Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു: കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നു

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ ദില്ലിയില്‍ പ്രഖ്യാപിക്കുന്നു. 115 സീറ്റുകളിലാണ് കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ശേഷിക്കുന്ന സീറ്റുകള്‍ ഘടകക്ഷികളായ ബിഡിജെഎസ്, കാമരാജ് കോണ്‍ഗ്രസ്, ജെആര്‍എസ്, എഐഎഡിഎംകെ എന്നിവര്‍ക്ക് നല്‍കുമെന്നും ദേശീയ സെക്രട്ടറി അരുണ്‍ സ്വിങ്ഹ അറിയിച്ചു. ബിജെപി ചിഹ്നത്തിലായിരിക്കും കാമരാജ് കോണ്‍ഗ്രസ് മത്സരിക്കുക. പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന സവിശേഷതയും ഇത്തവണത്തെ ബിജെപിയുടെ പട്ടികയില്‍ ഉണ്ട്

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

മഞ്ച്വേശരത്തും കോന്നിയിലും

മഞ്ച്വേശരത്തും കോന്നിയിലും

കഴിഞ്ഞ തവണ മത്സരിച്ച് 86 വോട്ടുകള്‍ക്ക് പരാജയപ്പെട്ട മഞ്ചേശ്വരമാണ് കെ സുരേന്ദ്രന്‍ മത്സരിക്കുന്ന ഒരു മണ്ഡലം. 2019 ലെ ഉപതിരഞ്ഞെടുപ്പിലൂടെ ബിജെപി വലിയ മുന്നേറ്റം നടത്തിയ പത്തനംതിട്ട ജില്ലയിലെ കോന്നിയാണ് കെ സുരേന്ദ്രന്‍ മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലം. ഉപതിരഞ്ഞെടുപ്പിലും കെ സുരേന്ദ്രന്‍ തന്നെയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.

നേമത്ത് കുമ്മനം

നേമത്ത് കുമ്മനം

12 മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പത്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പ്രതീക്ഷിച്ചത് പോലെ സിറ്റിങ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നു. കഴിഞ്ഞ തവണ പാര്‍ട്ടി രണ്ടാമത് എത്തിയ പാലക്കാട് മണ്ഡലത്തില്‍ മെട്രോമാന്‍ ഇ ശ്രീധരന്‍ ആണ് സ്ഥാനാര്‍ത്ഥി.

പികെ കൃഷ്ണദാസ്- കാട്ടാകട

പികെ കൃഷ്ണദാസ്- കാട്ടാകട

മുന്‍ സംസ്ഥാന അധ്യക്ഷനായ പികെ കൃഷ്ണദാസ് കാട്ടാകടയിലും ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സികെ പത്മനാഭനും മത്സരിക്കും. തിരൂരില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റ് മുന്‍ വൈസ് ചാന്‍സലറായ അബ്ദുള്‍ സലാം ആണ് സ്ഥാനാര്‍ത്ഥി. അഭ്യുഹങ്ങള്‍ക്ക് വിരാമമിട്ട് സുരേഷ് ഗോപ് തൃശൂരിലും കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രലിലും മത്സരിക്കും.

ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍

ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍

മുന്‍ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ മത്സരിക്കുമ്പോള്‍ സംവരണ മണ്ഡലമായ സുല്‍ത്താന്‍ ബത്തേരിയില്‍ മണിക്കുട്ടനാണ് സ്ഥാനാര്‍ത്ഥി. അതേസമം കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായില്ല. കോഴിക്കോട് നോര്‍ത്തില്‍ എംടി രമേശാണ് ബിജെപി സ്ഥാനാര്‍ത്ഥി. വിവി രാജേഷാണ് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി. മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ മത്സരിക്കുന്നു.

സ്ഥാനാര്‍ത്ഥി പട്ടിക

സ്ഥാനാര്‍ത്ഥി പട്ടിക

കാസര്‍ഗോഡ്- അഡ്വ. ശ്രീകാന്ത്

ഉദുമ- വേലായുധന്‍ എ.

തൃക്കരിപ്പൂര്‍- ഷിബിന്‍ ടി.വി.

പയ്യന്നൂര്‍- അഡ്വ. കെ.കെ. ശ്രീധരന്‍

കല്ലിയാശ്ശേരി- അരുണ്‍ കൈതപ്രം

തളിപ്പറമ്പ്- ഗംഗാധരന്‍ എ.പി

ഇരിക്കൂര്‍- ആനിയമ്മ രാജേന്ദ്രന്‍

അഴീക്കോട്- കെ. രഞ്ജിത്

കണ്ണൂര്‍- അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍

തലശ്ശേരി- എന്‍. ഹരിദാസ്

കൂത്തുപ്പറമ്പ്- സി. സദാനന്ദന്‍ മാസ്റ്റര്‍

മട്ടന്നൂര്‍- ബിജു ഏലക്കുഴി

പേരാവൂര്‍- സ്മിത ജയമോഹന്‍

കല്‍പ്പറ്റ- സുബീഷ് ടി.എം.

വടകര- എം. രാജേഷ് കുമാര്‍

കുറ്റിയവാടി- പി.പി. മുരളി

നാദാപുരം- എം.പി. രാജന്‍

കൊയിലാണ്ടി- എന്‍.പി. രാധാകൃഷ്ണന്‍

പേരാമ്പ്ര- സുധീര്‍ കെ.വി.

ബാലുശ്ശേരി- ലിബിന്‍ ഭാസ്‌കര്‍

ഏലത്തൂര്‍- ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍

കോഴിക്കോട് നോര്‍ത്ത്- എം.ടി. രമേഷ്

കോഴിക്കോട് സൗത്ത്- നവ്യ ഹരിദാസ്

ബേപ്പൂര്‍- കെ.പി. പ്രകാശ് ബാബു

കുന്നമംഗലം- വി.കെ. സജീവന്‍

കൊടുവള്ളി- ടി.ബാലസോമന്‍

തിരുവമ്പാടി- ബേബി അംബാട്ട്

കൊണ്ടോട്ടി- ഷീബ ഉണ്ണികൃഷ്ണന്‍

ഏറനാട്- അഡ്വ. ദിനേശ്

നിലമ്പൂര്‍- അഡ്വ. ടി.കെ. അശോക് കുമാര്‍

വണ്ടൂര്‍- ഡോ. പി.സി. വിജയന്‍

മഞ്ചേരി- രശ്മിനാഥ് പി.ആര്‍

പെരിന്തല്‍മണ്ണ- അഡ്വ. സുചിത്ര മറ്റഡ

മങ്കട- സജേഷ് ഏലായില്‍

മലപ്പുറം- സേതുമാധവന്‍

വേങ്ങര- പ്രേമന്‍ മാസ്റ്റര്‍

വള്ളിക്കുന്ന്- പീതാമ്പരന്‍ പാലാട്ട്

തിരൂരങ്ങാടി- സത്താര്‍ ഹാജി

താനൂര്‍- നാരായണന്‍ മാസ്റ്റര്‍

കോട്ടയ്ക്കല്‍- പി.പി. ഗണേശന്‍

അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+