കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളമശ്ശേരിയില്‍ ജെബി മേത്തറോ ? പിണറായിക്കെതിരെ അങ്കത്തിന് ഷമ മുഹമ്മദ് ? വനിതാ നേതാക്കളെ ഇറക്കാൻ യുഡിഎഫ്

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ചർച്ചകൾ നടക്കുന്നതിനിടെ മത്സരരംഗത്തേക്ക് കൂടുതൽ സ്ത്രീകളെ കൊണ്ടുവരാനുള്ള നീക്കവുമായി യുഡിഎഫ്. എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദ്, കെപിസിസി സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറിയുമായ ജെബി മേത്തർ, കെപിസിസി ജനറൽ സെക്രട്ടറി പി ആർ സോന എന്നിവരും തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പരിഗണനയിലുണ്ട്.

പ്രതിരോധ ബജറ്റ്: 3.62 ലക്ഷം കോടി വകയിരുത്തി, 7 ശതമാനത്തിന്റെ വര്‍ധന, പ്രതീക്ഷിച്ച നേട്ടമില്ല!!പ്രതിരോധ ബജറ്റ്: 3.62 ലക്ഷം കോടി വകയിരുത്തി, 7 ശതമാനത്തിന്റെ വര്‍ധന, പ്രതീക്ഷിച്ച നേട്ടമില്ല!!

 ഷമ കണ്ണൂരിൽ?

ഷമ കണ്ണൂരിൽ?


എഐസിസി വക്താവും മലയാളിയുമായ ഷമ മുഹമ്മദിനെ കണ്ണൂർ ജില്ലയിൽ യുഡിഎഫ് മത്സരിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനായി തളിപ്പറമ്പ്, കണ്ണൂർ മണ്ഡലങ്ങൾ പരിഗണനയിലുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് ഷമ മുഹമ്മദും വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം തന്നെ കോൺഗ്രസ് ആവശ്യപ്പെട്ടാൽ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ തയ്യാറാണെന്നും ഷമ വ്യക്തമാക്കിയിട്ടുണ്ട്.

കളമശ്ശേരിയിലേക്ക് ആര്?

കളമശ്ശേരിയിലേക്ക് ആര്?

കളമശ്ശേരിയിലേക്ക് യുഡിഎഫ് കെപിസിസി സെക്രട്ടറി ജെബി മേത്തറിനെയാണ് പരിഗണിക്കുന്നത്. നിലവിൽ കളമശ്ശേരി മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റാണ്. മുസ്ലിംലീഗുമായി കളമശ്ശേരി സീറ്റ് വെച്ചുമാറിയാൽ ഈ സീറ്റിൽ ജെബി മേത്തറിനെയായിരിക്കും മത്സരിപ്പിക്കുകയെന്നാണ് സൂചന.

 കോൺഗ്രസ് പാരമ്പര്യമുള്ളവർക്ക്

കോൺഗ്രസ് പാരമ്പര്യമുള്ളവർക്ക്

മാധ്യമപ്രവർത്തക നിഷ പുരുഷോത്തമനെ കോൺഗ്രസ് ഉടുമ്പൻചോലയിൽ സ്ഥാനാർത്ഥിയാക്കുമെന്നും സൂചനയുണ്ട്. ഇടുക്കിയിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവ് ടിജി പുരുഷോത്തമന്റെ മകളാണ് നിഷ പുരുഷോത്തമൻ. അദ്ദേഹം ഇടുക്കി ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ഈ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് പാരമ്പര്യമുള്ള സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കാനാണ് നീക്കം. ഇപ്പോഴത്തെ വൈദ്യുതി മന്ത്രി എംഎം മണിയാണ് ഉടുമ്പൻചോല എംഎൽഎ.

 കുടുതൽ വനിതകൾ

കുടുതൽ വനിതകൾ


മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെപിസിസി ജനറൽ സെക്രട്ടറിയും കോട്ടയം നഗരസഭ മുൻ ചെയർപേഴ്സണുമായ പിആർ സോന, അരൂരിലെ സിറ്റിംഗ് എംഎൽഎ ഷാനിമോൾ ഉസ്മാൻ എന്നീ നേതാക്കളെയും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് നീക്കമെന്നാണ് സൂചനകൾ.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
Kerala Assembly Election 2021: BJ Mather may be contest from Kalamassery, UDF may field Shama Muhammed and PR Sona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X