• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുപ്പതിലധികം സീറ്റുകളില്‍ ബിജെപി ശക്തം; മത്സരിക്കാന്‍ താനുണ്ടായേക്കില്ലെന്നും എപി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ വലിയ പ്രതീക്ഷയോടെയാണ് ബിജെപി സംസ്ഥാന-നേതൃത്വങ്ങള്‍ കാണുന്നത്. നിലവില്‍ കയ്യിലുള്ള നേമത്തിന് പുറമെ ഏറ്റവും കുറഞ്ഞത് 5 സീറ്റെങ്കിലും പിടിച്ചെടുക്കാന്‍ കഴിയണമെന്ന കര്‍ശന നിര്‍ദേശമാണ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നിരവധി നേതാക്കള്‍ കേരളത്തില്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ കേരളത്തിലെ സാധ്യതകളെ കുറിച്ച് പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ എപി അബ്ദുള്ളക്കുട്ടി പ്രതികരിക്കുന്നത്.

ജനസാഗരത്തെ സാക്ഷിയായി മമത ബാനര്‍ജി; ബംഗാളിലെ ബര്‍ദ്വാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

ബിജെപി വോട്ടുകള്‍ വര്‍ധിച്ചു

ബിജെപി വോട്ടുകള്‍ വര്‍ധിച്ചു

മാറി മാറി ഭരിക്കുന്ന എല്‍ഡിഎഫിനേയും കോണ്‍ഗ്രസിനേയും കേരളത്തിലെ ജനങ്ങള്‍ക്ക് മടുത്ത് തുടങ്ങി. ഏറ്റവും അവസാനമായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നില പരിശോധിക്കുമ്പോള്‍ നമുക്ക് ഇതിന്‍റെ സൂചനകള്‍ ലഭിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുകള്‍ വര്‍ധിച്ചിട്ടുണ്ട് എന്നത് സത്യമാണെന്നും എപി അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടുന്നു.

മുപ്പതിലധികം സീറ്റുകളില്‍ ബിജെപി

മുപ്പതിലധികം സീറ്റുകളില്‍ ബിജെപി

ക്രോസ് വോട്ടുകളാണ് കഴിഞ്ഞ തവണ ബിജെപിക്ക് തിരിച്ചടിയായത്. നഗര-ഗ്രാമ വോട്ടുകള്‍ കണക്ക് കൂട്ടുമ്പോള്‍ ബിജെപിക്ക് മുപ്പതിലധികം സീറ്റുകളില്‍ ബിജെപിക്ക് ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിയും. ഇതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ ബിജെപി ഉയര്‍ത്തുന്ന വികസന, വിശ്വാസത്തിന്‍റെ രാഷ്ട്രീയവും അതിന് എതിരായിട്ടുള്ള രാഷ്ട്രീയവുമാണ് നടക്കുന്നത്.

കോണ്‍ഗ്രസ് ദുര്‍ബലം

കോണ്‍ഗ്രസ് ദുര്‍ബലം

കോണ്‍ഗ്രസ് എന്ന് തീര്‍ത്തും ദുര്‍ബലമായിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ അടവ് നയം പോലും തീരുമാനിക്കുന്നത് മുസ്ലിം ലീഗാണ്. കോണ്‍ഗ്രസെന്നാല്‍ ലീഗായി മാറിയിരിക്കുന്നു. എല്ലാ വിഭാഗങ്ങളേയും ഒരു പോലെ ഉള്‍ക്കൊണ്ടു പോവുക എന്നതാണ് ബിജെപി ഉയര്‍ത്തുന്ന നയം. ന്യൂനപക്ഷങ്ങളേയല്ല, ന്യൂനപക്ഷ പ്രീണനത്തെയാണ് ബിജെപി എതിര്‍ക്കുന്നത്. ആ നിലപാടുമായി ശക്തമായി മുന്നോട്ട് പോവാന്‍ സാധിക്കുമെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.

ലക്ഷദ്വീപിന്‍റെ ചുമതല

ലക്ഷദ്വീപിന്‍റെ ചുമതല

ലക്ഷദ്വീപിന്‍റെ ചുമതലയാണ് എനിക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. വലിയ ഉത്തരവാദിത്വമാണത്. അതുകൊണ്ട് നിയമസഭാ തിരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്‍റെ പേര് ഉണ്ടാവാന്‍ സാധ്യതയില്ല. പിന്നെ എല്ലാ കാര്യവും പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. സംസ്ഥാന നേതൃത്വത്തിനൊപ്പം ദേശീയ നേതൃത്വമാണ് സീറ്റിന്‍റെ കാര്യത്തിലെല്ലാം തീരുമാനം എടുക്കുന്നത്. ഇപ്പോള്‍ ആ കാര്യത്തിലൊന്നും തീരുമാനമായിട്ടില്ലെന്നും അദ്ദേഹം അഭിപ്രയാപ്പെട്ടു.

ഗുജറാത്ത് മോഡല്‍ വികസനം

ഗുജറാത്ത് മോഡല്‍ വികസനം

വൈരുധ്യാത്മക ഭൗതികവാദവുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയെ കുറിച്ചും എപി അബ്ദുള്ളക്കുട്ടി പ്രതികരിക്കുന്നു. ഗുജറാത്ത് മോഡല്‍ വികസനം വേണമെന്നത് മാത്രം പറഞ്ഞത് കൊണ്ട് മാത്രമായിരുന്നില്ല സിപിഎമ്മില്‍ നിന്നും തന്നെ പുറത്താക്കാനുള്ള കാരണ. ഞാന്‍ മക്കയില്‍ ഉംറക്ക് പോയി എന്നതും കൂടിയായിരുന്നു സിപിഎമ്മിന്‍റെ പ്രശ്നം.

രണ്ട് മുദ്രാവാക്യം

രണ്ട് മുദ്രാവാക്യം

രണ്ട് മുദ്രാവാക്യമായിരുന്നു അന്ന് ഞാന്‍ കേരളത്തിന് മുമ്പാകെ വെച്ചത്. ഒന്ന് വിശ്വാസം, മറ്റൊന്ന് വികസനം എന്നതായിരുന്നു ആ മുദ്രാവാക്യങ്ങള്‍. ഈ രണ്ട് വിഷയങ്ങളില്‍ സിപിഎം നയം തിരുത്തേണ്ടതുണ്ടെന്നായിരുന്നു എന്‍റെ നിലപാട്. പാര്‍ട്ടി പ്ലീനം വിളിച്ച് സായുധവിപ്ലവം ഉപേക്ഷിച്ച മാതൃകയില്‍ മറ്റൊരു പ്ലീനത്തിലൂടെ വൈരുധ്യാത്മക ഭൗതികവാദം ഉപേക്ഷിക്കണം എന്നായിരുന്നു ഞാന്‍ അന്ന് പറഞ്ഞത്. അന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ അടക്കം തന്നെ കളിയാക്കിയിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു.

ശബരിമല സമരം

ശബരിമല സമരം

ശബരിമല സമരത്തില്‍ കോണ്‍ഗ്രസിന് വലിയ പങ്കൊന്നും ഇല്ല. ശബരിമല സമരത്തിന്‍റെ പേരില്‍ 55000 ആളുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി പേര്‍ക്ക് പൊലീസിന്‍റെ മര്‍ദ്ദനം ഏറ്റിട്ടുണ്ട്. എന്നാല്‍ അവിടെയൊന്നും കോണ്‍ഗ്രസിനെ കണ്ടിട്ടില്ല. യഥാര്‍ത്ഥത്തില്‍ ശബരിമലയിലെ അചാരസംരക്ഷണത്തിനും സഹനവും സമരവും ചെയ്തത് കെ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരാണ് എന്നതും പകല്‍ പോലെ വ്യക്തമാണ്.

സിപിഎമ്മും ആ പാതയില്‍

സിപിഎമ്മും ആ പാതയില്‍

കോണ്‍ഗ്രസും സിപിഎമ്മും ശബരിമലയില്‍ നിയമനിര്‍മാണമടക്കം നടത്തും എന്ന പ്രസ്താവനയുമായി രംഗത്ത് എത്തിയത് ബിജെപി ഉയര്‍ത്തിയ ഒരു രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലാണ്. വിശ്വാസികളെ ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രയമാണ് അത്. ആ പാതയിലേക്ക് സിപിഎമ്മും എത്തി എന്ന് വേണം മനസ്സിലാക്കാനെന്നും അദ്ദേഹം പറയുന്നു.

ഹിന്ദു ക്ഷേത്രങ്ങള്‍

ഹിന്ദു ക്ഷേത്രങ്ങള്‍

ക്രിസ്ത്യന്‍, മുസ്ലീം ആരാധനാലയങ്ങളിലെല്ലാം ഇപ്പോള്‍ ഭരണം നടത്തുന്നത് വിശ്വാസികളാണ്. അതുപോലെ തന്നെ ഹിന്ദു ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കാനുള്ള ആര്‍ജവം സിപിഎം കാണിക്കുമോ. ഇതില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎം തയ്യാറാവണം. മുമ്പുളത്ത് പോലെ ബിജെപിക്ക് വോട്ട് ചെയ്തിട്ട് എന്ത് കാര്യമെന്ന ചിന്തയൊക്കെ കേരളത്തില്‍ മാറിക്കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജനങ്ങള്‍ക്ക് അറിയാം

ജനങ്ങള്‍ക്ക് അറിയാം

കേന്ദ്ര സര്‍ക്കാരിന്റെ പല ക്ഷേമ പദ്ധതികളെ കുറിച്ചും ജനങ്ങള്‍ക്ക് അറിയാം. ഭൂരിപക്ഷം ജനങ്ങളും ഇതിന്‍റെ ആനുകൂല്യം അനുഭവിച്ചവരാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വീടുകളില്‍ വോട്ട് ചോദിച്ചു പോവുമ്പോള്‍ കാണാനായത് അതാണ്. പലയിടത്തും ബിജെപിക്ക് വോട്ട് കൂടാന്‍ കാരണം ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

cmsvideo
  കങ്കണയും സന്തോഷ് പണ്ഡിറ്റും എങ്ങനെ ബിജെപിയില്‍ ചേര്‍ന്നെന്ന് ഇപ്പോ മനസ്സിലായി

  English summary
  kerala assembly election 2021; AP Abdullakutty said that BJP is strong in more than 30 seats in Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X