Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യഘട്ട പട്ടികയിൽ ശോഭ സുരേന്ദ്രനില്ല; മത്സരരംഗത്ത് 15 വനിതാ സ്ഥാനാർഥികൾ

നവ്യ രഹിദാസാണ് കോഴിക്കോട് സൗത്തിൽ ബിജെപിക്കായി മത്സരിക്കുന്നത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥിപട്ടികയിൽ ഇടംപിടിച്ച് 15 വനിതകൾ. ബിജെപി മത്സരിക്കുന്ന 115 സീറ്റുകളിൽ 112 എണ്ണത്തിലെ സ്ഥാനാർഥി പ്രഖ്യാപനമാണ് ഇന്ന് നടന്നത്. 25 സീറ്റുകളിൽ എൻഡിഎ മുന്നണിയിലെ ഘടകകക്ഷികളും മത്സരിക്കും. അതേസമയം ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ശോഭ സുരേന്ദ്രനില്ല. ഇനി സ്ഥാനാർഥി പ്രഖ്യാപനം വരാനിരിക്കുന്ന മൂന്ന് മണ്ഡലങ്ങളിൽ ഒന്നിൽ ശോഭ ഉണ്ടാകുമെന്നാണ് കരുതുന്നത്.

BJP

ഇരിക്കൂരിൽ നിന്നുമാണ് ആനിയമ്മ രാജേന്ദ്രൻ മത്സരിക്കുന്നത്. കണ്ണൂരിൽ
അഡ്വ. അർച്ചന വണ്ടിച്ചാലും പേരാവൂരിൽ സ്മിത ജയമോഹനനും ജനവിധി തേടും. വടക്കൻ കേരളത്തിൽ പാർട്ടിയിലെ സജീവ വനിതാ പ്രവർത്തകരാണ് മൂവരും.

നവ്യ രഹിദാസാണ് കോഴിക്കോട് സൗത്തിൽ ബിജെപിക്കായി മത്സരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മേയർ സ്ഥാനാർഥിയായി ബിജെപി ഉയർത്തികാട്ടയതും നവ്യയെ ആയിരുന്നു. ഐടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായിരുന്ന നവ്യ ഇതുപേക്ഷിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.

ഷീബ ഉണ്ണികൃഷ്ണൻ കൊണ്ടോട്ടിയിൽ നിന്നും അഡ്വ.സുചിത്ര മട്ടാട പെരിന്തൽമണ്ണയിൽ നിന്നും മത്സരിക്കും.ഗുരുവായൂരില്‍ നിന്ന് അഡ്വ.നിവേദിത, എറണാകുളത്ത് നിന്ന് പദ്മജ എസ്. മേനോന്‍, കുന്നത്തുനാട്ടില്‍ നിന്ന് രേണു സുരേഷ് , ഉടുമ്പന്‍ചോലയില്‍ നിന്ന് രമ്യ രവീന്ദ്രന്‍, പാലയില്‍ നിന്ന് പ്രമീള ദേവി, കോട്ടയത്ത് നിന്ന് മിനര്‍വ മോഹന്‍, കുന്നത്തൂര്‍- രാജി പ്രസാദ്, ചിറയിന്‍കീഴില്‍ നിന്ന് ആശാനാഥ് എന്നിവരും മത്സരിക്കും.

അതേസമയം ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത് ബിജെപി സംസ്ഥാന നേതൃത്വം. ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് നിര്‍ത്തണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ ആവശ്യത്തെ കെ സുരേന്ദ്രനും വി മുരളീധരനും എതിര്‍ക്കുകയായിരുന്നു. കഴക്കൂട്ടത്ത് കോണ്‍ഗ്രസ് വിട്ടു വരുന്ന ശക്തനായ ആളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മൽസരിച്ചാല്‍ രാജി വെക്കുമെന്ന് കെ സുരേന്ദ്രന്‍ ഭീഷണി മുഴക്കിയെന്നാണ് ശോഭാ സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നത്.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രണ്ട് മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മഞ്ചേശ്വരം, കോന്നി എന്നീ മണ്ഡലങ്ങളിലാണ് സുരേന്ദ്രൻ മത്സരിക്കുക നേമത്ത് കുമ്മനം രാജശേഖരൻ സ്ഥാനാർഥിയാകും. പി.കെ.കൃഷ്‌ണദാസ് കാട്ടാക്കടയിലും സി.കെ.പത്മനാഭൻ ധർമടത്തും മത്സരിക്കും.സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാർഥിയാകും. അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പിള്ളിയിൽ മത്സരിക്കും. തിരൂരിൽ ഡോ അബ്‌ദുൾ സലാം. ഇ.ശ്രീധരൻ പാലക്കാട് സ്ഥാനാർഥിയാകും. തിരുവനന്തപുരം സെൻട്രലിൽ നടൻ കൃഷ്‌ണകുമാർ സ്ഥാനാർഥി.

നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+