കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലീസ്... മല്‍സരിക്കാനില്ല, നിര്‍ബന്ധിക്കരുത്- ബിജെപി കേന്ദ്ര നേതൃത്വത്തെ നിലപാട് അറിയിച്ച് കണ്ണന്താനം

Google Oneindia Malayalam News

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരിഗണിക്കുന്ന സ്ഥാനാര്‍ഥികളില്‍ ഒരാളാണ് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കോട്ടയം ജില്ലയിലെ ഏതെങ്കിലും സാധ്യതയുള്ള സീറ്റില്‍ അദ്ദേഹം മല്‍സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. കോട്ടയത്ത് ബിജെപിക്ക് കൂടുതല്‍ ശക്തിയുള്ള കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിച്ചേക്കുമെന്നും വാര്‍ത്തകള്‍ വന്നു. കണ്ണന്താനത്തിന്റെ സ്വന്തം മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 30000ത്തിലധികം വോട്ടുകളാണ് കിട്ടിയത്. എപ്ലസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് കാഞ്ഞിരപ്പള്ളിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

03

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന നേതാവ് എഎന്‍ രാധാകൃഷ്ണന്‍ ഏറ്റൂമാനൂരിലെ പാര്‍ട്ടി ഓഫീസിലെത്തുകയും ജില്ലയിലെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം തേടുകയും ചെയ്തിരുന്നു. പട്ടിക സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേരുമുണ്ട് എന്നാണ് വിവരം. എന്നാല്‍ പുതിയ വിവരം മറ്റൊന്നാണ്. മല്‍സരിക്കാനില്ല എന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ബിജെപിയുടെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവത്രെ.

പൊന്നാനിയിലെ സിപിഎം പ്രവര്‍ത്തകര്‍ ബസ് വിളിച്ചു... ശ്രീരാമകൃഷ്ണന് പകരം ടിഎം സിദ്ദിഖ് മതി... ആരാണ് സിദ്ദിഖ്?പൊന്നാനിയിലെ സിപിഎം പ്രവര്‍ത്തകര്‍ ബസ് വിളിച്ചു... ശ്രീരാമകൃഷ്ണന് പകരം ടിഎം സിദ്ദിഖ് മതി... ആരാണ് സിദ്ദിഖ്?

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

ബിജെപിയുടെ പ്രമുഖരായ എല്ലാ നേതാക്കളും മല്‍സരിക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ഈ സാഹചര്യത്തിലാണ് കണ്ണന്താനത്തിന്റെ പേര് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നത്. പക്ഷേ, കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തോട് അദ്ദേഹം മുഖംതിരിച്ചു. ഇത്തവണ മല്‍സരിക്കാനില്ലെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ നേരിട്ട് അറിയിക്കുകയാണ് കണ്ണന്താനം ചെയ്തത്രെ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് മല്‍സരിച്ച അദ്ദേഹത്തിന് വേണ്ടി ബിജെപി കീഴ്ഘടകങ്ങള്‍ പ്രവര്‍ത്തിച്ചില്ല എന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഇനിയും അത്തരം സാഹചര്യം സൃഷ്ടിക്കേണ്ടതില്ല എന്ന നിലപാടിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം.

കോണ്‍ഗ്രസ് കമല്‍ഹാസനൊപ്പം പോകില്ല; 41ല്‍ നിന്ന് 25ലേക്ക്, തമിഴ്‌നാട്ടില്‍ സീറ്റ് ധാരണ, പാര്‍ലമെന്റ് സീറ്റുകളുംകോണ്‍ഗ്രസ് കമല്‍ഹാസനൊപ്പം പോകില്ല; 41ല്‍ നിന്ന് 25ലേക്ക്, തമിഴ്‌നാട്ടില്‍ സീറ്റ് ധാരണ, പാര്‍ലമെന്റ് സീറ്റുകളും

നടി വിമല രാമന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
Kerala Assembly Election 2021: Alphons Kannanthanam not ready to BJP candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X