കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രനോ മുരളീധരനോ, ബിജെപിയുടെ മുന്നിലുള്ള ഓപ്ഷന്‍ ഇങ്ങനെ, 48 ഇടത്ത് ഞെട്ടിക്കും!!

Google Oneindia Malayalam News

പാലക്കാട്: ബിജെപി മത്സരിക്കുന്നവരുടെ കാര്യത്തില്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കുകയാണ്. വി മുരളീധരന്‍ മത്സരിക്കണമെന്നാണ് സംസ്ഥാന സമിതിയുടെ ആവശ്യം. എന്നാല്‍ കേന്ദ്ര നേതൃത്വത്തിനാണെങ്കില്‍ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്നാണ്. മുരളീധരന് കഴക്കൂട്ടത്ത് മത്സരിക്കാന്‍ താല്‍പര്യമുണ്ട്. എന്നാല്‍ കേന്ദ്ര മന്ത്രിസഭയില്‍ അദ്ദേഹം വേണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. നിരവധി കാര്യങ്ങള്‍ അദ്ദേഹത്തിനായി കേന്ദ്രത്തില്‍ കാത്തിരിക്കുന്നുണ്ട്. അതേസമയം സുരേന്ദ്രന്‍ മത്സരിക്കുകയാണെങ്കില്‍ മുരളീധരന്‍ മത്സര രംഗത്തുണ്ടാവില്ല. സുരേന്ദ്രനാണെങ്കില്‍ മത്സരിക്കാന്‍ തയ്യാറല്ല.

1

അതേസമയം പാര്‍ട്ടില്‍ മുപ്പതിനായിരത്തില്‍ അധികം വോട്ടുകളുള്ള 48 നിയോജക മണ്ഡലങ്ങളില്‍ ആര്‍എസ്എസ് നിരീക്ഷണം പ്രത്യേകമുണ്ടാവും. ഈ മണ്ഡലം കേന്ദ്രീകരിച്ച് കര്‍മ പദ്ധതിയുണ്ട്. ഇതില്‍ തന്നെ 20 മണ്ഡലങ്ങളില്‍ അതീവ ശ്രദ്ധ നല്‍കും. ന്യൂനപക്ഷ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പ്രത്യേക തന്ത്രമുണ്ടാകും. ക്രിസ്ത്യന്‍ വോട്ടുകളാണ് ഇത്തവണ ബിജെപി ലക്ഷ്യമിടുന്നത്. സഭകള്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ദേശീയ നേതൃത്വത്തിന്റെ എല്ലാ സഹായവും ഇത്തവണ സംസ്ഥാന നേതൃത്വത്തിനുണ്ടാവും. വോട്ടുശതമാനം ഉയര്‍ത്താനാണ് നീക്കം.

അതേസമയം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 25 ശതമാനം പൊതുസമ്മതരായ പുതുമുഖങ്ങളായിരിക്കും. ഇത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശമാണ്. ഒ രാജഗോപാല്‍ മത്സരിക്കില്ല. സുരേന്ദ്രനെ നേമത്ത് മത്സരിപ്പിക്കാന്‍ കോര്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ കുമ്മനം രാജശേഖരന്‍ നേമത്ത് പ്രവര്‍ത്തനം തുടങ്ങിയ സാഹചര്യത്തില്‍ തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ തന്നെ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് സാധ്യത. പികെ കൃഷ്ണദാസ് കാട്ടാക്കടയില്‍ തന്നെ മത്സരിക്കും. കോഴിക്കോട് നോര്‍ത്തില്‍ എംടി രമേശിനും മാറ്റമുണ്ടാകില്ല. എഎന്‍ രാധാകൃഷ്ണന്‍ മണലൂരില്‍ മത്സരിക്കാനാണ് സാധ്യത.

ഒരു ബൂത്തില്‍ പ്രസിഡന്റിനെ കൂടാതെ സംഘപരിവാറിന്റെ രണ്ട് പ്രതിനിധികള്‍ അടക്കം മൂന്ന് പേര്‍ക്കാണ് ചുമതല. പഞ്ചായത്ത്, നിയോജക മണ്ഡല തലത്തിലും ഈ രീതി പിന്തുടരും. ജയിക്കാന്‍ ഉറപ്പിച്ച് ഇറങ്ങുന്ന മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ രണ്ട് ടീമുകളുണ്ടാവും. ആര്‍എസ്എസിന് ഈ മണ്ഡലങ്ങളുടെ പട്ടിക കൈമാറാനിരിക്കുകയാണ് സംസ്ഥാന നേതൃത്വം. 70 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കും. ബാക്കിയുള്ള മണ്ഡലങ്ങളില്‍ ന്യൂനപക്ഷങ്ങളെയും സ്തീകളെയും ദളിതുകളെയും അടക്കം പരീക്ഷിക്കാനാണ് പ്ലാന്‍. ഇത് ദേശീയ തലത്തില്‍ ബിജെപി വിജയകരമായി നടപ്പാക്കിയതാണ്.

English summary
kerala assembly election 2021: bjp concentrate in 48 seats to increase vote share
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X