കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ പിടിമുറുക്കണം; രണ്ടും കൽപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം, കളി വമ്പൻ ലക്ഷ്യങ്ങൾ മുന്നിൽകണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കഴിയുന്നത്ര സീറ്റ് നേടിയെടുക്കാനുള്ള നീക്കങ്ങളാണ് ബിജെപി ക്യാമ്പില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ സീറ്റ് നിര്‍ണയം ബിജെപിയെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ്. നേരത്തെ വിജയസാധ്യതയുള്ള മണ്ഡലങ്ങളെ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പുതിയ നീക്കത്തിനൊരുങ്ങുകയാണ് ബിജെപി.

ദേശീയ നേതൃത്വം

ദേശീയ നേതൃത്വം

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായക ഇടപെടലിനാണ് ബിജെപി ദേശീയ നേതൃത്വം ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. കേരളത്തില്‍ പിടിമുറുക്കാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും തന്ത്രം ആവിഷ്‌കരിക്കാനും നേരിട്ട് ഇറങ്ങനാണ് കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതി.

സര്‍വ്വേ നടത്തും

സര്‍വ്വേ നടത്തും

സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി എല്ലാ നിയമസഭ മണ്ഡലങ്ങളിലും സര്‍വ്വേ നടത്താനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇതിനായി ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് പാര്‍ട്ടി. സംസ്ഥാന ഘടകത്തെ ബന്ധപ്പെടുത്താത്ത രീതിയിലാണ് സര്‍വ്വേ നടത്തുക. ആഴ്ചകള്‍ക്ക് മുമ്പ് ഇതിനായുള്ള സര്‍വ്വേ ആരംഭിച്ചെന്നാണ് വിവരം.

ജനുവരി അവസാനത്തോടെ

ജനുവരി അവസാനത്തോടെ

മണ്ഡലങ്ങളിലെ താഴത്തട്ടിലുള്ള പ്രവര്‍ത്തകരെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടിയാണ് സര്‍വ്വെ നടത്തുന്നത്. ഒരോ മണ്ഡലത്തിലെയും വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയാണ് സര്‍വ്വേ കൊണ്ട് ലക്ഷ്യമിടുന്നത്. ജനുവരി അവസാനത്തോടെ സര്‍വ്വേ പൂര്‍ത്തിയാകുമെന്നാണ് സൂചന.

ശക്തമായ മത്സരം

ശക്തമായ മത്സരം

പാര്‍ട്ടിക്ക് കാര്യമായ സ്വധീനം ഇല്ലാത്ത നിരവധി മണ്ഡലങ്ങളുണ്ട്. ഇവിടങ്ങളില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാവുന്ന നേതാക്കളെ തീരുമാനിക്കാനും വേണ്ടിയാണ് സര്‍വ്വേ. പുതിയ സര്‍വ്വ തന്ത്രം പയറ്റുന്നതിലൂടെ ബിജെപി കാലാകാലങ്ങളായി തുടര്‍ന്ന് പോന്നിരുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ രീതിയില്‍ മാറ്റം വരുമെന്ന കാര്യത്തില്‍ സംശയമില്ല.

ന്യൂനപക്ഷം

ന്യൂനപക്ഷം

ക്രൈസ്തവ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സഭകള്‍ സ്വീകാര്യമായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി മത്സരിപ്പിക്കാനുള്ള നീക്കവും പാര്‍ട്ടി നടത്തും. കൂടാതെ ഈ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരെ മത്സരിപ്പിക്കാനും തീരുമാനമുണ്ടാകും. പരമാവധി യുവാക്കളെയായിരിക്കും ഇത്തവണ തിരഞ്ഞെടുപ്പില്‍ ബിജെപി രംഗത്തിറക്കുക.

സര്‍വ്വേ റിപ്പോര്‍ട്ട്

സര്‍വ്വേ റിപ്പോര്‍ട്ട്

സര്‍വ്വേ പൂര്‍ത്തായായല്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറും. ഒരോ മണ്ഡലത്തില്‍ നിന്നും മൂന്ന് പേരുടെ പട്ടിക ജില്ലാ നേതൃത്വം വഴി സംസ്ഥാന നേതൃത്വത്തിന് കൈമാറും. പിന്നീട് സംസ്ഥാന നേതൃത്വം മുന്നോട്ടുവയ്ക്കുന്ന പേരുകള്‍ കൂടി ചേര്‍ത്ത് ദേശീയ നേതൃത്വത്തിന് നല്‍കും. സര്‍വ്വേയിലെ വിവരങ്ങള്‍ അടിസ്ഥാനത്തിലാണ് ദേശീയ നേതൃത്വം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക.

എൽഡിഎഫിനെ അമ്പരപ്പിക്കുന്ന നീക്കം; ഇടതുകക്ഷികൾ യുഡിഎഫിലെത്തും, തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ നീക്കങ്ങൾഎൽഡിഎഫിനെ അമ്പരപ്പിക്കുന്ന നീക്കം; ഇടതുകക്ഷികൾ യുഡിഎഫിലെത്തും, തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ നീക്കങ്ങൾ

സിപിഎമ്മിന് ആശങ്ക സൃഷ്ടിച്ച് കോണ്‍ഗ്രസ് ഒരുക്കം; സുധാകരന്‍ അധ്യക്ഷനാകും; നയിക്കാന്‍ പ്രമുഖരുടെ പടസിപിഎമ്മിന് ആശങ്ക സൃഷ്ടിച്ച് കോണ്‍ഗ്രസ് ഒരുക്കം; സുധാകരന്‍ അധ്യക്ഷനാകും; നയിക്കാന്‍ പ്രമുഖരുടെ പട

ബിജെപിയില്‍ കെ സുരേന്ദ്രനെതിരെ സമ്മര്‍ദം ശക്തമാക്കി ശോഭാ സുരേന്ദ്രന്‍ വിഭാഗംബിജെപിയില്‍ കെ സുരേന്ദ്രനെതിരെ സമ്മര്‍ദം ശക്തമാക്കി ശോഭാ സുരേന്ദ്രന്‍ വിഭാഗം

കെഎം ഷാജിയെ ലീഗ് കൈവിടില്ല; അഴിക്കോടിന് പകരം ഈ ഉറച്ച സീറ്റില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നീക്കംകെഎം ഷാജിയെ ലീഗ് കൈവിടില്ല; അഴിക്കോടിന് പകരം ഈ ഉറച്ച സീറ്റില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നീക്കം

ബിജെപിയുടെ വളര്‍ച്ച 35 മണ്ഡലങ്ങളില്‍, സിപിഎമ്മില്‍ അമ്പരപ്പ്... ഏജന്‍സിയെ നിയോഗിച്ച് കേന്ദ്രംബിജെപിയുടെ വളര്‍ച്ച 35 മണ്ഡലങ്ങളില്‍, സിപിഎമ്മില്‍ അമ്പരപ്പ്... ഏജന്‍സിയെ നിയോഗിച്ച് കേന്ദ്രം

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

English summary
Kerala Assembly Election 2021; BJP Central leadership Conduct survey for candidate selection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X