Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും എത്തിയവർ സ്ഥാനാർഥി പട്ടികയിൽ; തീരുമാനം പ്രാദേശിക പ്രതിഷേധങ്ങളെ അവഗണിച്ച്

പന്തളം പ്രതാപൻ അടൂരിലും മിനർവ മോഹൻ കോട്ടയത്തുമാണ് ജനവിധി തേടുന്നത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഇടത് വലത് മുന്നണികളിൽ നിന്ന് നിരവധി പേരാണ് ബിജെപിയിലേക്ക് കൂടുമാറിയത്. ഇതിൽ ജനപ്രതിനിധികളും സംഘടന പ്രവർത്തനങ്ങളിൽ സജീവമായിരുന്നവരുമുണ്ട്. ഇപ്പോൾ ബിജെപിയുടെ സ്ഥാനാർഥി പട്ടികയിലും ഇവരിൽ ചിലർ ഇടംപിടിച്ചു.

BJP

കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ പന്തളം പ്രതാപനും സിപിഎമ്മിൽ നിന്ന് എത്തിയ മിനർവ മോഹനനും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ മത്സരിക്കും. പന്തളം പ്രതാപൻ അടൂരിലും മിനർവ മോഹൻ കോട്ടയത്തുമാണ് ജനവിധി തേടുന്നത്.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നുമാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്. തൊട്ടുപിന്നാലെ ഇരുവരെയും പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പരിഗണിച്ചത്.

അതേസമയം പന്തളം പ്രതാപൻ സ്ഥാനാർഥിയാകുന്നതിൽ ബിജെപി പ്രാദേശിക നേതൃത്വത്തിന് എതിർപ്പുണ്ട്. ഇതിനെ അവഗണിച്ചാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയാണ് താൻ പാര്‍ട്ടി വിടാന്‍ കാരണമായത്. എന്നാൽ അർഹമായ പരിഗണന തനിക്ക് ബിജെപി നൽകുമെന്നും പ്രതാപൻ പറഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടെങ്കിലേ സ്ഥാനാര്‍ത്ഥിത്വം ലഭിക്കൂ എന്ന സ്ഥിതിയാണെന്നും തനിക്ക് സീറ്റില്ല എന്ന കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും തന്നെ അറിയിച്ചിരുന്നുവെന്നും ഇതിനെ തുടർന്നാണ് ബിജെപിയിലേക്ക് ചേരാൻ തീരുമാനമെടുത്തത് എന്നും പന്തളം പ്രതാപൻ പറഞ്ഞു.

സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന മിനർവ മാഹൻ കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്കിടയിൽ മിനർവയ്ക്കുള്ള സ്വീകാര്യത ഇത്തവണ വോട്ടുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ബിജെപി കരുതുന്നു.

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസും ബിജെപിയില്‍ ചേര്‍ന്നിരുന്നു. വിജയൻ തോമസും സ്ഥാനാർഥി പട്ടികയുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ഇത്തവണ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രണ്ട് മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മഞ്ചേശ്വരം, കോന്നി എന്നീ മണ്ഡലങ്ങളിലാണ് സുരേന്ദ്രൻ മത്സരിക്കുക നേമത്ത് കുമ്മനം രാജശേഖരൻ സ്ഥാനാർഥിയാകും. പി.കെ.കൃഷ്‌ണദാസ് കാട്ടാക്കടയിലും സി.കെ.പത്മനാഭൻ ധർമടത്തും മത്സരിക്കും.സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാർഥിയാകും. അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പിള്ളിയിൽ മത്സരിക്കും. തിരൂരിൽ ഡോ അബ്‌ദുൾ സലാം. ഇ.ശ്രീധരൻ പാലക്കാടും സ്ഥാനാർഥിയാകും.

നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+