ബിജെപി പട്ടികയില്‍ നടി മേനക? പിടികൊടുക്കാതെ സുരേഷ് ഗോപി, വി മുരളീധരനെ ഒഴിവാക്കുമോ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മല്‍സര രംഗത്തിറങ്ങുന്നത് ആരൊക്കെ. പട്ടിക തയ്യാറാക്കാന്‍ നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ നേതാക്കള്‍ക്ക് സാധിച്ചില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തിയ വേളയില്‍ ഒരു പട്ടിക ചര്‍ച്ച ചെയ്തിരുന്നു. ഇതില്‍ വേണ്ട തിരുത്തലുകള്‍ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു. ബാക്കി കാര്യങ്ങള്‍ സംസ്ഥാന നേതൃത്വത്തെ ഏല്‍പ്പിച്ചെങ്കിലും പിന്നീട് കൂടുതല്‍ കാര്യങ്ങള്‍ നടന്നില്ല.

വളരെ പ്രതീക്ഷയോടെയാണ് ബിജെപി കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പക്ഷേ, സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ സാധിക്കാത്തത് നേതാക്കള്‍ക്കിടയിലെ പോര് ശക്തമായതാണ് എന്നാണ് വിവരം. ഏറ്റവും ഒടുവില്‍ വന്ന വിവരങ്ങള്‍ പ്രകാരം കേന്ദ്ര മന്ത്രി വി മുരളീധരന്‍ മല്‍സരിക്കുമോ എന്ന് വ്യക്തമല്ല. നേരത്തെ തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തില്‍ പരിഗണിച്ച പേരാണ് അദ്ദേഹത്തിന്റേത്. ഇപ്പോള്‍ ടിപി സെന്‍കുമാറിന്റെ പേരും ഇവിടെ കേള്‍ക്കുന്നു. പാര്‍ട്ടി ഏറെ പ്രതീക്ഷയോടെ കാണുന്ന നേമത്ത് കുമ്മനം രാജശേഖരനെ പരിഗണിച്ചിരുന്നു എങ്കിലും മാറ്റത്തിന് സാധ്യതയുണ്ട് എന്ന വിവരമാണ് ഇപ്പോള്‍ വരുന്നത്.
വട്ടിയൂര്‍ക്കാവില്‍ പ്രമുഖരെ ഇറക്കാന്‍ സാധിച്ചില്ലെങ്കില്‍ വിവി രാജേഷ് തന്നെയാകും. അതേസമയം, സുരേഷ് ഗോപിക്ക് തിരുവനന്തപുരം സെന്‍ട്രലും തൃശൂരും പറയുന്നുണ്ടെങ്കിലും അദ്ദേഹം തയ്യാറായിട്ടില്ല. ജയസാധ്യതയുള്ള സീറ്റ് കിട്ടാത്തതാണ് സുരേഷ് ഗോപി പിന്നാക്കം നില്‍ക്കുന്നത് എന്നാണ് വിവരം. നേമത്ത് സുരേഷ് ഗോപിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. ഷൂട്ടിങ് തിരക്കാണ് നടന്‍ ഇപ്പോള്‍ പറയുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കോന്നിയിലാണ് പരിഗണിക്കുന്നത്.
നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം
കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങൡ തീരുമാനത്തിലെത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. മുന്‍കാല നടി മേനക സുരേഷ് കുമാര്‍ ബിജെപിയുടെ പട്ടികയിലുണ്ട് എന്നാണ് വിവരം. നേരത്തെ പ്രവീണയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും നടി നിഷേധിച്ചിരുന്നു. പാലക്കാട്ട് ഇ ശ്രീധരന്റെ പേരാണ് പരിഗണനയില്‍. പ്രമുഖരെ എല്ലാം കളത്തിലിറക്കാനാണ് ബിജെപിയുടെ ആലോചന. അതുകൊണ്ടുതന്നെയാണ് സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയിലായിരിക്കുന്നതും.
മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications