കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളുമായി ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക; അമിത് ഷാ എത്തിയാല്‍ അന്തിമം

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയെ കുറിച്ചും സ്ഥാനാര്‍ത്ഥികളെ കുറിച്ചും എല്ലാം ഉള്ള വാര്‍ത്തകള്‍ വലിയ ചര്‍ച്ചയാണ്. എന്നാല്‍ ഇപ്പോള്‍ പറയുന്ന പേരുകളില്‍ പലതും ഇല്ലാതാകാ നും ചില അപ്രതീക്ഷിത പേരുകള്‍ ഇടംപിടിക്കാനും ഉള്ള സാധ്യതകളാണ് കൂടുതല്‍.

ശോഭയ്ക്ക് വഴങ്ങി സുരേന്ദ്രന്‍; കേരള ബിജെപിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു? അടിയൊഴുക്കുകള്‍ ശക്തംശോഭയ്ക്ക് വഴങ്ങി സുരേന്ദ്രന്‍; കേരള ബിജെപിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു? അടിയൊഴുക്കുകള്‍ ശക്തം

വട്ടിയൂര്‍ക്കാവില്‍ ബിജെപിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്... സുരേഷ് ഗോപി സ്ഥാനാര്‍ത്ഥി? പ്രശാന്തിന് വൻ വെല്ലുവിളിവട്ടിയൂര്‍ക്കാവില്‍ ബിജെപിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്... സുരേഷ് ഗോപി സ്ഥാനാര്‍ത്ഥി? പ്രശാന്തിന് വൻ വെല്ലുവിളി

കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര തിരുവനന്തപുരത്ത് സമാപിച്ചതിന് ശേഷം ആയിരിക്കും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുക. യാത്രയുടെ സമാപനത്തിന് അമിത് ഷാ എത്തുന്നുണ്ട്. അതിന് മുമ്പ് ഒരു സാധ്യതാ പട്ടികയും തയ്യാറാക്കുന്നുണ്ട്. വിശദാംശങ്ങള്‍...

ദ്വിദിന സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉത്തർപ്രദേശിൽ എത്തിയപ്പോൾ

മണ്ഡല നിര്‍ദ്ദേശങ്ങള്‍

മണ്ഡല നിര്‍ദ്ദേശങ്ങള്‍

140 മണ്ഡലങ്ങളില്‍ നിന്നും ഉള്ള സ്ഥാനാര്‍ത്ഥി നിര്‍ദ്ദേശങ്ങള്‍ ഇത്തവണ ബിജെപി ശേഖരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും സാധ്യതാ പട്ടിക തയ്യാറാക്കുക. ആ പട്ടികയില്‍ നിന്ന് പോലും എത്ര പേര്‍ അന്തിമ പട്ടികയില്‍ ഇടം നേടുമെന്ന് പറയാന്‍ ആവില്ല.

മാര്‍ച്ച് 4 ന് മുമ്പ്

മാര്‍ച്ച് 4 ന് മുമ്പ്

മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി നിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 4 ന് മുമ്പായി ശേഖരിക്കും. ഇതിനായി മുന്‍ അധ്യക്ഷരായ കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ്, സികെ പത്മനാഭന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്‍, ജില്ലാ പ്രഭാരിമാര്‍ എന്നിവര്‍ക്കാണ് ഇതിന്റെ ചുമതല.

അന്തിമ തീരുമാനം

അന്തിമ തീരുമാനം

ഇത്തരത്തില്‍ സമാഹരിക്കുന്ന പേരുകള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്കും കേന്ദ്ര നേതൃത്വത്തിനും ആണ് കൈമാറുക. എന്തൊക്കെ ആണെങ്കിലും അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തില്‍ നിന്ന് തന്നെ ആയിരിക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഒന്നും ഇതില്‍ പ്രതിഫലിക്കില്ല.

അമിത് ഷാ വരുന്നത്

അമിത് ഷാ വരുന്നത്

സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപനത്തേക്കാളേറെ, സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം കൊടുക്കുക എന്നത് കൂടിയാണ് അമിത് ഷായുടെ വരവിന് പിന്നില്‍. കേരളത്തില്‍ ഇത്തവണ വലിയ മാറ്റം കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ ചരടുവലികളും അമിത് ഷായുടെ നേതൃത്വത്തില്‍ തന്നെ ആകും.

അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍

അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍

അമിത് ഷാ എത്തിയതിന് ശേഷം തയ്യാറാക്കുന്ന അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചില അപ്രതീക്ഷിത വ്യക്തികള്‍ ഉണ്ടാകുമെന്നാണ് വിവരം. ഒരുപക്ഷേ, കേരളത്തില്‍ ബിജെപിയുടെ നിലവിലെ സാധ്യതകള്‍ പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കാനുതകുന്ന സ്ഥാനാര്‍ത്ഥികളും ഇടം പിടിച്ചേക്കും.

പൊതുസമ്മതര്‍

പൊതുസമ്മതര്‍

ഇത്തവണ പൊതു സമ്മതരെ കൂടുതല്‍ മത്സര രംഗത്തിറക്കണം എന്നതാണ് കേന്ദ്ര നേതൃത്വം നല്‍കിയിട്ടുള്ള പൊതു നിര്‍ദ്ദേശം. അതുകൊണ്ട് തന്നെ, സ്ഥിരമായി മത്സരിച്ചുകൊണ്ടിരിക്കുന്ന മുഖങ്ങള്‍ പലതും ഇത്തവണ ഉണ്ടാകണം എന്നുമില്ല.

മുരളീധരന്‍ മത്സരിച്ചേക്കും

മുരളീധരന്‍ മത്സരിച്ചേക്കും

കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഇത്തവണ മത്സരിച്ചേക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. രാജയപ്പെട്ടാല്‍, കേന്ദ്ര മന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് തന്നെ അത് ചീത്തപ്പേരുണ്ടാക്കിയേക്കുമെന്ന ആശങ്കയും പാര്‍ട്ടിയ്ക്കുള്ളില്‍ ഉണ്ട്. കഴക്കൂട്ടം മണ്ഡലത്തില്‍ കഴിഞ്ഞ തവണ മുരളീധരന്‍ രണ്ടാമതായിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

സുരേന്ദ്രന്‍ ഉറപ്പില്ല

സുരേന്ദ്രന്‍ ഉറപ്പില്ല

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല. സുരേന്ദ്രനും വി മുരളീധരനും ഒരേ സമയം മത്സരിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ശ്രീധരന്‍ ഉറപ്പ്

ശ്രീധരന്‍ ഉറപ്പ്

മെട്രോമാന്‍ ഇ ശ്രീധരന്‍ ഇത്തവണ ബിജെപിയ്ക്ക് വേണ്ടി മത്സരംഗത്തുണ്ടാകുമെന്ന് ഉറപ്പാക്കിയ ആളാണ്. അടുത്തിടെയാണ് അദ്ദേഹം പാര്‍ട്ടി അംഗത്വമെടുത്ത്. പാലക്കാട് മണ്ഡലത്തിലോ തൃപ്പൂണിത്തുഖ മണ്ഡലത്തിലോ ആയിരിക്കും അദ്ദേഹം മത്സരിക്കുക.

സെന്‍കുമാറും ജേക്കബ് തോമസും

സെന്‍കുമാറും ജേക്കബ് തോമസും

മുന്‍ ഡിജിപിമാരായ ടിപി സെന്‍കുമാറും തോമസ് ജേക്കബും ആണ് സീറ്റ് ഉറപ്പിച്ച മറ്റ് രണ്ട് പ്രമുഖര്‍. രണ്ട് പേരും തൃശൂര്‍ ജില്ലയില്‍ ആയിരിക്കും മത്സരിക്കുക എന്നാണ് സൂചന. എന്തായാലും മാര്‍ച്ച് ഏഴിന് തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.

ജിഹാദി പാർട്ടി; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് പിസി ജോർജ്ജ്... നൽകുന്നത് വ്യക്തമായ സൂചന, ഉമ്മൻ ചാണ്ടി ഭയക്കണംജിഹാദി പാർട്ടി; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് പിസി ജോർജ്ജ്... നൽകുന്നത് വ്യക്തമായ സൂചന, ഉമ്മൻ ചാണ്ടി ഭയക്കണം

ഗ്ലാമറസ് ലുക്കിൽ നടി ആഭാ പോൾ.. ഏറ്റവും പുതിയ ഫോട്ടകൾ

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

English summary
Kerala Assembly Election 2021: BJP candidate list will be finalised after Amit shah's visi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X