'ഒന്നാം സ്ഥാനത്ത് എത്താൻ രണ്ടാം സ്ഥാനക്കാരനെ തോൽപ്പിച്ചേ മതിയാവു; കോൺഗ്രസ്സ് മുക്ത കേരളവും ലക്ഷ്യം'
തിരുവനന്തപുരം: കോൺഗ്രസ്സ് മുക്ത കേരളം, കോൺഗ്രസ്സ് മുക്ത ഭാരതത്തിൻ്റെ ഭാഗം തന്നെയാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കോൺഗ്രസ്സ് മുക്ത ഭാരതത്തിൻ്റെ ഭാഗം തന്നെ. ഇടത് പക്ഷത്തെ തോൽപ്പിക്കുന്നതും ഇടത് പക്ഷ രാഷ്ട്രീയം ഇല്ലാതാക്കുന്നതും മാത്രമാണ് കേരളത്തിലെ ബി.ജെ.പിയുടെ പ്രഥമ കർത്തവ്യമെന്ന് കരുതുന്നവർ ബി.ജെ.പിയുടെ അകത്തും പുറത്തുമുണ്ട്.
പലപ്പോഴും സാഹചര്യങ്ങൾ ഈ നിലപാടിനെ ശരിവയ്ക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
അതു കൊണ്ട് തന്നെയാണ് ബി.ജെ.പിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് അൽപ്പം അമാന്തമുണ്ടായത്. കാലം മാറുകയാണ്, ഇനി കേരളം ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണാകുകയാണ്. ഉഴുത് മറിക്കേണ്ട സമയത്ത് വടവൃക്ഷങ്ങൾ പിഴുതെറിയപ്പെടാം. കോൺഗ്രസ്സ് മുക്ത ഭാരതത്തിൻ്റെ ഭാഗമായി കോൺഗ്രസ്സ് മുക്ത കേരളവും സാദ്ധ്യമാകണം. അതിൻ്റെ അർത്ഥം കമ്മൂണിസ്റ്റ് അമുക്ത കേരളമല്ല. രാഷ്ട്രീയമായി കോൺഗ്രസ്സിനേയും പ്രത്യയശാസ്ത്രപരമായി ഇടത് പക്ഷത്തേയും കീഴ്പ്പടുത്തണം. രണ്ട് പേരേയും രാഷ്ട്രീയമായി ഒരുമിച്ച് കീഴ്പ്പെടുത്താൻ കഴിയണമെന്നില്ല.

എന്നാൽ ഉഴുത് മറിക്കുമ്പോൾ വൻ മരങ്ങളെ കടപുഴകി എറിയാൻ കഴിയും.തില്ലങ്കേരി മോഡൽ മാത്രമല്ല ത്രിപുര മോഡലും പരീക്ഷിക്കേണ്ടിയിരിക്കുന്നു. പലപ്പോഴും ഇടത് വിരുദ്ധത കോൺഗ്രസ്സിന് അനുകൂലമായി ഭവിച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്.
ഒരു സംഘടനയുടെ മൂന്ന് ഘട്ടങ്ങൾ അവഗണനയും, അക്രമവും, അംഗീകാരവുമാണ്. ആദ്യത്തെ രണ്ട് ഘട്ടങ്ങളിലും അങ്ങിനെ സംഭവിച്ചത് സ്വാഭാവികമാണ്. ഇന്ന് അംഗീകാരത്തിൻ്റെ അവസ്ഥയിലാണ് ബി.ജെ.പി.
മൂന്നാം സ്ഥാനക്കാരന് ഒന്നാം സ്ഥാനത്ത് എത്താൻ രണ്ടാം സ്ഥാനക്കാരനെ തോൽപ്പിച്ചേ മതിയാവുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ജയിക്കാം 1 ബില്യൺ ഡോളർ; അമേരിക്കൻ ജാക്ക്പോട്ട് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം












Click it and Unblock the Notifications