കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്എസിനെ ആക്രമിക്കുന്ന സിപിഎം രീതി അനുവദിക്കില്ല: വി മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: വിജയലഹരിയിൽ എൻഎസ്എസിനുമേൽ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. എൻഎസ്എസ് ജനറൽ സെക്രട്ടറി ശ്രീ സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരൻ നായർ ആക്രമിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ സുകുമാരൻ നായരടക്കം ആർക്കും രാഷ്ട്രീയ നിലപാടുകൾ പറയാൻ സ്വാതന്ത്ര്യവും അവകാശവുമുള്ള രാജ്യമാണ് ഇന്ത്യ. ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെടുന്നത് മഹാപാതകമായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ കടകംപ്പള്ളിയുടെയും മറ്റ് നേതാക്കളുടെയും മാപ്പപേക്ഷയും മുതലക്കണ്ണീരും വഞ്ചനയായിരുന്നു എന്നതിൻ്റെ തെളിവാണ് എൻഎസ്എസിനു മേലുള്ള ആക്രമണം. സാമുദായിക ചേരിതിരിവുണ്ടാക്കിയാണ് ഇടതു വിജയമെന്ന യാഥാർഥ്യം എല്ലാവർക്കുമറിയാം.

v-muraleedharan

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Sandheepanandha giri praises pinarayi vijayan

തീവ്ര മുസ്ലീം ജിഹാദി സംഘടനകളുടെ രാഷ്ട്രീയ, സാമ്പത്തിക പിന്തുണയിൽ നേടിയ വിജയം സിപിഎമ്മിനെ ലഹരിപിടിപ്പിച്ചിരിക്കുന്നു. ഹൈന്ദവ വിശ്വാസികൾക്കും ആചാരങ്ങൾക്കും മേൽ വരാനിരിക്കുന്ന കടന്നാക്രമണങ്ങളുടെ തുടക്കമാണ് സുകുമാരൻ നായരുടെ മേൽ നടത്തുന്നത്. ഇത് തുറന്നു പറയുന്ന എന്നെ വർഗീയ വാദിയായി ചിത്രീകരിക്കാൻ മുന്നിട്ടിറങ്ങുന്നത് കോൺഗ്രസായിരിക്കുമെന്നും അറിയാം.

കാലങ്ങളായി പാലു കൊടുത്ത കയ്യിൽ ചിലർ കടിച്ചതാണ് കേരളത്തിലെ ദയനീയ പരാജയത്തിന് കാരണമെന്ന് കോൺഗ്രസും തിരിച്ചറിയണം. ഇനിയെങ്കിലും മുസ്ലീം സഹോദരങ്ങളെ വോട്ട് ബാങ്കായി മാത്രം കാണുന്ന വിഷലിപ്ത രാഷ്ട്രീയം അവസാനിപ്പിക്കാൻ ഇരുകൂട്ടരും തയാറാവണം.

നടി യാഷിക ആനന്ദിന്റെ അടിപൊളി ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021: Attack on NSS will not be allowed: V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X