കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് വര്‍ധനവല്ല, കേരളത്തിൽ ബിജെപിയുടെ ലക്ഷ്യം ഭരണം പിടിക്കല്‍: സി പി രാധാകൃഷ്ണൻ

Google Oneindia Malayalam News

തൃശ്ശൂർ: കേരളത്തിൽ സീറ്റ് വർദ്ധിപ്പിക്കാനല്ല മറിച്ച് 70 ൽ അധികം സീറ്റുകൾ നേടി ഭരണത്തിലേറാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ബിജെപി സംസ്ഥാന പ്രഭാരി സിപി രാധാകൃഷ്ണൻ. തൃശ്ശൂരിൽ നടന്ന പാർട്ടി സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പ്രസ്ഥാനത്തിന് വേണ്ടി ബലിദാനികളായവരുടെ ജീവത്യാഗം വെറുതെയാവില്ല. ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞ് അധികാരത്തിലേറാൻ സാധിച്ചെങ്കിൽ കേരളത്തിലും നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

തില്ലങ്കേരിയില്‍ 2000 ബിജെപി വോട്ട് സിപിഎമ്മിന്, ലീഗ് എന്നും മതേതരവാദികളെന്ന് മുല്ലപ്പള്ളി!!തില്ലങ്കേരിയില്‍ 2000 ബിജെപി വോട്ട് സിപിഎമ്മിന്, ലീഗ് എന്നും മതേതരവാദികളെന്ന് മുല്ലപ്പള്ളി!!

സംസ്ഥാനത്തിൻ്റെ സംസ്കാരവും ആചാരങ്ങളും തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ശബരിമലയിൽ കണ്ടത് അതാണ്. അടിസ്ഥാന സൗകര്യവികസന കാര്യത്തിൽ കേരളം ഏറെ പിന്നിലാണ്. തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടെത്താൻ മണിക്കൂറുകൾ ആവശ്യമാണ്. നല്ല റോഡുകൾ നിർമ്മിക്കാൻ സംസ്ഥാനം ഭരിച്ചവർ ശ്രമിച്ചില്ല. വാജ്പേയ് സർക്കാരിൻ്റെയും മോദി സർക്കാരിൻ്റെയും കാലത്താണ് കേരളത്തിൽ റോഡ് വികസനം നടന്നത്. പാലക്കാട് ഹൈവെയും ആലപ്പുഴ ബൈപ്പാസും ഇതിൻ്റെ ഉദ്ദാഹരണമാണ്.

ബാലുശ്ശേരിയിൽ ധർമ്മജൻ തന്നെ സ്ഥാനാർത്ഥിയായേക്കും; മുതിർന്ന നേതാക്കൾ ചർച്ച നടത്തിയെന്ന് എംഎം ഹസൻബാലുശ്ശേരിയിൽ ധർമ്മജൻ തന്നെ സ്ഥാനാർത്ഥിയായേക്കും; മുതിർന്ന നേതാക്കൾ ചർച്ച നടത്തിയെന്ന് എംഎം ഹസൻ

കേന്ദ്രസർക്കാരിൻ്റെ മികച്ച പിന്തുണ കിട്ടിയിട്ടും സംസ്ഥാന സർക്കാരിന് വികസനം കൊണ്ടുവരാൻ സാധിക്കുന്നില്ല. ജി.എസ്.ടിക്ക് മുമ്പും പിൻപും കേരളത്തിന് ലഭിച്ച റവന്യൂ വരുമാനത്തെ കുറിച്ച് ധവളപത്രം ഇറക്കാൻ തോമസ് ഐസക്ക് തയ്യാറാവണം. ജി.എസ്.ടിക്ക് ശേഷം വരുമാനത്തിൽ വലിയ വർദ്ധനവാണുണ്ടായത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശാസ്ത്രീയമായ അഴിമതിയാണ് കേരളത്തിൽ നടക്കുന്നതെന്നും സി.പി രാധാകൃഷ്ണൻ പറഞ്ഞു.

bjp

സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഒ.രാജഗോപാൽ എം.എൽ.എ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ദേശീയ നിർവാഹക സമിതി അംഗങ്ങളായ പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭൻ, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ കെ.രാമൻപിള്ള, കെ.വി ശ്രീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം.ടി രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ,ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.
സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സമ്മേളന നഗരിയിൽ പതാക ഉയർത്തി.

ഇത് മണാലിയല്ല, കേരളമാണ്; കൊടും തണുപ്പില്‍ മഞ്ഞണിഞ്ഞ് മൂന്നാര്‍, അമ്പരപ്പോടെ വിനോദ സഞ്ചാരികള്‍ഇത് മണാലിയല്ല, കേരളമാണ്; കൊടും തണുപ്പില്‍ മഞ്ഞണിഞ്ഞ് മൂന്നാര്‍, അമ്പരപ്പോടെ വിനോദ സഞ്ചാരികള്‍

 ദു:ഖം മാറാതെ തോമസ് മാഷ്; കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചു, കറിവേപ്പിലയാക്കി, മകളെ വലിച്ചിഴച്ചു ദു:ഖം മാറാതെ തോമസ് മാഷ്; കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചു, കറിവേപ്പിലയാക്കി, മകളെ വലിച്ചിഴച്ചു

Recommended Video

cmsvideo
ശോഭ സുരേന്ദ്രൻ തരൂരിനെ പേടിപ്പിക്കുകയാണോ? | Oneindia Malayalam

English summary
kerala assembly election 2021; BJP aims to rule Kerala: CP Radhakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X