കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍-അമിത് ഷാ ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ ബിജെപി; ചെന്നൈയില്‍ സാധ്യത... താരം അന്ന് നല്‍കിയ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ഒട്ടേറെ സിനിമാ താരങ്ങള്‍ പരസ്യമായി രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്തുവരികയാണ്. സലീം കുമാറും ധര്‍മജനും രമേഷ് പിഷാരടിയും ഇടവേള ബാബുവുമെല്ലാം കോണ്‍ഗ്രസിനൊപ്പമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മേജര്‍ രവി കോണ്‍ഗ്രസ് വേദിയിലെത്തി. കൊല്ലം തുളസി യുഡിഎഫ് ക്യാമ്പിലെത്തുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ബിജെപി മോഹന്‍ലാലുമായി ചര്‍ച്ചയ്ക്ക് നീക്കം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.

നടന്‍ സുരേഷ് ഗോപിയെ ബിജെപിയിലെത്തിച്ച പോലെ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വമാണ് മോഹന്‍ലാലിനെ ബിജെപിയിലെത്തിക്കാന്‍ നീക്കം നടത്തുന്നത് എന്നാണ് കേരള കൗമുദി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങിയ വ്യക്തി

സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങിയ വ്യക്തി

നടന്‍ ഗണേഷ് കുമാര്‍ സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തിയാണ്. ഏറെ കാലമായി നിയമസഭയിലുള്ള അദ്ദേഹം നേരത്തെ ഗതാഗത മന്ത്രിയുമായിട്ടുണ്ട്. കഴിഞ്ഞ തവണ പത്തനാപുരം മണ്ഡലത്തില്‍ ഗണേഷിനെ നേരിട്ടത് കോണ്‍ഗ്രസിന് വേണ്ടി നടന്‍ ജഗദീഷും ബിജെപിക്ക് വേണ്ടി ഭീമന്‍ രഘുവുമായിരുന്നു.

കൊല്ലം തുളസിയും മേജര്‍ രവിയും

കൊല്ലം തുളസിയും മേജര്‍ രവിയും

സംവിധായകന്‍ രാജസേനന്‍, കൊല്ലം തുളസി എന്നിവര്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ്. കൊല്ലം തുളസി ഇപ്പോള്‍ നിലപാട് മാറ്റുന്നു എന്നാണ് പുതിയ വിവരം. അദ്ദേഹം യുഡിഎഫ് ക്യാമ്പിലെത്തുമെന്നാണ് സൂചനകള്‍. ബിജെപിയുമായി അടുപ്പമുണ്ടായിരുന്ന മേജര്‍ രവി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തിയിരുന്നു.

സിനിമയിലെ കോണ്‍ഗ്രസുകാര്‍

സിനിമയിലെ കോണ്‍ഗ്രസുകാര്‍

ധര്‍മജന്‍ ബോള്‍ഗാട്ടി നേരത്തെ കോണ്‍ഗ്രസ് ബന്ധമുള്ള വ്യക്തിയാണ്. അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ല. അതിനിടെയാണ് രമേഷ് പിഷാരടിയും ഇടവേള ബാബുവും കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

സിപിഎം സാരഥികള്‍

സിപിഎം സാരഥികള്‍

ഇന്നസെന്റ്, മുകേഷ് എന്നിവര്‍ നേരത്തെ ഇടതുപക്ഷത്തിന് വേണ്ടി മല്‍സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. മുകേഷ് ഇത്തവണ സ്ഥാനാര്‍ഥിയാകുമോ എന്ന് വ്യക്തമല്ല. നടന്‍ മമ്മൂട്ടി സിപിഎമ്മുമായി അടുപ്പം നിലനിര്‍ത്തുന്ന താരമാണ്. പക്ഷേ, പരസ്യമായ രാഷ്ട്രീയ പ്രസ്താവന മമ്മൂട്ടി നടത്തിയിട്ടില്ല.

കൃഷ്ണകുമാര്‍ ബിജെപികൊപ്പം

കൃഷ്ണകുമാര്‍ ബിജെപികൊപ്പം

നടന്‍ കൃഷ്ണകുമാര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഏറെകാലമായി വാദിക്കുന്ന കൃഷ്ണകുമാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കേരളത്തിലെത്തിയ വേളയിലാണ് ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേര്‍ന്നത്. അദ്ദേഹം തിരുവനന്തപുരം മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന സൂചനകളുണ്ട്.

സുരേഷ് ഗോപിയുണ്ടാകുമോ

സുരേഷ് ഗോപിയുണ്ടാകുമോ

നടന്‍ സുരേഷ് ഗോപി ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വങ്ങളുടെ ഇടപെടല്‍ വഴിയാണ്. നിലവില്‍ രാജ്യസഭാംഗമാണ് സുരേഷ് ഗോപി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നു മല്‍സരിച്ചെങ്കിലും ടിഎന്‍ പ്രതാപനോട് തോറ്റു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപിയുമുണ്ടാകുമെന്നാണ് സൂചനകള്‍.

മോഹന്‍ലാല്‍ ബിജെപിയിലേക്കോ

മോഹന്‍ലാല്‍ ബിജെപിയിലേക്കോ

അതിനിടെയാണ് മോഹന്‍ലാല്‍ ബിജെപിയിലെത്തുമെന്ന വാര്‍ത്ത വന്നിരിക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും സമാനമായ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇത്തവണ ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ മോഹന്‍ലാലുമായി ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്നു എന്ന സൂചനയാണ് കേരള കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമിത് ഷാ കേരളത്തിലെത്തുന്നു

അമിത് ഷാ കേരളത്തിലെത്തുന്നു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പര്യടനത്തിന്റെ സമാപനത്തിലാണ് അമിത് ഷാ പങ്കെടുക്കുക എന്നാണ് വിവരം. ഈ വേളയില്‍ കേരളത്തില്‍ വച്ചോ അല്ലെങ്കില്‍ അമിത് ഷായുടെ ചെന്നൈ യാത്രയ്ക്കിടയിലോ മോഹന്‍ലാലുമായി ചര്‍ച്ച നടത്താന്‍ ശ്രമം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

നേതാക്കളുമായി അടുത്ത ബന്ധം

നേതാക്കളുമായി അടുത്ത ബന്ധം

ബിജെപി കേന്ദ്ര നേതാക്കളുമായി അടുപ്പം നിലനിര്‍ത്തുന്ന നടനാണ് മോഹന്‍ലാല്‍. നേരത്തെ നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തെ മോഹന്‍ലാല്‍ അനുകൂലിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ 2019ല്‍ മോഹന്‍ലാല്‍ നല്‍കിയ മറുപടി രാഷ്ട്രീയ രംഗത്തേക്കില്ല എന്നായിരുന്നു.

മോഹന്‍ലാല്‍ നല്‍കിയ മറുപടി

മോഹന്‍ലാല്‍ നല്‍കിയ മറുപടി

രാഷ്ട്രീയം തന്റെ വഴിയല്ലെന്നും അഭിനയ മേഖലയില്‍ താന്‍ സംതൃപ്തനാണ് എന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി നേതൃത്വത്തെ മോഹന്‍ലാല്‍ അറിയിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ആരാധകര്‍ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നു എന്നാണ് വിവരം.

പ്രമുഖര്‍ ബിജെപിയിലേക്ക്

പ്രമുഖര്‍ ബിജെപിയിലേക്ക്

മെട്രോ മാന്‍ എന്ന് അറിയപ്പെടുന്ന ഇ ശ്രീധരന്‍ ബിജെപി ബന്ധം കഴിഞ്ഞ ദിവസം പരസ്യമാക്കിയിരുന്നു. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളിലെല്ലാം അദ്ദേഹം ബിജെപിയുടെ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി ഏകാധിപതിയെ പോലെ എന്നാണ് ശ്രീധരന്റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ പ്രമുഖര്‍ രാഷ്ട്രീയ രംഗത്തേക്കിറങ്ങുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

മുസ്ലിം ലീഗിന്റെ കിടിലന്‍ നീക്കം; കാരാട്ട് റസാഖുമായി ചര്‍ച്ച... തിരിച്ചെത്തിക്കാന്‍ ശ്രമം, റസാഖിന്റെ പ്രതികരണംമുസ്ലിം ലീഗിന്റെ കിടിലന്‍ നീക്കം; കാരാട്ട് റസാഖുമായി ചര്‍ച്ച... തിരിച്ചെത്തിക്കാന്‍ ശ്രമം, റസാഖിന്റെ പ്രതികരണം

മാണി സി കാപ്പന്‍ നിസാരനല്ല; ജോസ് കെ മാണി പാലായില്‍ നേരിട്ടിറങ്ങി... 2 ലക്ഷ്യങ്ങള്‍, യുഡിഎഫ് തന്ത്രം പൊളിക്കുംമാണി സി കാപ്പന്‍ നിസാരനല്ല; ജോസ് കെ മാണി പാലായില്‍ നേരിട്ടിറങ്ങി... 2 ലക്ഷ്യങ്ങള്‍, യുഡിഎഫ് തന്ത്രം പൊളിക്കും

അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

English summary
Kerala Assembly Election 2021: BJP Top Leaders likely to meet Actor Mohanlal at Kerala or Tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X