്ട് യുവാക്കളില്‍ ഞെട്ടിക്കാന്‍ സാധിക്കുന്നവരെ കൂടുതലായി ഉള്‍പ്പെടുത്തും.

ഇവര്‍ ഔട്ടാകും

ഇവര്‍ ഔട്ടാകും

മന്ത്രിസഭയിലെ രണ്ടാമനായ നിയമ-സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും മത്സരിക്കില്ല. ബാലന്‍ സംഘടനാ രംഗത്തേക്ക് മാറിയേക്കും. അതേസമയം എല്‍ഡിഎഫ് സര്‍ക്കാരില്‍ ഏറ്റവും ജനപ്രീതി കുറഞ്ഞ മന്ത്രിയാണ് രവീന്ദ്രനാഥ്. അത് കാരണമാണ് അദ്ദേഹത്തെ ഒഴിവാക്കുന്നതെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ആ സ്ഥാനത്ത് പുതുമുഖങ്ങളെ തന്നെ പരീക്ഷിക്കാന്‍ സിപിഎം തയ്യാറായേക്കും.

പേരാമ്പ്രയില്‍ മാറ്റമില്ല

പേരാമ്പ്രയില്‍ മാറ്റമില്ല

പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹത്തെ മാറ്റില്ല. ഈ മണ്ഡലം ആര്‍ക്കും വിട്ടുകൊടുക്കാനും സാധ്യതയില്ല. രാമകൃഷ്ണനോട് മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുകയാണ്. ആരോഗ്യ പ്രശ്‌നം കാരണം വിട്ടുനില്‍ക്കുമെന്നായിരുന്നു നേരത്തെ കരുതിയത്. എന്നാല്‍ അഴിമതി വിരുദ്ധ പ്രതിച്ഛായ രാമകൃഷ്ണനുണ്ട്. അതാണ് മാറ്റി നിര്‍ത്തേണ്ടെന്ന് തീരുമാനിക്കാന്‍ കാരണം. കഴിഞ്ഞ തവണ 4101 വോട്ടുകള്‍ക്കാണ് അദ്ദേഹം ജയിച്ചത്. ഇത്തവണ കേരള കോണ്‍ഗ്രസ് എം കൂടെയുള്ളത് കൊണ്ട് ഭൂരിപക്ഷം കൂടുമെന്നാണ് വിശ്വാസം.

ഇവര്‍ക്ക് മാറ്റമില്ല

ഇവര്‍ക്ക് മാറ്റമില്ല

ഇപി ജയരാജനെ പാര്‍ട്ടി സെക്രട്ടറിയാക്കുമെന്ന വാദത്തെയും എല്‍ഡിഎഫ് തള്ളുന്നു. മട്ടന്നൂരില്‍ അദ്ദേഹം തന്നെ മത്സരിച്ചേക്കും. കൂത്തുപറമ്പ് എല്‍ജെഡിക്ക് കൊടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരില്‍ ഏറ്റവും പ്രതിച്ഛായയുള്ള കെകെ ശൈലജയെ അങ്ങനെയെങ്കില്‍ മാറ്റും. പക്ഷേ അവരെ എവിടെ മത്സരിപ്പിക്കുമെന്നാണ് ചോദ്യം കല്യാശ്ശേരി, പയ്യന്നൂര്‍ എന്നീ സുരക്ഷിത മണ്ഡലങ്ങളാണ് പരിഗണനയിലുള്ളത്. നിലവില്‍ 12291 വോട്ടിന്റെ ഭൂരിപക്ഷമാണ് കൂത്തുപറമ്പില്‍ ശൈലജയ്ക്കുള്ളത്.

ജലീല്‍ മാറില്ല

ജലീല്‍ മാറില്ല

കെടി ജലീലിനെ മാറ്റുന്ന കാര്യം പോലും സിപിഎം പരിഗണിച്ചിട്ടില്ല. തവനൂര്‍ ഏത് വിധേനയും നിലനിര്‍ത്താനാണ് സിപിഎം പദ്ധതി. 17064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ ജലീല്‍ വിജയിച്ചത്. അതുകൊണ്ട് മാറ്റം ചിന്തിക്കുന്നേയില്ല. അതേസമയം തദ്ദേശ മന്ത്രി എസി മൊയ്തീനെ കുന്നംകുളത്ത് വീണ്ടും മത്സരിപ്പിക്കും. സിപി ജോണിനെ 7782 വോട്ടിനാണ് മൊയ്തീന്‍ പരാജയപ്പെടുത്തിയത്. ഉടുമ്പന്‍ചോലയില്‍ എംഎം മണിയല്ലാതെ മറ്റാരെയും മത്സരിപ്പിക്കാനാവില്ലെന്നും സിപിഎം കരുതുന്നു. 1109 വോട്ടിനാണ് കഴിഞ്ഞ തവണ വിജയിച്ചത്.

ഇവര്‍ക്ക് ബദലില്ല

ഇവര്‍ക്ക് ബദലില്ല

സിപിഎമ്മില്‍ ബദലില്ലാത്ത ചില നേതാക്കളും ഉണ്ട്. ആലപ്പുഴയില്‍ ജി സുധാകരനല്ലാതെ മറ്റൊരു ഓപ്ഷന്‍ സിപിഎമ്മിന് മുന്നിലില്ല. തോമസ് ഐസക്കും അങ്ങനെ തന്നെ. ഐസക്കിന് പകരം പരിഗണിക്കുന്നവര്‍ക്കൊന്നും ആ മികവ്. 31032 വോട്ടിനാണ് ആലപ്പുഴയില്‍ ഐസക്ക് വിജയിച്ചത്. കൊല്ലത്ത് മേഴ്‌സിക്കുട്ടിയമ്മയ്ക്കും തിരുവനന്തപുരത്ത് കടകംപ്പള്ളി സുരേന്ദ്രനും വെല്ലുവിളിയില്ല. കുണ്ടറയില്‍ 30000ത്തില്‍ അധികം വോട്ടിനാണ് മേഴ്‌സിക്കുട്ടിയമ്മ വിജയിച്ചത്. കഴക്കൂട്ടത്ത് കടകംപ്പള്ളി 7347 വോട്ടിന്റെ ഭൂരിപക്ഷവുമുണ്ട്.

സംഘടനാ തലത്തില്‍ നിന്നും

സംഘടനാ തലത്തില്‍ നിന്നും

സിപിഎം സംഘടനാ തലത്തില്‍ നിന്ന് ചിലരെ ഇത്തവണ പരീക്ഷിക്കും. ക്ലീന്‍ ഇമേജുള്ളവരെയാണ് മത്സരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എംവി ഗോവിന്ദന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവരാണ് മത്സരരംഗത്തുള്ളത്. അതേസമയം കോടിയേരി ബാലകൃഷ്ണനും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ മത്സരിക്കുകയാണെങ്കില്‍ ചില മന്ത്രിമാര്‍ പുറത്ത് ഇരിക്കേണ്ടിയും വരും. എംബി രാജേഷ് അടക്കമുള്ളവര്‍ ഇത്തവണ മത്സരിക്കുമോ എന്നതും പാര്‍ട്ടിയില്‍ ചര്‍ച്ചയാണ്.

English summary
kerala assembly election 2021: ak balan and raveedranath may not contest this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X