കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കുന്ന ലക്ഷ്യം നടപ്പാക്കാന്‍ ബിജെപി, കേരളത്തിലെ മുന്നേറ്റം എളുപ്പമാകും, വമ്പന്‍ പദ്ധതികളുമായി നേതൃത്വം

Google Oneindia Malayalam News

തൃശൂര്‍: നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വമ്പന്‍ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപി കളത്തിലിറങ്ങുന്നത്. ഇതിനായി പല മണ്ഡലങ്ങളിലും പ്രമുഖ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാന്‍ നേതൃത്വത്തിന് പദ്ധതിയുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ഒന്നില്‍ നിന്ന് 71 സീറ്റിലേക്ക് ഉയര്‍ത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിക്കുന്നത്. കൂടാതെ കേരളത്തില്‍ ഭൂരിപക്ഷം നേടണമെന്ന് നേരത്തെ അമിത് ഷായും ജെപി നദ്ദയും ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാകാന്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്ന നയമാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

മുന്നോട്ടുവരാനാകില്ല

മുന്നോട്ടുവരാനാകില്ല

കേരളത്തില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയാണ് ബിജെപി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്്. കാരണം ബിജെപിക്ക് സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കണമെങ്കില്‍ കോണ്‍ഗ്രസ് മുക്ത കേരളം എന്ന സംവിധാനത്തിലേക്ക് കാര്യങ്ങള്‍ നടപ്പിലാക്കണം. പാര്‍ട്ടിയുടെ ലക്ഷ്യം കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയാണെന്നാണ് സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനും പറയുന്നത്.

ശബരിമല

ശബരിമല

കേരളത്തില്‍ ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നാണ് ബി ഗോപാലകൃഷ്ണന്‍ പറയുന്നത്. ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത് ബിജെപിയാണ്. കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുണ്ടാക്കുന്ന, ബിജെപിയെ ജയിപ്പിക്കാന്‍ കഴിയുന്ന ഒരു സംഭവമായിരുന്നു അത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പിണറായി തോല്‍ക്കണം എന്നുള്ളത് മാത്രമായിരുന്നു അന്നത്തെ രാഷ്ട്രീയ അന്തരീക്ഷം.

പിണറായി തോല്‍ക്കണമെങ്കില്‍

പിണറായി തോല്‍ക്കണമെങ്കില്‍

ബിജെപിയെ ജയിപ്പിക്കുക എന്നതായിരുന്നില്ല അന്നത്തെ രാഷ്ട്രീം, പിണറായി തോല്‍ക്കണം. അതിന് ആര്ാ ബെസ്റ്റ് കോണ്‍ഗ്രസ്- ഗാപാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ ബിജെപി അണികളില്‍ ബഹുഭൂരിപക്ഷത്തിനും അനുഭാവമുള്ളവര്‍ക്കും ഒരു സിപിഎം വിരുദ്ധ വികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 കോണ്‍ഗ്രസ് മുക്ത കേരളം

കോണ്‍ഗ്രസ് മുക്ത കേരളം

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന അടിസ്ഥാനത്തില്‍ ഒരു കോണ്‍ഗ്രസ് മുക്ത കേരളവും ഉണ്ടാവേണ്ടതുണ്ട്. ഈ മനോഭാവം പല ഘട്ടത്തിലും പ്രതികൂലമാകാറുണ്ട് എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. സിപിഎമ്മിന് അത് ദോഷമാണ്. പക്ഷേ, കോണ്‍ഗ്രസിന് അത് ഗുണമാകുന്നു- ഗോപാലകൃഷ്ണന്‍ പറഞ്ഞു.

രണ്ടാം സ്ഥാനത്തേക്ക്

രണ്ടാം സ്ഥാനത്തേക്ക്

സംസ്ഥാനത്ത് ബിജെപി വളര്‍ന്ന് ഭരണ പക്ഷത്തേക്ക് ഉയര്‍ന്നുവരണമെങ്കില്‍ രണ്ടാം സ്ഥാനക്കാരന്‍ ഇല്ലാതാവണം. എന്നാല്‍ മാത്രമേ ഒന്നാം സ്ഥാനക്കാരന്റെ അടുത്ത് യുദ്ധം ചെയ്യാനാകൂ.- ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയാണ് ബിജെപി ആഗ്രഹിക്കുന്നെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ബിജെപി കണക്കൂ കൂട്ടല്‍

ബിജെപി കണക്കൂ കൂട്ടല്‍

കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം വരുന്നതാണ് നല്ലതെന്നാണ് ബിജെപി കരുതുന്നത്. കോണ്‍ഗ്രസ് വമ്പന്‍ തോല്‍വി നേരിട്ടാല്‍ യുഡിഎഫില്‍ നിന്ന് ചില ഘടകകക്ഷികള്‍ വന്‍ തോതില്‍ ബിജെപിയിലേക്ക് ഒഴുക്കുണ്ടാകുമെന്ന് നേതൃത്വം കരുതുന്നു. കോണ്‍ഗ്രസിന് അധികാരമില്ലാത്ത സാഹചര്യം വന്നാല്‍ പ്രവര്‍ത്തകരും പാര്‍ട്ടി മാറുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

2026 ലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തനം ആരംഭിക്കാനാണ് ബിജെപിക്ക് പദ്ധതിയുണ്ടെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേരളത്തില്‍ ഇനിയുള്ള കാലം എല്‍ഡിഎഫ്- എന്‍ഡിഎ മത്സരമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറണം. ഇത്തവണ ബിജെപി നടത്തിയ പഠനശിബിരങ്ങളില്‍ ഇക്കാര്യത്തില്‍ ഊന്നല്‍ നല്‍കിയെന്നാണ് സൂചന.

ത്രിപുര അടക്കം

ത്രിപുര അടക്കം

ബിജെപിക്ക് ഭരണം ഇല്ലാതിരുന്ന ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രമാണ് കേരളത്തില്‍ ബിജെപി പ്രയോഗിക്കാന്‍ പോകുന്നതെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കി ബിജെപിയെ ശക്തിപ്പെടുത്താനാവുമെന്നാണ് ബിജെപി നേതാക്കള്‍ കരുതുന്നത്.

അകത്തുള്ളവരെ നോക്കിയിട്ട് വേണം വടിയോ വാളോ എന്ന് തീരുമാനിക്കാന്‍, ഞെട്ടിച്ച് ഭാഗ്യലക്ഷ്മിഅകത്തുള്ളവരെ നോക്കിയിട്ട് വേണം വടിയോ വാളോ എന്ന് തീരുമാനിക്കാന്‍, ഞെട്ടിച്ച് ഭാഗ്യലക്ഷ്മി

കെപിസിസിയുടെ പബ്ലിക് പോളിസിയും തിരഞ്ഞെടുപ്പും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നുകെപിസിസിയുടെ പബ്ലിക് പോളിസിയും തിരഞ്ഞെടുപ്പും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

മേജർ രവിയെ മയക്കാൻ ഒറ്റപ്പാലം സീറ്റ്? മോദിയുടെ തന്ത്രം പ്രാബല്യത്തിലേക്ക്, തിരഞ്ഞെടുപ്പിന് മുമ്പ് സിനിമാ രംഗത്മേജർ രവിയെ മയക്കാൻ ഒറ്റപ്പാലം സീറ്റ്? മോദിയുടെ തന്ത്രം പ്രാബല്യത്തിലേക്ക്, തിരഞ്ഞെടുപ്പിന് മുമ്പ് സിനിമാ രംഗത്

 മേജര്‍ രവിയെ കൈവിടാനാകില്ല; അനുനയ നീക്കത്തിന് ആര്‍എസ്എസ്-ബിജെപി നീക്കം, തിരിച്ചെത്തുമോ താരം മേജര്‍ രവിയെ കൈവിടാനാകില്ല; അനുനയ നീക്കത്തിന് ആര്‍എസ്എസ്-ബിജെപി നീക്കം, തിരിച്ചെത്തുമോ താരം

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

English summary
Kerala Assembly Election 2021: B Gopalakrishnan Says, BJP aims for Congress-free Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X