കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രൻ എൻസിപി വിടും; കാപ്പനും കൂട്ടർക്കും കെണി വെച്ച് സിപിഎമ്മിന്റെ പ്ലാൻ ബി.. ഏലത്തൂരും ഏറ്റെടുക്കും

Google Oneindia Malayalam News

തിരുവനന്തപുരം; പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കം എൻസിപിയിൽ രൂക്ഷമായിരിക്കുകയാണ്.എന്തൊക്കെ സംഭവിച്ചാലും മണ്ഡലം വിട്ടുകൊടുക്കില്ലെന്ന് സിറ്റിംഗ് എംഎൽഎയായ മാണി സി കാപ്പൻ ആവർത്തിക്കുന്നു. സിറ്റിംഗ് സീറ്റ് വിട്ടുകൊടുത്ത് കൊണ്ടുള്ള യാതൊരു സമവായത്തിനും മുതിരേണ്ടെന്ന നിലപാടാണ് എൻസിപി ദേശീയ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.

ഇതോടെ കാപ്പനും കൂട്ടരും യുഡിഎഫിലെത്തുമെന്ന കാര്യത്തിൽ ഏറെകുറെ ചിത്രം തെളിഞ്ഞിരിക്കുകയാണ്. എന്നാൽ മുന്നണി വിടാൻ ദേശീയ നേതൃത്വം തിരുമാനിച്ചാലും എൽഡിഎഫിൽ തന്നെ ഉറച്ച് നിൽക്കാനാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ നിലപാട്. വിശദാംശങ്ങളിലേക്ക്

എതിർപ്പുയർത്തി ശശീന്ദ്രൻ

എതിർപ്പുയർത്തി ശശീന്ദ്രൻ

ജോസ് കെ മാണിയും കൂട്ടരും ഇടതുമുന്നണിയിൽ എത്തിയപ്പോൾ തന്നെ എൻസിപി ഇടതുമുന്നണി വിടാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരുന്നു. മാണി സി കാപ്പനായിരുന്നു ഇത്തരം ചർച്ചകൾക്ക് തുടക്കം കുറിച്ചത്. അതേസമയം ശശീന്ദ്രൻ വിഭാഗം കടുത്ത എതിർപ്പുയർത്തിയതോടെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഭിന്നതകൾ താത്കാലികമായി അടങ്ങി.

 പൊട്ടിത്തെറിയിലേക്ക്

പൊട്ടിത്തെറിയിലേക്ക്

എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗം ശക്തി തെളിയിച്ചതോടെ സീറ്റ് കേരള കോൺഗ്രസിനെ നൽകാൻ സിപിഎം ഉറപ്പ് നൽകി. ഇതോടെയാണ് വീണ്ടും പൊട്ടിത്തെറികൾ ഉടലെടുത്തിരിക്കുന്നത്. കേരള കോൺഗ്രസ് എമ്മിന് നൽകുന്ന പരിഗണന തങ്ങൾക്കും വേണ്ടതുണ്ടെന്ന് എൻസിപി വ്യക്തമാക്കുന്നു.

അന്തിമ ഘട്ടത്തിലേക്ക്

അന്തിമ ഘട്ടത്തിലേക്ക്

എൻസിപി ഇടഞ്ഞതോടെ കാപ്പനെ ഏത് വിധേനയും മുന്നണിയിൽ എത്തിച്ച് പാലായിൽ എൽഡിഎഫിന് മറുപണി നൽകാനാണ് യുഡിഎഫ് ഒരുങ്ങുന്നത്.കാപ്പൻ മാത്രമല്ല എൻസിപി തന്നെ യുഡിഎഫിലേക്ക് പോകാനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ചുക്കാൻ പിടിക്കുന്നത്

ചുക്കാൻ പിടിക്കുന്നത്

ദേശീയ നേതത്വത്തിനും എൻസിപി മുന്നണി മാറുന്നതിനോട് അനുകൂല നിലപാടാണ്. പഴയ എൻസിപി നേതാവും നിലവിൽ എഐസിസി ജനറൽ സെക്രട്ടറിയുമായ താരിഖ് അൻവർ നേരിട്ടാണ് എൻസിപിയെ മറുകണ്ടം ചാടിക്കാനുള്ള ചർച്ചകൾക്ക് വേഗം കൂട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ.അതേസമയം മുന്നണി വിടാനുള്ള തിരുമാനത്തോടെ കടുത്ത എതിർപ്പാണ് ശശീന്ദ്രൻ പക്ഷം ഉയർത്തുന്നത്.

കോൺഗ്രസ് എസിലേക്ക്

കോൺഗ്രസ് എസിലേക്ക്


യുഡിഎഫിൽ ചേക്കേറിയാൽ സിറ്റിംഗ് സീറ്റുകൾ ജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് ശശീന്ദ്രൻ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.അതേസമയം കാപ്പൻ കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ എകെ ശശീന്ദ്രൻ വിഭാഗം എൻസിപി വിടാനുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് എസിൽ ചേരാനാണ് നീക്കം.

വഴിയൊരുക്കി സിപിഎം

വഴിയൊരുക്കി സിപിഎം

പാർട്ടി നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളിയുമായി ശശീന്ദ്രൻ ചർച്ച നടത്തി കഴിഞ്ഞു.സിപിഎം തന്നെയാണ് ഇതിന് വഴിയൊരുക്കിയിരിക്കുന്നത്. സിറ്റിംഗ് സീറ്റായ ഏലത്തൂരിൽ മത്സരിക്കണമെന്ന ആവശ്യമാണ് ശശീന്ദ്രൻ ഉയർത്തിയിരുന്നത്. എന്നാൽ ശക്തി കേന്ദ്രമായ മണ്ഡലം സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്,

ശശീന്ദ്രൻ കണ്ണൂരിൽ

ശശീന്ദ്രൻ കണ്ണൂരിൽ

ഇതോടെയാണ് സിപിഎം ഇടപെട്ട് ശശീന്ദ്രനെ കോൺഗ്രസ് എസുമായുള്ള ചർച്ചയ്ക്ക് വഴിയൊരുക്കിയത്.കടന്നപ്പള്ളി ഇനി കണ്ണൂരിൽ മത്സരിക്കാനുള്ള സാധ്യത ഇല്ല. അതുകൊണ്ട് തന്നെ കണ്ണൂരിൽ ശശീന്ദ്രൻ മത്സരിക്കട്ടേയെന്നാണ് സിപിഎം നിർദ്ദേശം.ഇത് സംബന്ധിച്ച് അന്തിമ തിരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.

 ഡിവൈഎഫ്ഐ നേതാവ്

ഡിവൈഎഫ്ഐ നേതാവ്

ഏലത്തൂരിൽ ശശീന്ദ്രന് പകരം ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവിനെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. ഇത് ശശീന്ദ്രൻ വിഭാഗം എതിർത്തേക്കാൻ ഇടയില്ലെന്ന് സിപിഎം വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതേസമയം എൻസിപി വിടുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ശശീന്ദ്രൻ പ്രതികരിച്ചിട്ടില്ല.

 ജില്ലാ നേതൃയോഗം

ജില്ലാ നേതൃയോഗം

ഇന്ന് മുന്നണി വിടുന്നത് അടുക്കമുള്ള വിഷയങ്ങളിൽ അഭിപ്രായം ചർച്ച ചെയ്യാൻ എൻസിപി ജില്ലാ കമ്മിറ്റികൾ യോഗം ചേരും.ആലപ്പുഴ ജില്ലാ നേതൃയോഗവും ഇന്നാണ് ചേരുന്നത്. സംസ്ഥാന അധ്യക്ഷൻ ടി പീതാംബരൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഇന്നലെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ശശീന്ദ്രന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് വിവരം.

 ഇടതിനൊപ്പം നിൽക്കാൻ

ഇടതിനൊപ്പം നിൽക്കാൻ

അന്തരിച്ച മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് ഉൾപ്പെടെ എൽഡിഎഫിൽ തുടരണം എന്ന നിലപാടിലാണ്. എന്നാൽ സംസ്ഥാന ജനറൽ സെക്രട്ടറി സുൽഫിക്കർ മയൂരി ഉൾപ്പെടെയുള്ള മറ്റൊരു കൂട്ടർ മാണി സി കാപ്പനൊപ്പവും ഉറച്ച് നിൽക്കുകയാണ്.

Recommended Video

cmsvideo
കേരള: എൻസിപി ഇടത് മുന്നണി വിടില്ല;യുഡിഎഫുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും മന്ത്രി എകെ ശശീന്ദ്രൻ
 നാല് സീറ്റുകൾ

നാല് സീറ്റുകൾ

അതേസമയം അടുത്ത ആഴ്ചയോടെ കേരളത്തിന്റെ ചുമതലയുള്ള എൻസിപി നേതാവ് പ്രഫുൽ പട്ടേൽ സംസ്ഥാനത്ത് എത്തും. മുന്നണി മാറ്റം സംബന്ധിച്ച് അന്തിമ തിരുമാനം അതിന് ശേഷമാകും കൈക്കൊള്ളുക.നാല് സീറ്റുകൾ യുഡിഎഫ് എൻസിപിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

English summary
AK saseendran may leave NCP and join Congress (s)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X