'ബെന്യാമിന്‍റെ നിലപാട് യുഡിഎഫ് വരും എന്ന തിരിച്ചറിവ്'; പന്തളം സുധാകരന് മറുപടിയുമായി ബെന്യാമിന്‍
തിരുവനന്തപുരം: ഡോ. ദിവ്യ എസ് നായരുടെ പുസ്തക ചടങ്ങുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ നടത്തിയ പ്രസ്താവനയില്‍ മറുപടിയുമായി സാഹിത്യകാരന്‍ ബെന്യാമിന്‍. ഏതാനം മാസങ്ങൾക്കുമുമ്പ് ശബരീനാഥന്റ ഒരു മുഖപുസ്തക പോസ്റ്റ് ഏറ്റുപിടിച്ച് യൂത്തുകോൺഗ്രസ്സിനെ മുഖപുസ്തകത്തിലൂടെ ആക്രമിച്ച ബന്യാമിൻ ഈ ചടങ്ങിൽ പങ്കെടുത്തത് ഒരുതിരിച്ചറിവിന്റ വികാരമായി ഞങ്ങൾ കാണുന്നു. ഇതൊരു തെരഞ്ഞെടുപ്പുദിശാസൂചനയായി കാണരുതോ? യൂഡിഎഫ് തിരിച്ചുവരുമെന്ന സൂചന? എന്നായിരുന്നു പന്തളം സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഇതിന് ഉടന്‍ തന്നെ മറുപടിയുമായി ബെന്യാമിനും രംഗത്തെത്തി.
ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

സുധാകരന് മറുപടി
പുസ്തക പ്രകാനശന ചടങ്ങിൽ പങ്കെടുത്തത് യുഡിഎഫ് അധികാരത്തിൽ വരുന്നതിന്റെ സൂചനയാണ് എന്ന് കണ്ടെത്തിയ അങ്ങയുടെ രാഷ്ട്രീയ ബുദ്ധിയെ അഭിനന്ദിക്കാതെ തരമില്ലല്ലോയെന്നാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. തുടര്‍ന്ന് മൂന്ന് ചോദ്യങ്ങളും തന്‍റെ കുറിപ്പിലൂടെ ബെന്യാമിന്‍ പന്തളം സുധാകരനോട് ചോദിക്കുന്നു. സുധാകരന് മറുപടിയായി ബെന്യാമിന്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ

യുഡിഎഫ് അധികാരത്തിൽ
പ്രിയപ്പെട്ട, ബഹുമാനപ്പെട്ട, കോൺഗ്രസിന്റെ സമുന്നത നേതാവ്, ശ്രീ. പന്തളം സുധാകരൻ അവർകൾക്ക്, ഡോ. ദിവ്യ എസ് അയ്യർ വിവർത്തനം ചെയ്ത 'എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുത്ത് ഞാൻ പുസ്തകം ഏറ്റുവാങ്ങിയതിലുള്ള സന്തോഷവും അതിലേറെ അദ്ഭുതവും പങ്കുവച്ചുകൊണ്ടുള്ള അങ്ങയുടെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടു. ഞാൻ ആ ചടങ്ങിൽ പങ്കെടുത്തത് യുഡിഎഫ് അധികാരത്തിൽ വരുന്നതിന്റെ സൂചനയാണ് എന്ന് കണ്ടെത്തിയ അങ്ങയുടെ രാഷ്ട്രീയ ബുദ്ധിയെ അഭിനന്ദിക്കാതെ തരമില്ലല്ലോ.

ദിവ്യ എസ് അയ്യർ
അല്ലയോ ബഹുമാന്യനായ കോൺഗ്രസ് നേതാവേ,
1. ദിവ്യ എസ് അയ്യർ വിവാഹത്തിനു മുൻപും പിൻപും ഒരു എഴുത്തുകാരിയും രാഷ്ട്രീയം ഇല്ലാതെ കൃത്യനിർവ്വഹണം നടത്തുന്ന ഒരു IAS ഉദ്യോഗസ്ഥയുമാണ്. അവർക്ക് അവരുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും ഉണ്ട്. പ്രകാശനം ചെയ്യപ്പെട്ട പുസ്തകം ആകട്ടെ, സ്ത്രീപുരുഷ തുല്യനീതിയെക്കുറിച്ചും സ്വാതന്ത്യ്രത്തെക്കുറിച്ചും ഉറപ്പിച്ചു പറയുന്ന ഒന്നും. ലിംഗസമത്വ ഭൂമികകളെ അംഗീകരിക്കാനുള്ള വിശാലത ഇനിയെങ്കിലും ഒരു മുൻമന്ത്രിക്ക് ഉണ്ടാവണം.

സൗഹൃദം പുനസ്ഥാപിക്കുന്നത്
2. ഒരാൾ പിണക്കങ്ങൾ മാറ്റുന്നത്, സൗഹൃദം പുനസ്ഥാപിക്കുന്നത്, പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുക്കുന്നത്, അഭിപ്രായങ്ങൾ പറയുന്നത്, നിലപാടുകൾ പരസ്യമായി പറയുന്നത് ഒക്കെ നാളെ എന്തെങ്കിലും നേടാം എന്ന് കരുതിയാണ് എന്ന് തോന്നുന്നത് സ്വന്തം അനുഭവങ്ങളെ മുൻനിറുത്തിയാണ് എന്ന് ഞാൻ വിശ്വസിച്ചോട്ടെ. ഒരാൾ ചെയ്തത് തെറ്റാണെന്ന് സ്വയം തോന്നിയാൽ അത് ഏറ്റുപറയാനും രാഷ്ട്രീയത്തിനു അതീതമായി ബന്ധങ്ങൾ സ്ഥാപിക്കാനും മാത്രം വ്യക്തിത്വമുള്ള മനുഷ്യരും ഈ ഭൂമിയിൽ ഉണ്ടെന്ന് അങ്ങയുടെ ഈ പ്രായത്തിലെങ്കിലും മനസിലാക്കുന്നത് നന്ന്.

ബിജെപി പാളയത്തിൽ
3. ഇനി ഒരു ചോദ്യം തിരിച്ച്: മുൻ പന്തളം പഞ്ചായത്ത് പ്രസിഡന്റും സമുന്നതനായ കോൺഗ്രസ് നേതാവും സർവ്വോപരി അങ്ങയുടെ സ്വന്തം സഹോദനുമായ പന്തളം പ്രതാപൻ കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബി.ജെ.പി യിൽ ചേർന്നത് ഞങ്ങൾ എന്തിന്റെ സൂചന ആയി വേണം കാണാൻ? അങ്ങയുടെ യുക്തി അനുസരിച്ച് പന്തളം സുധാരൻ ഉൾപ്പെടെയുള്ള കോൺഗ്രസുകാർ അധികം വൈകാതെ ബിജെപി പാളയത്തിൽ എത്തുന്നതിന്റെ സൂചനയായി ഞങ്ങൾക്ക് അതിനെ കാണാമല്ലോ അല്ലേ.

കോൺഗ്രസിൽ തന്നെ കാണുമോ
അങ്ങനെ മനസിലാക്കി കേരളം സന്തോഷിച്ചോട്ടെ.
അപ്പോൾ സുധാകർ ജീ. ഇലക്ഷൻ വരുന്നു. അതും കഴിഞ്ഞും ഞങ്ങൾ ഇവിടെ ഒക്കെ കാണും. പുസ്തകം എഴുതുകയും പ്രകാശനം ചെയ്യുകയും ചെയ്യും. അവനവന്റെ നിലപാടിൽ ഉറച്ചു നിൽക്കും. എന്നാൽ അങ്ങ് കോൺഗ്രസിൽ തന്നെ കാണും എന്ന് ഒരുറപ്പ് നൽകാമോ?- ബെന്യാമിന്‍ കുറിപ്പ് അവസാനിപ്പിക്കുന്നു

നേരത്തെ പന്തളം സുധാകരന്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഡോ: ദിവ്യാ എസ് അയ്യർക്ക് അഭിനന്ദനങ്ങൾ
ഇന്നു രാവിലെ മനോരമയിലെ ഒരു വാർത്ത കണ്ടപ്പോൾ സന്തോഷം തോന്നി,(അത്ഭുതവും). ഡോ: ദിവ്യ എസ് അയ്യരുടെ പുസ്തക പ്രകാശനചടങ്ങിന്റ വാർത്ത.മുൻ ഡിജിപി ശ്രീലേഖ ഐപിഎസ്(റിട്ട) ൽ നിന്നും മലയാളമഹിമ അന്തർദ്ദേശിയതലത്തിലെത്തിച്ചുകൊണ്ടിരിക്കുന്ന , എന്റ നാടിന്റ അഭിമാനംകൂടിയായ ബന്യാമിൻ പുസ്തകം ഏറ്റുവാങ്ങുന്നു.

യൂത്ത്കോൺഗ്രസ്സിനെ
ഇതൊരു തെരഞ്ഞെടുപ്പുദിശാസൂചനയായി കാണരുതോ? യൂഡിഎഫ് തിരിച്ചുവരുമെന്ന സൂചന? ഏതാനം മാസങ്ങൾക്കുമുമ്പ് ശബരീനാഥന്റ ഒരു മുഖപുസ്തക പോസ്റ്റ് ഏറ്റുപിടിച്ച് യൂത്ത്കോൺഗ്രസ്സിനെ മുഖപുസ്തകത്തിലൂടെ ആക്രമിച്ച ബന്യാമിൻ ഈ ചടങ്ങിൽ പങ്കെടുത്തത് ഒരുതിരിച്ചറിവിന്റ വികാരമായി ഞങ്ങൾ കാണുന്നു.
Recommended Video

യുഡിഎഫ് വരും
ഉറപ്പായും യുഡിഎഫ് വരും എന്ന തിരിച്ചറിവ്?
സഹസ്രകോടീശ്വരസതീർത്ഥ്യന്മാരുടെ ,അധോലോകനായകരുടെ ആശ്രയമായ പിണറായിസർക്കാരിനു വേണ്ടി സ്തുതിനാമജപഘോഷയാത്രനടത്തുന്ന ബുദ്ധിജീവികൾക്കു ഈ ചിത്രം വേശംപകരുന്നതാണ്. വിവാദപരാമർശങ്ങൾക്കെതിരെ പോരാടിയ യൂത്തുകോൺഗ്രസ്സുകാർക്കും അഭിമാനിക്കാം, മാറ്റം ഉറപ്പ്.
നിക്കി തമ്പോലിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍












Click it and Unblock the Notifications